Wednesday, February 21, 2018 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 08.56 PM

മീശ വളര്‍ത്തിയതിന് ദളിത് യുവാവിന് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം

Dalit youth

അഹമ്മദാബാദ്: മീശ വളര്‍ത്തിയതിന് ദളിത് യുവാവിന് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. പിയൂഷ് പര്‍മാറെമന്ന എന്ന 24കാരനാണ് മര്‍ദ്ദനമേറ്റത്. മൂന്ന് ദര്‍ബാര്‍ ജാതിക്കാര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ചത്. പിയൂഷ് മീശ വളര്‍ത്തിയത് തങ്ങള്‍ക്ക് ഇഷ്ടമായില്ലെന്നാണ് അക്രമികളുടെ വാദം.

സംഭവുമായി ബന്ധപ്പെട്ട്, മയൂര്‍സിംഗ് വഗേല, രാഹുല്‍ വിക്രംസിംഗ് സെറാത്തിയ, അജിത് സിംഗ് വഗേല എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സെപ്റ്റംബര്‍ 25ന് നടന്ന സംഭവം ഇന്നാണ് പുറത്ത് വരുന്നത്. ഗോത്രചടങ്ങുകള്‍ കഴിഞ്ഞ ഗ്രാമത്തിലേക്ക് മടങ്ങി വരുന്നതിനിടെയാണ് യുവാവിനെ സംഘം തടഞ്ഞു നിര്‍ത്തി.

അവിടെ നിന്ന് രക്ഷപെട്ട് വീട്ടിലെത്തിയ അഖിലിനെ പിന്തുടര്‍ന്ന് എത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട ആളായിട്ടും മീശ വളര്‍ത്താനുള്ള ധൈര്യം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് യുവാവ് വെളിപ്പെടുത്തി.

Ads by Google
TRENDING NOW