Monday, October 02, 2017 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 06.47 PM

സൗ​ദി അ​റേ​ബ്യ​യി​ൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു

Saudi

ദമാം: സൗദി അറേബ്യയുടെ അതിർത്തിയോട് ചേർന്ന സൽവയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂർ പയ്യന്നൂർ കരിപ്പാൾ പെരുമ്പടവ് അജിത് എന്നിവരാണ് മരിച്ചത്. ബഹ്‌റൈനിൽനിന്ന് ദുബായിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്. രണ്ടു പേർക്ക് പരിക്കുമുണ്ട്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. വൈകിട്ടാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓഡി കാർ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഡ്രൈവർ പ്രസാദ്, വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. മൃതദേഹങ്ങൾ സൽവ ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റവരിൽ ഒരാൾ അൽ ഹസ ആശുപത്രിയിലും മറ്റൊരാൾ സൽവ ആശുപത്രിയിലും ചികിത്സയിലാണ്.

-ചെറിയാൻ കിടങ്ങന്നൂർ

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW