Monday, July 16, 2018 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 07.04 PM

ആ കാരണം കൊണ്ടായിരുന്നു സത്യന്‍ അന്തിക്കാട് 12 വര്‍ഷം മോഹന്‍ലാലിനോട് പിണങ്ങി ഇരുന്നത്

uploads/news/2017/10/151346/moahnlalal.gif

മലയാളത്തിലെ മികച്ച ചിത്രങ്ങള്‍ പിറന്ന കൂട്ടുകെട്ടായിരുന്നു സത്യന്‍ അന്തിക്കാടും മോഹന്‍ലാലും. സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രം മുതല്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. തന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്ല്യാണത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകണം എന്നതു ദൈവനിശ്ചയമായിരുന്നു എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. തുടര്‍ന്ന് 20 അതികം സിനിമകള്‍ക്കു വേണ്ടി ഇരുവരും ഒന്നിച്ചു. എന്നാല്‍ ഇതിനിടയില്‍ ഇരുവര്‍ക്കും ഇടയില്‍ ഒരു നീണ്ട ഇടവേള വന്നിരുന്നു. വരവേല്‍പ്പ് എന്ന ചിത്രത്തിനും ശേഷം ഞങ്ങള്‍ക്ക് ഒന്നിച്ച് ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല എന്നു സത്യന്‍ അന്തിക്കാട് പറയുന്നു. ഞാന്‍ എന്റെതായ തിരക്കുകളിലും ലാല്‍ ലാലിന്റെതായ തിരക്കുകളിലുമായിരുന്നു.

പിന്നീട് ഞാന്‍ വിചാരിച്ച സമയത്തു ലിലിനെ കിട്ടാതായപ്പോള്‍ പിണക്കം തോന്നി. വേറെ ഒരു ശത്രുതയും ലാലുമായി ഉണ്ടായിരുന്നില്ല. കാണുമ്പോള്‍ ഞങ്ങള്‍ മിണ്ടും. എന്നാല്‍ ഈ വിവരം ലാലിനോടു പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്നോടു പിണക്കമാണ് എന്ന് ഞാന്‍ അറിഞ്ഞതെ ഇല്ല എന്നായിരുന്നു ലാലിന്റെ മറുപടി. ഇരുവര്‍ എന്ന ചിത്രം കണ്ടിറങ്ങയപ്പോഴാണു ലാലിനൊടുള്ള പിണക്കം മാറിയത് എന്നു സത്യന്‍ അന്തിക്കാട് പറയുന്നു. ഇരുവര്‍ എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം കണ്ടിട്ട് പ്രശംസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തിയേറ്റില്‍ നിന്നു വീട്ടില്‍ എത്താനുള്ള സാവകാശം പോലും കൊടുത്തില്ല. സെക്കന്റ് ഷോ കഴിഞ്ഞു വന്ന ഉടനെ നട്ടപ്പതിരയ്്ക്ക് ഒരു ബൂത്തില്‍ കയറി പ്രശംസിച്ചു എന്നു സത്യന്‍ അന്തിക്കാട് പറയുന്നു. ഒതു സ്വകാര്യ പരിപാടിയിലാണു സത്യന്‍ അന്തിക്കാട് ഇതു പറഞ്ഞത്.

Ads by Google
Sunday 01 Oct 2017 07.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW