Sunday, December 17, 2017 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 06.31 PM

സ്ഥാനാര്‍ഥിയാക്കാമെന്ന് ഖാദറിന് ഉറപ്പു നല്‍കിയിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

p.k kunhalikutty, k.n.a khader,

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാമെന്ന് കെ.എന്‍.എ ഖാദറിന് ഉറപ്പ് നല്‍കിയിരുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പേ പേപ്പറുകള്‍ ശരിയാക്കാന്‍ പാര്‍ട്ടി ഖാദറിനോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ചില പേരുകള്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഖാദറിനെ തന്നെ തീരുമാനിക്കുകയായിരുന്നു. കെ.എന്‍.എ ഖാദര്‍ സമ്മര്‍ദ്ദം ചൊലുത്തിയാണ് സ്ഥാനാര്‍ഥിത്വം നേടിയതെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാരസമിതി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യീദ് ഹൈദരലി ശിഹാബ് തങ്കളാണ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW