Sunday, December 17, 2017 Last Updated 45 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 07.29 PM

ലവ് ജിഹാദിനും മുസ്ലിം പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ആസൂത്രിത മതം പരിവര്‍ത്തനത്തിനും എതിരായിട്ടാകും ഇതിയുള്ള പോരാട്ടം: മതം മാറിയ ശേഷം ഹിന്ദു മതത്തില്‍ തിരിച്ചെത്തിയ ആതിര പറയുന്നു

uploads/news/2017/10/151349/athira.gif

തിരുവനന്തപുരം: ആസൂത്രിത മതം മാറ്റങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും എന്നു മതം മാറിയ ശേഷം ഹിന്ദുമതത്തില്‍ തിരിച്ചെത്തിയ ആതിര. ലവ് ജിഹാദിനും മുസ്ലിംപെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ആസൂത്രിത മതപരിവര്‍ത്തനങ്ങള്‍ക്കുമെതിരായ പോരാട്ടമായിരിക്കും ഇനിയെന്ന് ആതിര പറയുന്നു. ഹിന്ദു ധര്‍മ്മപ്രചാരണ സംഘടനയായ ആര്‍ഷ വിദ്യാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ആതിര. തന്നെ പോലെ ഇനി ഒരു പെണ്ണും ചതിക്കപ്പെടാതിരിക്കണം എങ്കില്‍ ധര്‍മ്മ പ്രചരണമാണ് യഥാര്‍ത്ഥ വഴി എന്നാണ് സ്വന്തം അനുഭവം പഠിപ്പിക്കുന്നത് എന്ന് ആതിര പറയുന്നു.

ഹിന്ദു ധര്‍മ്മപ്രചാരണ സംഘടനയായ ആര്‍ഷ വിദ്യാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനൊരുങ്ങുകയാണ് ആതിര. ആര്‍ഷവിദ്യാസമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മതതീവ്രവാദികള്‍ക്ക് ഭയമുണ്ട്. ലവ് ജിഹാദ്, മുസ്ലിം പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ആസൂത്രിത മാറ്റം തുടങ്ങിയവയ്ക്ക് ഇരയാകുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അവരില്‍ സ്വധര്‍മ്മത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയുമാണ് വേണ്ടത്. തിരുവനന്തപുരത്ത് നിന്ന് മതംമാറ്റപ്പെട്ട് ഐ.എസിലെത്തിയ നിമിഷ ഫാത്തിമയെപ്പോലെയുള്ളവരുടെ അമ്മമാരുടെ പ്രാര്‍ത്ഥന തനിക്കൊപ്പമുണ്ടെന്നും ആതിര പറയുന്നു.

Ads by Google
Sunday 01 Oct 2017 07.29 PM
YOU MAY BE INTERESTED
TRENDING NOW