Saturday, July 21, 2018 Last Updated 35 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 01.51 AM

തിളക്കങ്ങളുമായി ടൊറോന്റോ ചലച്ചിത്രോത്സവം

uploads/news/2017/10/151212/sun5.jpg

339 ചിത്രങ്ങള്‍, 11 ദിവസങ്ങള്‍, 28 വേദികള്‍... സിനിമാ പ്രേമികള്‍ക്ക്‌ വിരുന്നു നല്‍കിയാണ്‌ ഇത്തവണത്തെ ടൊറോന്റോ രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചത്‌. മാര്‍ട്ടിന്‍ മക്‌ഡൊനാഗിന്റെ ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ്‌ എബ്ബിങ്‌ മിസ്സൂറി എന്ന ചിത്രമാണ്‌ "ഗ്രോല്‍ഷ്‌ ജനപ്രിയ ചിത്ര"മായി തെരഞ്ഞെടുക്കപ്പെട്ടത്‌. മില്‍ഡ്രെഡ്‌ ഹേയ്‌സ് എന്ന അമ്മയായി ഫ്രാന്‍സേ മക്‌ഡോര്‍മന്‍ഡ്‌ എന്ന മുന്‍കാല ഓസ്‌കര്‍ ജേതാവാണ്‌ അഭിനയിക്കുന്നത്‌. തൊട്ടു പിന്നിലെത്തിയത്‌ അമേരിക്കന്‍ ചിത്രമായ ഐ, ടോണിയ ആണ്‌. സംവിധായകന്‍ ക്രെയ്‌ഗ് ഗിലെസ്‌പി. ജനപ്രിയ ചിത്രങ്ങളില്‍ മൂന്നാം സ്‌ഥാനം നേടിയത്‌ ഇറ്റാലിയന്‍ സംവിധായകനായ ല്യൂക്ക ഗ്വാഡനിനോയുടെ കോള്‍ മീ ബൈ യുവര്‍ നെയിം ആണ്‌.
മിഡ്‌നൈറ്റ്‌ മാഡ്‌നെസ്സ്‌ വിഭാഗത്തില്‍ പ്രേക്ഷകര്‍ ഒന്നാം സ്‌ഥാനത്തേക്കെത്തിച്ചത്‌ ജോസെഫ്‌ കാനിന്റെ ബോഡീഡ്‌എന്ന ചിത്രമാണ്‌. തെക്കന്‍ കൊറിയയില്‍ ജനിച്ച്‌ ഹ്യൂസ്‌റ്റണില്‍ വളര്‍ന്ന ചലച്ചിത്രകാരനാണ്‌ ജോസെഫ്‌ കാന്‍. ഈ വിഭാഗത്തില്‍ ക്രെയ്‌ഗ് സാലറിന്റെ ബ്രൗള്‍ ഇന്‍ സെല്‍ ബേ്ലാക്ക്‌ 99, അമേരിക്കന്‍ നടനും സംവിധായകനുമായ ജെയിംസ്‌ ഫ്രാങ്കോയുടെ ഡിസാസ്‌റ്റര്‍ ആര്‍ട്ടിസ്‌റ്റ് എന്നിവ രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ യഥാക്രമം നേടിയെടുത്തു.
ഡോക്യുമെന്ററി വിഭാഗത്തില്‍ ആഗ്‌നെസ്‌ വാര്‍ദയുടെ ഫേസെസ്‌ പേ്ലസെസ്‌ ഒന്നാം സമ്മാനം നേടിയപ്പോള്‍ രണ്ടും മൂന്നും യഥാക്രമം നേടിയത്‌ ജെന്നിഫര്‍ ബൈച്‌വാലും നിക്കളസ്‌ ഡി പെന്‍സിയേയും കൂടി സംവിധാനം ചെയ്‌ത ലോങ്ങ്‌ടൈം റണ്ണിങ്ങും മോര്‍ഗന്‍ സ്‌പര്‍ലോക്കിന്റെ സൂപ്പര്‍ സൈസ്‌ മി2- ഹോളി ചിക്കനുമാണ്‌.
മികച്ച സംവിധായകനെത്തേടിയുള്ള പ്‌ളാറ്റ്‌ഫോം പ്രൈസ്‌ എത്തിയത്‌ സ്വീറ്റ്‌ കണ്‍ട്രി ചെയ്‌ത വാര്‍വിക്ക്‌ തോണ്‍ടനിലാണ്‌. ചെന്‍ കൈഗെ, മാല്‍ഗൊര്‍സാത്ത സുമോവ്‌സ്ക, വിം വെന്‍ഡേഴ്‌സ് എന്നിവരടങ്ങിയ രാജ്യാന്തര ജൂറിയാണ്‌ ഈ ഓസ്‌ട്രേലിയന്‍ ചിത്രം തെരഞ്ഞെടുത്തത്‌. ഒട്ടേറെ രാജ്യാന്തര വേദികളില്‍ നിന്ന്‌ വാര്‍വിക്‌ തോണ്‍ടണ്‍ ഇതിനു മുമ്പും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. പ്ലാറ്റ്‌ ഫോം സമ്മാനത്തിനായുള്ള മത്സരത്തിലേക്ക്‌ പന്ത്രണ്ടു സിനിമകളാണു വന്നെത്തിയത്‌. അതില്‍ ആറെണ്ണവും സംവിധാനം ചെയ്‌തത്‌ സ്‌ത്രീകളായിരുന്നു എന്നത്‌ ജൂറി എടുത്തുപറയുകയുണ്ടായി.
ഡാര്‍ക്ക്‌ റിവറിന്റെ ചലച്ചിത്രകാരന്‍ ക്ലിയോ ബെര്‍നാഡ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയെടുത്തു. ഫിപ്രസി (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഫിലിം ക്രിട്ടിക്‌സ്) പുരസ്‌കാരം നേടിയത്‌ സദാഫ്‌ ഫറൂഗിയുടെ അവ എന്ന ഇറാനിയന്‍ ചിത്രത്തിനാണ്‌. ജോനതന്‍ റോസെന്‍ബാം (അമേരിക്ക), റോബെര്‍ട്ട്‌ ഡോഡെലിന്‍, ജിം സ്ലോറ്റെക്ക്‌ (കാനഡ), മാര്‍ട്ടിന്‍ ഹൊറീന (ചെക്ക്‌ റിപ്പബ്ലിക്‌), ഐവൊനെറ്റ്‌ പിന്റോ (ബ്രസീല്‍), മരിയെറ്റ സ്‌റ്റെയിന്‍ഹാര്‍ട്ട്‌ (ഓസ്‌ട്രിയ) എന്നിവരടങ്ങിയതായിരുന്നു ഫിപ്രസിയുടെ ജൂറി. ഹുവാങ്‌ സിന്‍ യാവോ എന്ന തായ്‌വാനീസ്‌ സംവിധായകന്റെ ദ്‌ ഗ്രേറ്റ്‌ ബുദ്ധ പ്ലസ്‌ ആണ്‌ മികച്ച ഏഷ്യന്‍ സിനിമയ്‌ക്കുള്ള നെറ്റ്‌ പാക്‌ പുരസ്‌കാരം നേടിയത്‌. നെറ്റ്‌പാക്‌ ജൂറിയുടെ അദ്ധ്യക്ഷ ഇന്ത്യയില്‍ നിന്നുള്ള രശ്‌മി ദൊരൈസ്വാമി ആയിരുന്നു. ചൈനയില്‍ നിന്നുള്ള ജിയാന്‍ ഹാവോയും കാനഡയില്‍ നിന്നുള്ള സവീന്‍ വോങും ആയിരുന്നു ജൂറിയിലെ മറ്റ്‌ അംഗങ്ങള്‍.
മികച്ച ആദ്യകനേഡിയന്‍ ചിത്രത്തിനുള്ള ടൊറോന്‍റോ സിറ്റിയുടെ പുരസ്‌ക്കാരം നേടിയത്‌ ലുക്‌ ലുക്‌ ഐ എന്ന ചിത്രത്തിനാണ്‌. സംവിധായകന്‍ വെയ്‌ന്‍ വാപീമുക്‌വ. സദാഫ്‌ ഫറൂഗിയുടെ അവ ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം നേടി. റോബിന്‍ ഓബെര്‍ട്ടിന്റെ ലെ അഫേമെസ്‌ കാനഡയില്‍ നിന്നുള്ള മികച്ച ഫീച്ചര്‍ഫിലിമിനുള്ള സമ്മാനം നേടി. സൈമണ്‍ ലവോയിയുടെ ദ്‌ ലിറ്റില്‍ ഗേള്‍ ഹു വാസ്‌ ടൂ ഫോണ്ട്‌ ഓഫ്‌ മാച്ചെസ്‌ ജൂറിയുടെ പ്രത്യേക പ്രശംസ നേടി. മാര്‍ക്ക്‌ ആഡംസ്‌, മിന്‍ സൂക്ക്‌ ലീ, എല്ല കൂപ്പര്‍ എന്നിവരാണു കനേഡിയന്‍ ചിത്രങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയത്‌. മാര്‍ക്ക്‌ അന്ത്വാന്‍ ലെമിയറുടെ പ്രി-ഡിങ്ക്‌ എറ്റവും നല്ല കനേഡിയന്‍ ഹ്രസ്വചിത്രത്തിനുള്ള സമ്മാനം നേടി. നിക്കി ലിന്‍ഡ്രോത്തിന്റെ ദ്‌ ബര്‍ഡന്‍ ആഗോളതലത്തിലെ മികച്ച ഹ്രസ്വചിത്രമായി. ഹ്രസ്വചിത്രവിഭാഗത്തില്‍ ജൂറിയുടെ പ്രശംസ നേടിയെടുത്ത ചിത്രങ്ങളാണ്‌ മാത്യു രാന്‍കിന്റെ ദ്‌ ടെസ്ല: വേള്‍ഡ്‌ ലൈറ്റ്‌, കിയൂ യാംഗിന്റെ എ ജന്റില്‍ നൈറ്റ്‌ എന്നിവ.

സുരേഷ്‌ നെല്ലിക്കോട്‌

Ads by Google
Sunday 01 Oct 2017 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW