Monday, October 02, 2017 Last Updated 46 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 01.30 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/10/151177/azcha.jpg

അശ്വതി: പൊതുവില്‍ അനുകൂല വാരമല്ല, തൊഴില്‍പരമായ അലച്ചില്‍ വര്‍ധിക്കും, ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും, സന്താനങ്ങള്‍ക്കായി പണച്ചെലവ്‌ നേരിടും, സ്വകാര്യ സ്‌ഥാപനങ്ങളിലെ ജോലികളില്‍ പ്രശ്‌നങ്ങള്‍.

ഭരണി: നിലനിന്നിരുന്ന തടസങ്ങള്‍ മാറും, സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍, പ്രവര്‍ത്തന മാന്ദ്യം വിട്ടുമാറും, എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലര്‍ത്തുക. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും.

കാര്‍ത്തിക: ദാമ്പത്യകലഹം ശമിക്കും, ഉദര രോഗ സാധ്യത, സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ ലഭിക്കാന്‍ സാധ്യത, സാമ്പത്തികമായി വാരം അനുകൂലമല്ല. പണം കടം വാങ്ങേണ്ടി വരും, വിവാഹാലോചനകള്‍ നീണ്ടുപോകും.

രോഹിണി: ആരോഗ്യവിഷമതകള്‍ നേരിടുകയും ഔഷധസേവ വേണ്ടിവരികയും ചെയ്യും, സഞ്ചാരക്ലേശം അനുഭവിക്കും, തെഴില്‍പരമായി വരം അനുകൂലമല്ല , സുഹൃത്തുക്കള്‍ വഴിയായും പ്രശ്‌നങ്ങളുണ്ടാകും. സ്‌ഥലം മാറ്റം ലഭിക്കുവാന്‍ ഇടയുണ്ട്‌

മകയിരം: വിദേശ തൊഴില്‍ ശ്രമത്തില്‍ അനുകൂല മറുപടികള്‍, യാത്രകള്‍വഴി നേട്ടം, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും, സുഹൃത്തുക്കള്‍ക്കായി പണച്ചെലവ്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ഔഷധ സേവാ വേണ്ടിവരും

തിരുവാതിര: കുടുംബപരമായ പ്രശ്‌നങ്ങളില്‍ ഇടപ്പടും. വിവാഹകാര്യത്തില്‍ തീരുമാനം, തൊഴില്‍ പരമമായ ചെറിയ മാറ്റങ്ങള്‍, പ്രധാന തീരുമാനങ്ങള്‍ മാറ്റിവെയ്‌ക്കേണ്ടി വരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍നിന്നു ചെറിയ നേട്ടം പ്രതീക്ഷിക്കാം.

പുണര്‍തം: ബന്ധുജനങ്ങള്‍ക്ക്‌ രോഗ സാധ്യത, തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍, വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരില്‍നിന്നുള്ള ചതി നേരിടുവാന്‍ സാധ്യത.

പൂയം: സ്വന്തം ബിസിനസില്‍നിന്ന്‌ ധനലാഭം, തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും, പൊതുപ്രവര്‍ത്തനത്തില്‍ വിജയം, സുഹൃദ്‌സഹായം ലഭിക്കും. വാഹനം മാറ്റി വാങ്ങുവാന്‍ സാധിക്കും.

ആയില്യം: സന്താനങ്ങള്‍ക്ക്‌ രോഗ ബാധാ സാദ്ധ്യത, കുടുബപ്രശ്‌നങ്ങളില്‍ ശമനം, തൊഴില്‍ മേഖല ശാന്തമാകും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. രോഗദുരിതം മൂലം ജോലികളില്‍നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും.

മകം: സാമ്പത്തികമായ വിഷമതകള്‍ മറികടക്കും, തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാകും, വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും. ഔഷധങ്ങളില്‍നിന്ന്‌ അലര്‍ജി പിടിപെടാനിടയുണ്ട്‌, സുഹൃദ്‌ സഹായം പ്രതീക്ഷിക്കാം.

പൂരം: വിശ്രമം കുറഞ്ഞിരിക്കും, സുഹൃത്തുക്കളുമായി കലഹ സാധ്യത, ചെലവ്‌ അധികരിച്ചു നില്‍ക്കുന്ന വാരമായിരിക്കും, ഭാഗ്യ പരീക്ഷണങ്ങള്‍ക്കു മുതിരരുത്‌, ഭക്ഷണത്തില്‍നിന്ന്‌ അലര്‍ജി പിടിപെടുവാന്‍ സാധ്യത.

ഉത്രം: ഭക്ഷണസുഖം കുറയും, മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍നിന്ന്‌ അനുകൂല നടപടികള്‍, യാത്രകള്‍ വേണ്ടിവരും, ആരോഗ്യപരമായ വിഷമതകള്‍ ഔഷധസേവ മൂലം ശമിക്കും, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

അത്തം: തൊഴില്‍രംഗത്ത്‌ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങും, തൊഴില്‍പരമായ യാത്രകള്‍, പുതിയ സുഹൃദ്‌ബന്ധങ്ങള്‍, എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ പോലും അല്‍പം വിഷമം നേരിട്ടതിനുശേഷം മാത്രമെ നടപ്പിലാവുകയുള്ളൂ. ബന്ധുജനങ്ങള്‍ സഹായിക്കും.

ചിത്തിര: ഉദ്ദിഷ്‌ട കാര്യസാധ്യത്തിന്‌ തടസം, ധനപരമായി വാരം നന്നല്ല, കര്‍മരംഗത്ത്‌ ഉന്നതി, സൗഹൃദങ്ങളില്‍ ഉലച്ചില്‍. അപവാദം കേള്‍ക്കുവാന്‍ ഇടയുള്ളതിനാല്‍ ശ്രദ്ധിക്കുക. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‌ ചാടാതെ ശ്രദ്ധിക്കുക.

ചോതി: കാര്യപുരോഗതി കൈവരിക്കും, അനുകൂല വാരമാണ്‌, രോഗശമനം, പ്രവര്‍ത്തനങ്ങളില്‍ വിജയം, ബന്ധുജന സഹായം ലഭിക്കും. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. ഇന്റര്‍വ്യൂ, മത്സരപ്പരീക്ഷ ഇവയില്‍ വിജയിക്കും. പുതിയ തൊഴില്‍ ലഭിക്കുവാനും സാധ്യത.

വിശാഖം: സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും, കുടുംബസൗഖ്യ വര്‍ധന, ബിസിനസില്‍ പുരോഗതി, മാനസികമായ സംതൃപ്‌തി, ജീവിത സൗഖ്യം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം.

അനിഴം: രോഗദുരിതത്തില്‍ ശമനം, ശാരീരീക സുഖവര്‍ധന, പ്രവര്‍ത്തനങ്ങളില്‍ നേട്ടം, കര്‍മരംഗത്തു നേട്ടങ്ങള്‍, ഉപഹാരങ്ങള്‍ ലഭിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച്‌ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‌ ശാന്തത.

തൃക്കേട്ട: അവിചാരിത ധനലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളില്‍ വിജയം, കുടുംബസൗഖ്യം, ബന്ധുജന സമാഗമം, ആരോഗ്യ വിഷമതകളില്‍ ആശ്വാസം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂര്‍വിക സ്വത്തു ലഭിക്കുവാനാകും.

മൂലം: അനുകൂല വാരം, സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും, ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌, സുഹൃദ്‌ സഹായം ലഭിക്കും. യാത്രകള്‍ക്കിടയില്‍ പരുക്കുപറ്റുവാന്‍ സാധ്യതയുണ്ട്‌. അസ്‌ഥാനത്ത്‌ സംസാരിച്ച്‌ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

പൂരാടം: അധികച്ചെലവുണ്ടാകും മനസില്‍ അനാവശ്യചിന്തകള്‍, ഗൃഹസുഖം കുറയും, പ്രവര്‍ത്തന വിജയം കൈവരിക്കും, ബന്ധുക്കളെ കൊണ്ട്‌ ബുദ്ധിമുട്ടുകള്‍. ആരോഗ്യത്തില്‍ ശ്രദ്ധ കുറയും. ഭവനം, വാഹനം എന്നിവയ്‌ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. വാഗ്‌ദാനങ്ങള്‍ പാലിക്കും.

ഉത്രാടം: ധനപരമായി അനുകൂലമല്ല, യാത്രകള്‍ വേണ്ടിവരും, ചെവി കഴുത്ത്‌, കണ്ണ്‌ ഇവയുമായി ബന്ധപ്പെട്ട രോഗാരിഷ്‌ടതകള്‍, വാഹനത്തിന്‌ അറ്റകുറ്റപണികള്‍, പ്രണയബന്ധങ്ങളില്‍ തിരിച്ചടികള്‍, സുഹൃദ്‌ബന്ധങ്ങളില്‍ ഉലച്ചില്‍.

തിരുവോണം: അനുകൂലവാരം, വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം.

അവിട്ടം: വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍നിന്നുള്ള സഹായം വര്‍ധിക്കും, പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. തൊഴിലില്‍ സ്‌ഥലംമാറ്റം ഉണ്ടാകും.

ചതയം: ആരോഗ്യപരമായി അനുകൂലം, വിവാഹം വാക്കുറപ്പിക്കും, തൊഴില്‍പരമമായ മാറ്റങ്ങള്‍, അനാവശ്യമായ മാനസിക ഉത്‌ക്കണ്‌ഠ. സുഹൃദ്‌ സഹായം ലഭിക്കും. വസ്‌ത്രലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

പൂരുരുട്ടാതി: ധനപരമായി വാരം അനുകൂലമാണ്‌. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍, യാത്രകള്‍ വേണ്ടിവരും. മാനസിക ഉന്മേഷം വര്‍ധിക്കും. ഭവന അറ്റകുറ്റപ്പണികള്‍ നടത്തും.

ഉത്രട്ടാതി: വാഹനവില്‍പ്പനയിലൂടെ ധനലാഭം,സുഹൃദ്‌സഹായം ലഭിക്കും, തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തുകഴിയും

രേവതി: അധികയാത്രകള്‍ വേണ്ടിവരും, ആരോഗ്യപരമായി വാരം അനുകൂലമല്ല സാമ്പത്തിക പരമായ വിഷമതകള്‍ അലട്ടും, പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍നിന്നു പ്രതീക്ഷിച്ച നേട്ടം തുടക്കത്തില്‍ ഉണ്ടാവില്ല . അധികാരികളില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Advertisement
Sunday 01 Oct 2017 01.30 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW