Monday, January 08, 2018 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 09.02 PM

ഇന്ത്യയുടെ നിരീക്ഷണം മറികടക്കാന്‍ അതിര്‍ത്തിയില്‍ ഫൈബര്‍ കേബിള്‍ പദ്ധതിയുമായി പാക്കിസ്താന്‍

pakistan, optic fibre cable,

ഇസ്ലാമാബാദ്: ഇന്ത്യയുടെ നിരീക്ഷണം മറികടക്കാന്‍ അതിര്‍ത്തിയില്‍ ചൈനയുടെ സഹായത്തോടെ പാക്കിസ്താന്‍ 135 കിലോമീറ്ററില്‍ ഓപ്റ്റിക് ഫൈബര്‍ കേബിള്‍ പദ്ധതിക്ക് തയ്യാറെടുക്കുന്നു. 4.4 കോടി ഡോളറാണ് ഈ പദ്ധതിക്കായി ചിലവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കമ്പനികളെയടക്കം ഉള്‍ക്കൊള്ളിച്ചുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഇന്റര്‍നെറ്റ് ശ്യംഖലയാണ് പാക്കിസ്താനും ഉപയോഗിക്കുന്നത്.

പാക്കിസ്താനേയും ചൈനയേയും നേരിട്ട് ബന്ധിപ്പിക്കുന്ന ഫൈബര്‍ ഒപ്റ്റിക് കേബിള്‍, അന്ധര്‍വാഹിനി ലാന്‍ഡിംഗ് സ്‌റ്റേഷന്‍, സുഗമമായ ഇന്റര്‍നെറ്റ് ട്രാഫിക്, ഡിജിറ്റല്‍ ടിവി, തുടങ്ങിയ നവീന് ആശയവിനിമയ ചട്ടക്കൂടക്കമുള്ളതാണ് പദ്ധതി. 2030 ഓടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഇരു രാജ്യങ്ങളും കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW