Friday, July 06, 2018 Last Updated 44 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 07.09 PM

സന്ദര്‍ശക നിയന്ത്രണം ദിലീപിനെ മാനസികമായി പീഡിപ്പിക്കാന്‍; പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍

Dileep , Human rights commission

തൃശുര്‍: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. സന്ദര്‍ശകരെ നിയന്ത്രിക്കുന്നത് ദിലീപിനെ മാനസികമായി പീഡിപ്പിക്കാനാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ സൂപ്രണ്ടില്‍ നിന്നും വിശദീകരണം തേടി.

മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. സലീം ഇന്ത്യയുടെ പരാതിയിലാണ് നടപടി. കമ്മീഷന്റെ തൃശൂരിലെ സിറ്റിംഗിലാണ് സലീം ഇന്ത്യ പരാതി നല്‍കിയത്. അതേസമയം കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കോടതിയില്‍ നിന്ന് തന്നെ പരിഹാരം കാണണമെന്ന് കമ്മീഷന്‍ സലീം ഇന്ത്യയോട് നിര്‍ദ്ദേശിച്ചു.

ദിലീപിനെതിരായ അന്വേഷണം വൈകിപ്പിക്കുന്നത് അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് വേണ്ടിയാണെന്ന പരാതിയില്‍ നേരത്തെ ആലുവ റൂറല്‍ എസ്.പിയില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. അന്വേഷണം പുരോഗതി അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. രണ്ടാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയം അനുവദിച്ചിരിക്കുന്നത്. കേസ് നവംബര്‍ 17ന് തൃശൂരില്‍ പരിഗണിക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW