Thursday, December 07, 2017 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 04.13 PM

കുരുന്നുമനസുകളുടെ കൂട്ടുകാരി

വിദ്യാഭ്യാസ പ്രവര്‍ത്തകയും ആലപ്പുഴ ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌ക്കവറി സ്‌കൂള്‍ ചെയര്‍പേഴ്‌സണുമായ ഉഷ വെങ്കിടേഷിന്റെ ജീവിതം...
uploads/news/2017/09/151046/ushavenkidesh300917.jpg

ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കി വീട്ടില്‍ ഒതുങ്ങിക്കൂടിയ ഉഷ വെങ്കിടേഷ് ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌ക്കവറി എന്ന സ്‌കൂളിന്റെ ചെയര്‍പേഴ്‌സണായതിന് പിന്നില്‍ ഒരു അനുഭവമുണ്ട്.

മകളെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ കുട്ടിക്കുണ്ടായ അനുഭവങ്ങളില്‍ നിന്നാണ് മികച്ച ഒരു സ്‌കൂളിന്റെ ആവശ്യത്തെക്കുറിച്ച് അവര്‍ ചിന്തിച്ചത്. കുട്ടികളെ ഏറെ സ്‌നേഹിക്കുന്ന അധ്യാപനം എന്ന തൊഴിലിന്റെ മഹത്വമറിയാവുന്ന ഉഷ വെങ്കിടേഷ് എന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയുടെ മാര്‍ഗനിര്‍ദേശങ്ങളിലൂടെ...

കതിരില്‍ വളംവയ്ക്കരുത്


ലോകത്ത് ഏറ്റവും നിഷ്‌കളങ്കര്‍ കുട്ടികളാണ്. അവരെ നമുക്ക് വിശ്വസിക്കാം. കുട്ടികളെ നയിക്കുന്നവര്‍ക്കാണ് പ്രശ്‌നം. പഠനകാര്യങ്ങളേക്കാള്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

പല കുട്ടികള്‍ക്കും സ്‌കൂളിനെയും അധ്യാപകരേയും പേടിയാണ്. ഈ പേടി ആദ്യം മാറ്റിയെടുക്കണം. അതിന് എന്തിനാണ് കുട്ടികള്‍ സ്‌കൂളില്‍ വരുന്നതെന്ന് പറഞ്ഞ് മനസിലാക്കിക്കൊടുക്കണം.

ഒരു കഥ പഠിപ്പിക്കുമ്പോഴും കവിത പഠിപ്പിക്കുമ്പോഴും എന്തിനാണ് അത് പഠിപ്പിക്കുന്നതെന്ന് മനസിലാക്കി കൊടുക്കണമെന്ന് ഞാന്‍ എന്റെ സ്‌കൂളിലെ അധ്യാപകരോട് പറയാറുണ്ട്. എന്തുകാര്യമായാലും ജീവിതത്തില്‍ അതിനുള്ള പ്രാധാന്യം കുട്ടികള്‍ക്ക് മനസിലായാല്‍ പഠനം ഒരിക്കലും ഭാരമായി തോന്നില്ല.

ഇന്ന് വിദ്യാഭ്യാസമെന്നത് ജോലി കിട്ടാനുള്ള ഉപാധി മാത്രമാണെന്നാണ് കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത്. ഈ രീതിയ്ക്ക് മാറ്റമുണ്ടാകണം. ഇന്നത്തെ കുട്ടികള്‍ക്ക് തൊഴിലിന്റെ മഹത്വമറിയില്ല.

uploads/news/2017/09/151046/ushavenkidesh300917a.jpg

എല്ലാവര്‍ക്കും ഡോക്ടറും എന്‍ജിനീയറുമാവണം. ആതുരശുശ്രൂഷ ഒരു സേവനമല്ലേ? അതിനോട് താല്‍പര്യമില്ലാതെ കാശുകൊടുത്ത് അഡ്മിഷന്‍ വാങ്ങിയിട്ടെന്ത് കാര്യം? ഇങ്ങനെ സംഭവിക്കുമ്പോഴാണ് ആതുരസേവന രംഗത്ത് പല പ്രശ്‌നങ്ങളുമുണ്ടാകുന്നത്.

ഇെന്നല്ലാവരേയും ഭീതിയിലാഴ്ത്തുന്ന ഒന്നാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍. കുട്ടികളുടെ വിലപ്പെട്ട സമയം ശരിയായ രീതിയി ല്‍ ഉപയോഗപ്പെടുത്താതെ വരുമ്പോഴാണ് അവര്‍ ഇത്തരം ഗെയിമുകള്‍ക്ക് അടിമകളാകുന്നത്. സ്വാതന്ത്രമെന്നത് വലിയൊരു കാര്യമാണ്. അതിനൊപ്പം ഉത്തരവാദിത്വങ്ങ ളും കുട്ടികളെ പഠിപ്പിക്കണം.

മാതാപിതാക്കള്‍ ചെയ്യുന്നത് കണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്. ഒരു കാര്യം തെറ്റാണെന്ന് കുട്ടിക ളോട് പറയുമ്പോള്‍ നമ്മള്‍ ആ തെറ്റ് ചെയ്തിട്ടില്ലെന്നും എന്തുകൊണ്ടാണത് തെറ്റാകുന്നതെന്നും പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം.

മാതാപിതാക്കള്‍ അറിയാന്‍


കുട്ടികളെ മുന്തിയ സ്‌കൂളില്‍ ചേര്‍ക്കുക എന്നത് മാതാപിതാക്കളുടെ അഭിമാനപ്രശ്‌നമായി മാറി. കുട്ടികള്‍ നന്നായി പഠിച്ച് നല്ല മാര്‍ക്ക് വാങ്ങുന്നത് മാതാപിതാക്കളുടെ ആവശ്യമാണ്. കുട്ടികളെ അമിതമായി നിയന്ത്രിച്ചാല്‍ അവര്‍ വഴിതെറ്റിപ്പോകാനും മാതാപിതാക്കളോട് വെറുപ്പുണ്ടാക്കാനും സാധ്യതയുണ്ട്.

ഇന്നത്തെ വിദ്യാഭ്യാസ രീതി അനുസരിച്ച് മാതാപിതാക്കളുടെ റോള്‍ വലുതാണ്. ഒരു സ്‌കൂളിന്റെ പ്രസ്റ്റീജ് അവരുടെ റിസല്‍ട്ടാണ്. പ്രൈവറ്റ് മാനേജ്‌മെന്റുകള്‍ക്ക് മാതാപിതാക്കളോട് ഉത്തരവാദിത്തം കൂടുതലാ ണ്. അവര്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. ഇത് പരിധി വിടുന്നത് നല്ലതല്ല.

അങ്ങനെ വരുമ്പോള്‍ അധ്യാപകര്‍ക്ക് ക്രിയേറ്റീവായി ഒന്നും ചെയ്യാന്‍ പറ്റില്ല. ഇപ്പോഴത്തെ രീതി അനുസരിച്ച് കുട്ടി ഒഴികെ ബാക്കി എല്ലാം പ്രധാനമുള്ളതാണ്. ഈ രീതി മാറണം. കുട്ടിക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും മാതാപിതാക്കള്‍ക്കും രണ്ടാംസ്ഥാനമേ ഉള്ളൂ.

Ads by Google
TRENDING NOW