Monday, October 02, 2017 Last Updated 10 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 09.11 PM

എന്നോട് സഹകരിച്ചവര്‍ ഇന്ന് ഉന്നത സ്ഥാനങ്ങളില്‍, ശരീരത്തില്‍ തേന്‍ മുക്കിയ നാവുകൊണ്ട് ഓം എഴുതി: ഏഴുപതുകാരനായ സ്വാമി പെണ്‍കുട്ടിയോട് ചെയ്തത് ഇങ്ങനെ

uploads/news/2017/10/151359/felaharii.gif

ആള്‍ദൈവം ഗുര്‍മിത് റാം റഹിം പിടിയിലായതിനു പിന്നാലെ ആള്‍വറിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഫലാഹരലി ബാബ എന്ന എഴുപതുകാരനും അകത്തായി. ചെറുമകളാകാന്‍ പ്രായമുള്ള നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്. 16 വര്‍ഷമായി ഇയാളുടെ ശക്തമായ അനുയായികളായിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗുര്‍മിത് റാം റഹിം സിങ്ങന്റെ അറസ്റ്റിനു പിന്നാലെ പരാതി നല്‍കുകയായിരുന്നു. ദൈവതുല്യനായി കണ്ടിരുന്ന ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു പ്രവൃത്തി പ്രതീക്ഷിച്ചില്ല എന്നു പെണ്‍കുട്ടി പറയുന്നു. നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇന്റണ്‍ഷിപ്പിന്റെ ഭാഗമായി ലഭിച്ച തുക സ്വാമിക്കു സമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

അന്നു ഗ്രഹണ ദിവസമാണെന്നും ആരേയും മുഖം കാണിക്കില്ല എന്നും ആശ്രമത്തില്‍ തങ്ങണം എന്നും ഇയാള്‍ പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രശ്‌നം ഒന്നും തോന്നാത്തതിനാല്‍ ആശ്രമത്തില്‍ തങ്ങുകയായിരുന്നു എന്നു പെണ്‍കുട്ടി പറയുന്നു. ഏഴരമണിയായപ്പോള്‍ പെണ്‍കുട്ടിയെ മുറിയിലേയക്കു വിളിക്കുകയും മുറിയില്‍ കയറിയപ്പോള്‍ വാതിലുകള്‍ അകത്തു നിന്നു കുറ്റിയിടുകയും ചെയ്തു. സംസാരത്തിലുള്ള സ്വകാര്യതയ്ക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നു സ്വാമി പറഞ്ഞു. തുടര്‍ന്ന് തേന്‍മുക്കിയ നാവു കൊണ്ടു ഞാന്‍ നിന്നില്‍ ഓം എന്ന് എഴുതും എന്നും നീ സഹകരിക്കണം എന്നും ഇയാള്‍ പെണ്‍കുട്ടിയോടു പറയുകയായിരുന്നു.

എന്നോട് സഹകരിച്ചവര്‍ ഇപ്പോള്‍ ഉന്നതസ്ഥാനത്താണ് എന്ന് ഓര്‍ക്കണം എന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. എതിര്‍ത്തു നോക്കിയെങ്കിലും ധൈര്യം ചോര്‍ന്നു പോയി എന്നും പീന്നിട് ഇയാള്‍ പീഡിപ്പിച്ചു എന്നുമാണു പെണ്‍കുട്ടി പറയുന്നത്. മകള്‍ക്കുണ്ടായ അനുഭവം രക്ഷിതാക്കളെ ഞെട്ടിച്ചു. ദൈവമായി കാണുന്നയാള്‍ ഇങ്ങനെ ചെയ്യും എന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല എന്നു മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് റാം റഹിം ജയിലിലായതോടെയാണു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ധൈര്യത്തോടെ ഇയാള്‍ക്കെതിരെ കേസ് കൊടുത്തത്. തുടര്‍ന്ന് ഇായളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Ads by Google
Advertisement
Sunday 01 Oct 2017 09.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW