Friday, September 14, 2018 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 04.52 PM

അമ്പിളി ദേവിയുടെ മെസഞ്ചറില്‍ നിന്ന് ഏതെങ്കിലും ലിങ്ക് ലഭിച്ചാല്‍ തുറന്നു നോക്കരുത്: ഹാക്ക് ചെയ്യപ്പെടും എന്ന മുന്നറിയിപ്പുമായി അമ്പിളി ദേവി

uploads/news/2017/10/151328/ampili.gif

തന്റെ മെസഞ്ചറില്‍ നിന്ന് എന്തെങ്കിലും ലിങ്കു ലഭിച്ചാല്‍ അതു തുറന്നു നോക്കരുത് എന്നു നടിയും നര്‍ത്തകയുമായ അമ്പിളി ദേവി. അങ്ങനെ ചെയ്താല്‍ അതുവഴി നിങ്ങളുടെ ഫേസ്ബുക്ക് ഐഡിയും ഹായ്ക്ക് ചെയ്യപ്പെടും. ചില സുഹൃത്തുക്കള്‍ക്കു കഴിഞ്ഞ ദിവസം അമ്പിളി ദേവിയുടെ അക്കൗണ്ടില്‍ നിന്നും ലിങ്കുകള്‍ അവരുടെ മെസഞ്ചറില്‍ ലഭിച്ചു. ഇതു തുറന്നു നോക്കിയവര്‍ക്കു തങ്ങളുടെ പാസ്‌വേഡ് നഷ്ടമാകുകയായിരുന്നു.

ഇതു കൂടാതെ മറ്റൊരു സിസ്റ്റത്തില്‍ നിന്ന് തങ്ങളുടെ ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു എന്നുള്ള സന്ദേശവും ലഭിച്ചു. ഇത് അന്വേഷിച്ചപ്പോഴാണു ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ട വിവരം അമ്പിളി ദേവി അറിഞ്ഞത്. ഐ.പി: 1170213.53.17 എന്ന ഐപി അഡ്രസ് ഉപയോഗിച്ചാണു ഹാക്കര്‍ തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തിരിക്കുന്നത് എന്നു നടി പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പരാതി നല്‍കിയതായും അമ്പിളി ദേവി പറഞ്ഞു.

Ads by Google
Sunday 01 Oct 2017 04.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW