Monday, July 23, 2018 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 01.35 AM

ഭക്തിസാന്ദ്രമായി കൊല്ലൂര്‍ മൂകാംബികയില്‍ രഥോത്സവും വിദ്യാരംഭവും

uploads/news/2017/10/151179/re3.jpg

കാസര്‍ഗോഡ്‌: ജനസഹ്രസങ്ങളെ സാക്ഷ്യം നിര്‍ത്തി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രിയാഘോഷം സമാപിച്ചു. മഹാനവമി ദിനത്തിലെ വിശ്വപ്രസിദ്ധമായ രഥോത്സവും വിജയദശമി ദിവസമായ ഇന്നലെ വിദ്യാരംഭം കുറിക്കുവാനും മലയാളികളടക്കമുള്ളവരുടെ വന്‍ ഭക്‌തജനത്തിരക്കാണ്‌ ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്‌.
വെള്ളിയാഴ്‌ച വൈകിട്ട്‌ 8.45 നാണ്‌ ഇക്കൊല്ലത്തെ രഥോത്സവം.അരങ്ങേറിയത്‌ രഥത്തില്‍ നിന്നും പൂജാരിമാര്‍ വാരിയെറിയുന്ന നാണയതുട്ടുകള്‍ കൈക്കലാക്കാന്‍ ഭക്‌തര്‍ മത്സരിച്ചു. ഈ നാണയതുട്ട്‌ ലഭിച്ചാല്‍ ജീവിതത്തില്‍ ദേവിയുടെ കടാക്ഷവും ഐശ്വര്യവും ഉണ്ടാകുമെന്നാണ്‌ വിശ്വാസം.
മഹാനവമി ദിനത്തിലെ പ്രത്യേക പൂജകളിലും രഥോത്സവത്തിലും പങ്കെടുക്കാനായി ധാരാളം ഭക്‌തജനങ്ങളാണ്‌ മൂകാംബികാ ദേവിയുടെ സന്നിധിയിലേക്ക്‌ എത്തിയത്‌.
ഇത്തവണയും കേരളത്തില്‍ നിന്നാണ്‌ ഭക്‌തര്‍ കൂടുതലായി എത്തിച്ചേര്‍ന്നിരിക്കുന്നത്‌. ശങ്കരാചാര്യരും, മലയാളികളുമായി ബന്ധപ്പെട്ട്‌ നിരവധി ഐതിഹ്യങ്ങള്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിനുണ്ട്‌. മലയാളദേശത്തു നിന്നെത്തുന്ന ഭക്‌തജനങ്ങളില്‍ അമ്മ സരസ്വതിയുടെ കടാക്ഷവാത്സല്യങ്ങള്‍ കൂടുതലാണെന്ന വിശ്വാസം ഓരോ വിദ്യാരംഭനാളിലും മലയാളികളായ ഭക്‌തരെ ഈ തിരുനടയിലെത്തിക്കുന്നു.
ഇന്നലെ സരസ്വതീമണ്ഡപത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ ആയിരക്കണക്കിന്‌ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്ര തന്ത്രി മഞ്ചുനാഥ അഡിഗ, ഗോവിന്ദ അഡിഗ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ ചടങ്ങുകള്‍ നടന്നത്‌ ഇന്നലെ പുലര്‍ച്ചെ 4ന്‌ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകള്‍ ഉച്ചയ്‌ക്ക് 12മണിയോളം നീണ്ടു. ദേവി ദര്‍ശനത്തിനായി ക്യൂ പോലീസ്‌ സ്‌റ്റേഷന്‍ വരെ നീണ്ടു. കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ പ്രത്യേക സര്‍വീസുകള്‍ നടത്തിയെങ്കിലും മലയാളികള്‍ക്ക്‌ കേരളത്തിലേക്ക്‌ എത്തിച്ചേരാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു.

Ads by Google
Sunday 01 Oct 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW