Monday, October 02, 2017 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 07.58 PM

തിരുവനന്തപുരത്ത് വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ചിതലരിച്ച നിലയില്‍; മകള്‍ അറിഞ്ഞത് അഞ്ച് മാസത്തിന് ശേഷം

dead body

തിരുവനന്തപുരം: മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ നിന്നും വയോധികന്റെ മൃതദേഹം ചിതലരിച്ച നിലയില്‍ കണ്ടെത്തി. ഡന്റല്‍ കോളജില്‍ നിന്നും നേഴ്‌സിങ് ഓഫീസറായി വിരമിച്ച രാധാകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന രാധാകൃഷ്ണന്‍ അയല്‍വാസികളുമായും ബന്ധുക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.

കാസര്‍ഗോഡുള്ള മകള്‍ ഞായറാഴ്ച നാട്ടിലെത്തിയപ്പോള്‍ അച്ഛനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസെത്തി വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ മാസത്തില്‍ മരണം നടന്നിരിക്കാമെന്നാണ് പോലീസ് നിഗമനം. ഏപ്രിലിന് ശേഷം കലണ്ടര്‍ മറിച്ചിട്ടില്ല. ഏപ്രില്‍ വരെ പത്രവും വന്നിട്ടുണ്ട്.

ഹൃദയാഘാതമോ മറ്റേതെങ്കിലും അസുഖമോ ആയിരിക്കാം മരണകാരണമെന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW