Monday, October 02, 2017 Last Updated 24 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 05.20 PM

ഷൂട്ടിംഗ് കഴിഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാനാകുന്നില്ല; രണ്‍വീര്‍ സിങ് മാനസികരോഗ ചികിത്സയ്ക്ക്

Ranveer Singh , psychiatric

നടന്‍മാര്‍ കഥാപാത്രമായി ജീവിച്ചു എന്നൊക്കെ പറയാറുണ്ട്. അത്തരമൊരു അവസ്ഥയിലാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. പത്മാവതി എന്ന പുതിയ ഹിന്ദി ചിത്രത്തില്‍ ചരിത്ര പുരുഷനായ അലാവുദീന്‍ ഖില്‍ജി ആയാണ് രണ്‍ബീര്‍ അഭിനയിച്ചത്. ചിത്രം ഡിസംബര്‍ ഒന്നിന് തീയറ്ററുകളില്‍ എത്തും. എന്നാല്‍ രണ്‍വീറിന് ഇപ്പോഴും കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്.

ഷൂട്ടിംഗ് ഇല്ലാത്ത സമയത്തും അലാവുദീന്‍ ഖില്‍ജി എങ്ങനെ പെരുമാറും എന്ന രീതിയിലാണ് രണ്‍വീര്‍ പെരുമാറുന്നത്. ഇതോടെ മനോരോഗ ചികിത്സ തേടാന്‍ താരത്തെ ഉപദേശിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. മാസങ്ങളോളം തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് ഇരുന്നാണ് അലാവുദീന്‍ ഖില്‍ജി എന്ന കഥാപാത്രത്തെ രണ്‍വീര്‍ ഉള്‍ക്കൊണ്ടത്.

ഊണിലും ഉറക്കത്തിലും രണ്‍വീര്‍ അലാവുദീന്‍ ഖില്‍ജിയായി മാറി. ഇതാണ് താരത്തിന് വിനയായത്. ഇതോടെ ചിത്രീകരണം കഴിഞ്ഞിട്ടും കഥാപാത്രം രണ്‍വീറിനെ വിട്ടു പോകുന്നില്ല. നേരത്തെും പല ചിത്രങ്ങളിലെ കഥാപാത്രങ്ങളായി രണ്‍വീര്‍ സിനിമയ്ക്ക് പുറത്ത് പെരുമാറിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അലാവുദീന്‍ ഖില്‍ജി വിട്ടുപോകാത്ത അനുഭവമായി മാറിയിരിക്കുകയാണ് താരത്തിന്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW