Monday, January 15, 2018 Last Updated 56 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 08.46 PM

ഫെയ്‌സ്ബുക്ക് ഇനി നിങ്ങളുടെ മുഖം തിരിച്ചറിയും

uploads/news/2017/09/151071/facebook.jpg

അക്കൗണ്ടുകളുടെ സുരക്ഷയ്ക്കായി മുഖം തിരിച്ചറിയുന്ന (ഫേഷ്യല്‍ റെക്കൊഗ്നിഷന്‍) സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. അക്കൗണ്ട് റിക്കവറി ഓപ്ഷന്‍ ഉപയോഗിക്കുമ്പോള്‍ ഏറ്റവും എളുപ്പത്തില്‍ അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാന്‍ ഈ സംവിധാനം സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒരിക്കല്‍ ലോഗിന്‍ ചെയ്ത ഡിവൈസുകളില്‍ മാത്രമാണ് ഫേഷ്യല്‍ റെക്കൊഗ്നിഷന്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ നടത്താന്‍ സാധിക്കു.

ഇപ്പോള്‍ പാസ്‌വേഡ് മറന്നുപോയ അക്കൗണ്ടുകള്‍ തിരികെ ലഭിക്കുന്നതിനായി നിരവധി വഴികള്‍ ഫെയ്‌സ്ബുക്ക് ഒരുക്കിയിട്ടുണ്ട്. മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ വീഡിയോ ചാറ്റിങ് ഉപകരണം പുറത്തിറക്കാന്‍ ഫെയ്‌സ്ബുക്ക് പദ്ധതികള്‍ ഇടുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

ആപ്പിളിന്റെ ഐഫോണ്‍ പത്തില്‍ ഫെഷ്യല്‍ റെക്കൊഗ്നിഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി ആന്‍ഡ്രോയിഡ് ഉപകരണ നിര്‍മ്മാതാക്കളും ഈ സംവിധാനം താമസിക്കാതെ അവരുടെ ഉപകരണങ്ങളില്‍ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്. അത്തരം ഒരു സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യായുമായി ഫെയ്‌സ്ബുക്കും എത്തുന്നത്. എന്നാല്‍ ഫെഷ്യല്‍ റെക്കൊഗ്നിഷന്‍ സംവിധാനത്തിന്റെ സുരക്ഷിതത്വവും അതുവഴി ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കുണ്ടാകുന്ന ഭീഷണികളും ചര്‍ച്ചയാവുന്നുമുണ്ട്.

Ads by Google
TRENDING NOW