Monday, July 23, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 05.05 PM

തമിഴ്‌നാട് സ്വദേശിയായ കാമുനൊപ്പം പെണ്‍കുട്ടി ഒളിച്ചോടി, കാമുകന്റെ വീട്ടില്‍ നിന്ന് ഭാര്യയും മക്കളും ചേര്‍ന്ന് അടിച്ചിറക്കി, തുടര്‍ന്ന് കടുത്തുരുത്തിയില്‍ സംഭവിച്ചത്

uploads/news/2017/10/151334/kaduthuruty.gif

നാട്ടില്‍ പണിക്കെത്തിയ തമിഴ്‌നാട് സ്വദേശിക്കൊപ്പം നാടുവിട്ട പെണ്‍കുട്ടിക്കു കിട്ടിയത് എട്ടിന്റെ പണി. കടത്തുരുത്തി പഞ്ചായത്ത് മേഖലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണു വര്‍ഷങ്ങളായി ഇവിടെ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന 36 കാരനൊപ്പം നാടുവിട്ടത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി.

ഇതിനിടയില്‍ തമിഴ്‌നാട്ടിലെ വീട്ടില്‍ കാമുകിയുമായി എത്തിയ യുവാവിനെ ഭാര്യയും മക്കളും ബന്ധുക്കളും ചേര്‍ന്നു കൈകാര്യം ചെയ്യുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ ഇവര്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. ജീവിക്കാന്‍ മറ്റു വഴികള്‍ ഇല്ലാതായതോടെ പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ നിന്ന് ബന്ധുക്കളെ വിളിച്ചു തന്നെ രക്ഷിക്കണം എന്നു നിലവിളച്ച് അപേക്ഷിച്ചു. ഈ വിവരം ബന്ധുക്കള്‍ പോലീസിനു കൈമാറിയതോടെ പെണ്‍കുട്ടിയെ അന്വേഷിച്ച് കടുത്തുരുത്തി പോലീസ് തമിഴ്‌നാട്ടിലേയ്ക്കു തിരിച്ചു.

Ads by Google
Sunday 01 Oct 2017 05.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW