Monday, July 02, 2018 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 05.51 PM

ചെരുപ്പിനായി വഴക്കോട് വഴക്ക്..കിട്ടിക്കഴിഞ്ഞപ്പോള്‍ കാലില്‍ കേറ്റനായി പതിനെട്ടടവു പയറ്റല്‍: കുട്ടിയാനയുടെ 'ചെരിപ്പിടല്‍' വൈറലാകുന്നു

 Baby Elephant, Caretaker’s Sandal

ചെരിപ്പിനായി വഴക്കോടു വഴക്ക്.. വഴക്കിനൊടുവില്‍ ചെരിപ്പ് കിട്ടിയപ്പോളാണ് സംഭവം അത്ര നിസാരമല്ലെന്ന് മനസിലാകുന്നത്. തലങ്ങും, വിലങ്ങും, നടന്ന് കാലില്‍ ചെരിപ്പുകേറ്റാന്‍ കിണഞ്ഞു ശ്രമിച്ചു. രക്ഷയില്ലാതായതോടെ വെള്ളത്തില്‍ മുക്കി കാലില്‍ കയറ്റാനും ആള്‍ മറന്നില്ല. അവസാനം തലകുത്തി മറിഞ്ഞും ശ്രമം നടത്തിയെങ്കിലും മനസില്ലാ മനസോടെ പരാജയം സമ്മതിക്കുകയായിരുന്നു.

പറഞ്ഞു വന്നത് മനുഷ്യക്കുഞ്ഞിനേക്കുറിച്ചല്ല, ഇവിടെ കുട്ടിയാനയാണ് താരമായിരിക്കുന്നത്. പാപ്പാന്റെ ചെരിപ്പ് വഴക്കുണ്ടാക്കിയാണ് കുട്ടിയാന വാങ്ങിയത്. ചെരിപ്പു കിട്ടിയപ്പോള്‍ അത് തന്റെ കാലില്‍ കയറ്റാനായിരുന്നു കുട്ടിയാന്റെ തലകുത്തി മറിയല്‍.

തായ്‌ലന്‍ഡിലെ എലിഫന്റ് നേച്ചര്‍ പാര്‍ക്കില്‍ നിന്നു പകര്‍ത്തിയ കുട്ടിയാനയുടെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. ആനക്കൊട്ടിലിനു പുറത്താണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ചെരിപ്പിടല്‍ തനിക്കു പറ്റിയത് അല്ലെന്ന് മനസിലായതോടെ തനിക്കു വഴങ്ങാത്ത ചെരിപ്പ് വലിച്ചെറിഞ്ഞാണ് ചെരിപ്പിനോടുള്ള പ്രതിഷേധം കുട്ടിയാന തീര്‍ത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW