Sunday, July 01, 2018 Last Updated 43 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 01.51 AM

മംഗളമരുളും നവരാത്രി

uploads/news/2017/10/151213/sun1.jpg

നവരാത്രിയുടെ നാളുകളാണിത്‌. ഉത്തരേന്ത്യയില്‍ ഉത്സവകാലം. കേരളത്തിലടക്കം ദക്ഷിണേന്ത്യയിലും ആഘോഷം തകതൃതിയാണ്‌. എന്നാല്‍, ഉത്തരേന്ത്യയാണ്‌ ആഘോഷത്തിമിര്‍പ്പിലാകുന്നത്‌.
ആര്‍പ്പുവിളിയും ആഘോഷവും നൃത്തവും എല്ലാമായി ജനം ഇഷ്‌ടദൈവങ്ങളുടെ ആരാധനയിലും മുഴുകുന്നു. ആശ്വിന മാസം ആഘോഷത്തിന്റെ ദിനങ്ങളാണ്‌. ഒന്‍പതു രാത്രിയും പത്തു പകലും നീളുന്ന ആഘോഷങ്ങള്‍. നവരാത്രി ആചാരങ്ങള്‍ പലയിടത്തും പല രീതിയിലാണ്‌. പക്ഷേ, ആശയം ഒന്നുതന്നെ- തിന്മയുടെ മേല്‍ നന്മയുടെ വിജയം.
കോല്‍ക്കളിയുടെ മാഹാത്മ്യം ഭാരത ജനതയുടെ മാത്രം സംസ്‌കാരമാണ്‌. അത്‌ തിരുവാതിരകളിയായാലും നവരാത്രി ദാണ്ഡിയ മേളമായാലും. ആണും പെണ്ണും അണിഞ്ഞൊരുങ്ങി വേദിയിലിറങ്ങിയാല്‍ ആര്‍പ്പുവിളിയായി. ഖര്‍ബ്ബക്കളിയുടെ പ്രാരംഭ നടപടിപോലെ, രാമലീലയില്‍ കൃഷ്‌ണാവതാരം! കളിക്കാരില്‍ ഇയര്‍ഫോണ്‍ മാത്രമുണ്ടൊരു പരിഷ്‌കാരം.
നവരാത്രിഘോഷം പേരുപോലെ ഒമ്പതു ദിവസമാണാചരിക്കുക. പത്താംനാള്‍ ദസറ.
അധികപങ്കും ഗുജറാത്തി കോളനികള്‍ക്കാണ്‌ നവരസംപിടിക്കുന്നത്‌. പരമ്പരാഗത വേഷങ്ങളാണ്‌ ആളുകള്‍ അണിയാന്‍ തെരഞ്ഞെടുക്കുക. മേക്കപ്പിനും ആടയ്‌ക്കൊപ്പം പ്രാധാന്യമുണ്ട്‌. കൃഷ്‌ണലീലയുടെ രാസകേളിയാണ്‌ സംഭവം. അതുകൊണ്ടുതന്നെ പുരുഷവിഭാഗം പൗരാണിക ഗാന്ധിയന്‍ സ്‌റ്റൈലിലായിരിക്കും രംഗപ്രവേശനം. സ്‌ത്രീകള്‍ പാവാടയും ബ്ലൗസും ദാവണിയും. പരിഷ്‌കാരംപറ്റി പാവാട ഞൊറി നിലംമുട്ടും. കണങ്കാല്‌ പിരിഞ്ഞ്‌ നൃത്തമാടുമ്പോള്‍ മഴവില്ല്‌ വിരിയണം. റെഡ്‌ കാര്‍പ്പറ്റ്‌ മേലങ്കി വലുപ്പത്തില്‍. ആട്ടത്തില്‍ എളുപ്പം കാറ്റുപിടിക്കുന്ന നനുനേര്‍ത്ത സൂറത്തി തുണിയുപയോഗിച്ചാണ്‌ കലാവിരുത്‌. ഗുജറാത്തിപ്പെണ്ണിന്റെ വെപ്പിനങ്ങളിലെ കലാവിരുതുപോലെ.
വസ്‌ത്രപ്പെരുമ മാനംമുട്ടണം. മെയ്യഴകിന്‍ മേന്മയായി.
അഗ്നിയും ജലവുമാണ്‌ പൂജാദിദ്രവ്യങ്ങള്‍. പൂവും മലരും അരിമണിയും സില്‍ബന്ദികള്‍.
ഇഷ്‌ടചരണം കഷ്‌ടഭ്രമണം അകററുമെന്ന്‌ ദാര്‍ഢ്യവിശ്വാസവും. 'ദാണ്ഡിയ റാസ്‌' അല്ലേല്‍ കോല്‍ക്കളിയുടെ കാലം പിറന്നു. മെട്രോ സിറ്റിയായ മുംബൈയില്‍ കാലവര്‍ഷക്കെടുതി തോര്‍ന്നുവരുന്നതേയുള്ളൂ. ഈശ്വരലീലയാണ്‌ ക്ഷേമമെങ്കില്‍ എല്ലാം മംഗളമായി കലാശിക്കണം. പൂജയിടം എന്നാലും മുകള്‍ തട്ടു വലിച്ച്‌ ഭദ്രമാക്കി ചിട്ടപ്പെടുത്തിയിട്ടുണ്ട്‌.
നവരാത്രി രണ്ടു തട്ടുകാരുടെ പ്രാഥമിക വിശ്വാസ ഇടപെടലാണെന്ന്‌ പറയാം. ഗുജറാത്തിയും ബംഗാളിയും അനുക്രമം. ഗുജറാത്തിക്ക്‌ കോല്‍ക്കളി ഭ്രമം മാത്രമല്ല വസ്‌തുത. വീടുനിറഞ്ഞു നില്‍ക്കുന്ന സന്തതികള്‍ക്ക്‌ ഇക്കൊല്ലം ഇണയും തുണയും കണ്ടെത്തണം. സമൂഹവും നെറ്റ്‌വര്‍ക്ക്‌ സമ്പ്രദായവും ഏറേ വിപുലമായിട്ടും രാധയും ശ്രീകൃഷ്‌ണനും തമ്മിലുള്ള അനുരാഗ അനുബന്ധമിന്നും കെട്ടുപിണഞ്ഞ്‌ കിടക്കുന്നു. അതിനുചിതമായ വേദിയാണ്‌ നവരാത്രി മണ്ഡലുകള്‍. കണ്ണുകള്‍ തമ്മില്‍ ഒളിമിന്നിയത്‌ സാക്ഷാല്‍ ഖര്‍ബ്ബക്കളിക്കിടയിലാണേലും ഒളിക്കണ്ണില്‍ പതിയുന്ന വധൂവരന്മാരെ വിളക്കിക്കൂട്ടുന്നതോ കാരണവന്മാരും. വാക്കിടപാട്‌ പൂര്‍ത്തിയായാല്‍ തട്ടകം ഒരുങ്ങി. പിറ്റേന്ന്‌ മുതല്‍ അന്വേഷണം മതിയാക്കി പ്രതിശ്രുത വധുവിനോടൊപ്പമാണ്‌ ആട്ടവും പാട്ടും കുമ്മിയടിയും കള്ളച്ചിരിയും. ശ്രീകൃഷ്‌ണലീലപോലെയെല്ലാം സമംഗളമായെന്നു സാരം.
ഈ അരക്കച്ചകെട്ടിയിറക്കത്തിന്‌ ചെലവിടേണ്ടത്‌ പുരുഷനാണ്‌. പണ്ട്‌ ബാല്യവിവാഹങ്ങള്‍ കുറിച്ചിരുന്നതിനാല്‍ പണം മുടക്കുന്നത്‌ പിതൃക്കളായിരുന്നു. ആ ചിട്ട ഇന്നും സമ്പന്നര്‍പോലും തെറ്റിക്കുന്നില്ല.
വ്യാപാരികള്‍ക്ക്‌ കൊയ്‌ത്തുകാലമാണ്‌. സ്വാദിഷ്‌ടമായ ഭക്ഷണസാധനങ്ങളില്‍ എരിവും പുളിവിനേക്കാള്‍ മധുരം കൂടക്കലര്‍പ്പായിരിക്കും. എന്ത്‌ വിഭവത്തിലും പഞ്ചസാര ചേര്‍ക്കുന്ന ഗുജറാത്തിയുടെ സംസ്‌കാരശൈലി.
ഫാല്‍ഗുണി പഥക്‌ പോലുള്ള സെലിബ്രറ്റികള്‍ വമ്പന്‍ സ്‌റ്റേജുകളൊരുക്കി ദാണ്ഡിയ നൃത്ത സംഘടിപ്പിക്കാറുണ്ട്‌. ഭീമമായ കളക്ഷന്‍ റെക്കോഡുകളാണ്‌ രേഖപ്പെടുത്തുക. നൃത്തനൃത്യങ്ങളോടുള്ള ഹരം ഡാന്‍സുബാറുകളിലഴിഞ്ഞാടിയിട്ടും ഹിന്ദുസ്‌ഥാനിക്ക്‌ നഷ്‌ടപ്പെട്ടിട്ടില്ല. പാശ്‌ചാത്യ ഇന്‍സ്‌ട്രുമെന്റ്‌ ഒച്ചപ്പാടല്ല ഇത്തരം വിപുല മേളകള്‍ക്ക്‌ കൊഴുപ്പേകുന്നത്‌. ആചാരമാകണം അസ്‌തിവാരം.
ബംഗാളികളും മധുരപ്രേമികളാണ്‌. ദുര്‍ഗാദേവിയെ പ്രതിഷ്‌ഠിച്ച്‌ പൂജാകര്‍മങ്ങള്‍ നടത്തി ഇക്കൂട്ടര്‍ പകര്‍ച്ചവ്യാധികളില്‍നിന്നും മോചനം നേടുന്നു. ഇഷ്‌ടഭോജ്യമായ മത്സ്യം നവരാത്രിയില്‍ മാത്രമല്ല ദീപാവലി വരെ വര്‍ജിക്കും. മിഠായി വിതരണത്തില്‍ ലുബ്‌ധു കാട്ടില്ല. മറാഠികള്‍ കോല്‍ക്കളിയില്‍ പങ്കുകൊള്ളും. നഗ്നപാദരായി ഉപാസമനുഷ്‌ഠിച്ച്‌ ഒമ്പതുനാള്‍ ജീവിക്കും. ദസറ കഴിഞ്ഞ പിറ്റേന്ന്‌ 'സോന' ഒരുതരം വടവൃക്ഷത്തിന്റെ ഇലയുമായി അറയ്‌ക്കല്‍ വീടുവീടാന്തരം കയറിയിറങ്ങും. സമ്പന്നത പരസ്‌പരം ഇലയായി കൈമാറും. തുടര്‍ന്ന്‌ നെഞ്ചു ചേര്‍ന്നാദരിക്കുന്ന സദാചാരവുമുണ്ട്‌. തെക്കന്‍ സംസ്‌ഥാനങ്ങളില്‍ പലവിധമാണ്‌ പൂജകള്‍. വിജയദശമിക്ക്‌ കണക്കുകള്‍ സരസ്വതി സമക്ഷം സമര്‍പ്പിക്കുന്നവരുണ്ട്‌. ആയുധപൂജയും വളര്‍ത്തു മൃഗങ്ങളായ കന്നുകാലികളെ ഇക്കാലത്ത്‌ വിശേഷാല്‍ ആദരിക്കുന്നവരുണ്ട്‌.
രാമലീലയാണ്‌ നവരാത്രിക്കും ദസറയ്‌ക്കും നിദാനം. രാമന്‍ രാവണനെ വകവരുത്തി രൂപരേഖയാണ്‌ പ്രസക്‌തം. ദേവീപൂജയുടെ പ്രാധാന്യം കര്‍ണാടകയിലെ മൈസൂരില്‍ വിപുലമാണ്‌. വീടുവീടാന്തരം ഉത്സവംപോലെ അലങ്കരിച്ച്‌ നീണ്ടനാളുകള്‍ ആഘോഷം കൊണ്ടാടുന്നു.

ചേറൂക്കാരന്‍ ജോയി

Ads by Google
Sunday 01 Oct 2017 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW