Monday, October 02, 2017 Last Updated 14 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 06.15 PM

ദിലീപിന്റെ രാമലീലയോടു കുടുംബ പ്രേക്ഷകര്‍ മുഖം തിരിക്കുന്നു, മഞ്ജുവിന്റെ ഉദാഹരണം സുജാതയ്ക്കു പിന്നാലെ പ്രേക്ഷകര്‍

uploads/news/2017/10/151344/dileep.gif

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടക്കുന്ന ദിലീപിന്റെ പുതിയ ചിത്രം രാമലീലയോടു പ്രേക്ഷകര്‍ മുഖം തിരിക്കുന്നു എന്നു റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ ചിത്രം കാണാന്‍ ഫാന്‍സുകരുടെ തള്ളിക്കയറ്റമായിരുന്നു ഉണ്ടായിരുന്നത് എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 കോടി മുതല്‍ മുടക്കിയായിരുന്നു ടോമിച്ചന്‍ മുളകുപാടം രാമലീല എടുത്തത്. തുടക്കത്തില്‍ ഉണ്ടായ ഫാന്‍സുകാരുടെ തള്ളിക്കയറ്റത്തെ തുടര്‍ന്നു രാമലീല വന്‍ വിജയമാണ് എന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

കുടുംബ പ്രേക്ഷകര്‍ രാമലീലയെ കൈവിട്ടും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മഞ്ജു വാര്യരുടെ ചിത്രം ഉദാഹരണം സുജാതയ്ക്കു തുടക്കത്തില്‍ മോശം റിവ്യൂകള്‍ വന്നു എങ്കിലും ഇപ്പോള്‍ സുജാതയേ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സുജാതയെ കാണാനായി ആളുകള്‍ തീയേറ്ററിലേയ്ക്കു വന്‍ തോതില്‍ എത്തി തുടങ്ങി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുടുംബ പ്രേക്ഷകരാണു കൂടുതലായും ഉദാഹരണം സുജാത കാണാനായി എത്തുന്നത്. മുമ്പ് ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരവും മഞ്ജുവിന്റെ സൈറബാനുവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സൈറാബാനുവായിരുന്നു വിജയിച്ചത്.

ഉദാഹരം സുജാത മികച്ച ഒരു ഉദാഹരണമാണ് എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഹിന്ദി ചിത്രമായ ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരിയും അശ്വനി അയ്യര്‍ തിവാരിയും ചേര്‍ന്ന് തിരക്കഥ എഴുതി അശ്വതി അയ്യര്‍ തിവാരി സംവിധാനം ചെയ്ത നില്‍ ബാത്തോ സന്നാത്ത എന്ന ഹിന്ദി സിനിമയുടെ മലയാളം റീമേയ്ക്കാണ് ഉദാഹരണം സുജാത. തമിഴില്‍ ഇത് അമ്മാക്കണക്ക് എന്ന പേരില്‍ റിമേയ്ക്ക് ചെയ്തിരുന്നു. അമല പോളായിരുന്നു നായിക. പ്രേക്ഷകര്‍ക്ക് ഇത്ര പരിചയം ഉള്ള ഇതിവൃത്തമായിട്ടും സുജാതയ്ക്കു കണ്ടിറങ്ങിയവരില്‍ നൊമ്പരം നിറയ്ക്കാന്‍ കഴിഞ്ഞത് ചിത്രത്തിന്റെ വിജയമായാണു വിലയിരുത്തപ്പെടുന്നത്.

Ads by Google
Advertisement
Sunday 01 Oct 2017 06.15 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW