Sunday, June 10, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 04.04 PM

ഐഫോണ്‍ 8ന് ബൈ ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിയോ

apple, reliance jio, iPhone 8, iPhone 8 Plus

ആപ്പിളിന്റെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഐഫോണ്‍ 8 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങാനിരിക്കെ വന്‍ ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ബൈ ബാക്ക് ഓഫറിലൂടെ കുറഞ്ഞ വിലക്ക് ഐഫോണ്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ജിയോ നല്‍കുന്നത്.

64,000 രൂപയാണ് ഐഫോണ്‍ 8ന്റെ 64 ജിബി മോഡലിന് ജിയോയിലെ വില. ഫോണ്‍ 1,999 രൂപ നല്‍കി ബുക്ക് ചെയ്യാം. പിന്നീട് ബാക്കി തുക നല്‍കി ഫോണ്‍ വാങ്ങാം. ഒരു വര്‍ഷത്തിന് ശേഷം ഫോണ്‍ ജിയോക്ക് നല്‍കിയാല്‍ വിലയുടെ 70 ശതമാനം തുകയ്ക്ക് തുല്യമായ വൗച്ചറുകള്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കോടതി, സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 10,000 രൂപയുടെ കുറവും ജിയോ നല്‍കുന്നുണ്ട്. അതായത് 64,000 രൂപ ഫോണിന് ആദ്യം നല്‍കണമെങ്കിലും പിന്നീട് ഒരു വര്‍ഷത്തിന് ശേഷം ലഭിക്കുന്ന ബൈ ബാക്ക് ഓഫറും കൂടി പരിഗണിക്കുമ്പോള്‍ വെറും 19,000 രൂപ മാത്രമായിരുക്കും ഫോണിന്റെ വില.

Ads by Google
Ads by Google
Loading...
TRENDING NOW