Monday, July 23, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 05.01 PM

മിനി ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്ത്യയില്‍, വില 43.90 ലക്ഷം രൂപ

MINI JCW, pro edition

ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് (JCW) പ്രോ എഡിഷനെ ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ മിനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ജെസിഡബ്ല്യു ട്യൂണിംഗ് കിറ്റോടെയുള്ള കൂപ്പര്‍ എസ് ത്രീ-ഡോര്‍ ഹാച്ച്ബാക്കിന്റെ എക്സ്ഷോറൂം വില 43.90 ലക്ഷം രൂപയാണ്. കൂടാതെ, പ്രീമിയം സ്‌റ്റൈലിംഗ് ഏകുന്ന ഒറിജിനല്‍ ജെസിഡബ്ല്യു ആക്സസറികളും കൂപ്പര്‍ എസില്‍ ഒരുങ്ങുന്നുണ്ട്. ജെസിഡബ്ല്യു ഡിസൈന്‍ ഹൗസില്‍ നിന്നും കടമെടുത്ത കോസ്മറ്റിക് അപ്ഗ്രേഡുകളാണ് മിനി ജെസിഡബ്ല്യു പ്രോ എഡിഷനിലുള്ളത്.

ഓആര്‍വിഎം കള്‍, റെഡ് റൂഫ്, മാറ്റ് ബ്ലാക്-റെഡ് പെയിന്റ് സ്ട്രൈപുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍, സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ നിന്നും ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വേറിട്ട് നില്‍ക്കുന്നു. ബ്ലാക് ബെസലുകളോട് കൂടിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ജെസിഡബ്ല്യു റിയര്‍ എബ്ലം, ജെസിഡബ്ല്യു എയറോഡൈനാമിക് പാക്കേജ് എന്നിവ പുതിയ പതിപ്പിന്റെ എക്സ്റ്റീരിയര്‍ വിശേഷങ്ങളാണ്.

കണ്‍ട്രോളബിള്‍ എക്സ്ഹോസ്റ്റ് വാല്‍വും, കാര്‍ബണ്‍ ഫിനിഷ് നേടിയ ഡ്യൂവല്‍ പൈപ് എക്സ്ഹോസ്റ്റുകളും, 17 ഇഞ്ച് കോസ്മോസ് സ്പോക്ക് ബ്ലാക് അലോയ് വീലുകളും റിയര്‍ എന്‍ഡ് ഡിസൈനില്‍ ശ്രദ്ധേയം. ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് സ്പോര്‍ട് സീറ്റുകളും, കോണ്‍ട്രാസ്റ്റ് റെഡ് ഡൈനാമിക്കയും അകത്തളത്തെ സ്പോര്‍ടിയാക്കുന്നു. പാഡില്‍ ഷിഫ്റ്റുകളും, ലെതര്‍ റാപ്പ്ഡ് സ്റ്റീയറിംഗ് വീലും, ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് ഡോര്‍ സില്ലുകളും, ഗിയര്‍ സെക്ടര്‍ ലെവറും, ആന്ധ്രസൈറ്റ് ഫിനിഷ് നേടിയ റൂഫ് ലൈനറും പുത്തന്‍ പതിപ്പിന്റെ ഫീച്ചറുകളാണ്. മിനി ജെസിഡബ്ല്യു പ്രോ എഡിഷനില്‍ 208 bhp കരുത്തും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് ഒരുങ്ങുന്നത്.

Ads by Google
Sunday 01 Oct 2017 05.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW