Friday, July 20, 2018 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 05.28 PM

ഈ രണ്ടു മോഡലുകളുടെ ഇന്ത്യയിലെ വില്‍പ്പന ഹോണ്ട അവസാനിപ്പിക്കുന്നു

motorcycles, honda cbr 150r, honda cbr 250r

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യന്‍ നിരയില്‍ നിന്ന് രണ്ട് ബൈക്കുകള്‍ പിന്‍വലിക്കുന്നു. സിബിആര്‍ 150ആര്‍, സിബിആര്‍ 250ആര്‍ മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനമാണ് കമ്പനി അവസാനിപ്പിച്ചിരിക്കുന്നത്. 2017 ഏപ്രില്‍ ഒന്നിന് ശേഷം ഇരു മോട്ടോര്‍സൈക്കിളുകളെയും ഹോണ്ട ഉത്പാദിപ്പിച്ചിട്ടില്ല.

ഹോണ്ട ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും സിബിആര്‍ 150ആര്‍, സിബിആര്‍ 250ആര്‍ മോഡലുകളെ കമ്പനി പിന്‍വലിച്ചു കഴിഞ്ഞു. മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഇരു മോട്ടോര്‍സൈക്കിളുകളെയും ക്ലിയറന്‍സ് വില്‍പനയിലൂടെ കമ്പനി വിറ്റഴിച്ചതായാണ് സൂചന.

ഉത്പാദനം നിര്‍ത്തിയെങ്കിലും ബിഎസ് നാല് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഇരു മോട്ടോര്‍സൈക്കിളുകളുടെയും പുതിയ പതിപ്പുകളെ ഹോണ്ട അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പുതിയ പതിപ്പുകള്‍ എന്ന് വിപണിയില്‍ എത്തുമെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.

ബിഎസ് നാല് എഞ്ചിനില്‍ ഉപരി, ഒരുപിടി പുത്തന്‍ ഫീച്ചറുകളും സിബിആര്‍ 150ആര്‍, സിബിആര്‍ 250ആര്‍ മോട്ടോര്‍സൈക്കിളുകളുടെ പുതിയ പതിപ്പില്‍ ഒരുങ്ങുമെന്നാണ് സൂചന.

2011 ലാണ് സിബിആര്‍ നിരയില്‍ ഈ രണ്ടു മോഡലുകളും എത്തുന്നത്. തുടക്കത്തില്‍ ബൈക്കിന് ആവശ്യക്കാര്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും പിന്നിട് ആവശ്യക്കാരുടെ എണ്ണം കുറഞ്ഞുവന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇവയുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW