Monday, October 02, 2017 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 01.48 AM

ബസ് ഓടിക്കുമ്പോള്‍ ശ്രദ്ധ യാത്രക്കാരികളില്‍; പിന്നീട് സൗഹൃദം, വിവാഹം; അക്ബര്‍ 10 വര്‍ഷത്തിനിടെ വിവാഹം ചെയ്തത് നാല് തവണ

bus driver

കാഞ്ഞിരപ്പള്ളി: പത്തുവര്‍ഷത്തിനിടെ നാല്‌ യുവതികളെ വിവാഹംകഴിച്ച്‌ പീഡനക്കേസില്‍ അറസ്‌റ്റിലായ കൂട്ടിക്കല്‍ കല്ലുപുരയ്‌്ക്കല്‍ അക്‌ബര്‍(29) യുവതികളെ വലയിലാക്കിയത്‌ ബസ്‌ യാത്രയ്‌്ക്കിടെ.

സ്വകാര്യ ബസിലെ ഡ്രൈവറായ അക്‌ബര്‍ യാത്രക്കാരികളെ ശ്രദ്ധിക്കുകയും തുടര്‍ന്ന്‌ മൊബൈല്‍ഫോണ്‍ നമ്പര്‍ നല്‍കുകയുമായിരുന്നു. ഫോണ്‍ സൗഹൃദങ്ങളിലൂടെയായിരുന്നു ഇയാളുടെ ബന്ധങ്ങളേറെയും. ഇതര മതസ്‌ഥരായവരെ പേര്‌ മാറ്റി സ്വന്തം മതത്തിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ആരെയും നിയമപരമായി വിവാഹം ചെയ്‌തിരുന്നില്ല. ഇയാള്‍ ആദ്യം കൂടെ കൂട്ടിയത്‌ കാസര്‍ഗോഡ്‌ സ്വദേശിനിയായ പതിനാറുകാരിയെയും പിന്നീട്‌ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതിയെയുമായിരുന്നു.

പാമ്പാടിയില്‍ താമസിക്കുന്ന മൂന്നാമത്തെ ഭാര്യയാണ്‌ ഇപ്പോള്‍ പരാതിയുമായി രംഗത്തുവന്നത്‌. കഴിഞ്ഞ ഒന്നരവര്‍ഷമായി തന്നെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ്‌ പരാതി. ചേറ്റുതോട്‌ സ്വദേശിനിയുമായി അക്‌ബര്‍ മധുവിധു ആഘോഷിക്കാന്‍ കൊടൈക്കനാലില്‍ പോയതിനെത്തുടര്‍ന്നായിരുന്നു പരാതി ഉയര്‍ന്നത്‌. പോലീസ്‌ ഇരുവരെയും പിടികൂടിയെങ്കിലും യുവതിയെ സ്വീകരിക്കാന്‍ വീട്ടുകാര്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന്‌ കോട്ടയത്തുള്ള സ്‌ഥാപനത്തിലേക്ക്‌ മാറ്റുകയായിരുന്നു. ബലാത്സംഗ കേസില്‍ അക്‌ബര്‍ റിമാന്‍ഡിലായതോടെ വിവാദങ്ങള്‍ക്ക്‌ താല്‍കാലിക വിരാമമായി.

Ads by Google
Advertisement
Sunday 01 Oct 2017 01.48 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW