Monday, October 02, 2017 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 04.02 PM

രാജേഷിന്റെ കൊലയ്ക്കു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് തര്‍ക്കങ്ങള്‍; കൊല നടത്തിയത് തട്ടിക്കൊണ്ടുവന്ന ശേഷം; അന്വേഷണത്തിന് പ്രത്യേക സംഘം

ഹൈക്കോടതിയിലെ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ കുറിച്ച് ഉയര്‍ന്ന ആരോപണവും പോലീസ് അന്വേഷിക്കും. ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കുമെന്നും റൂറല്‍ എസ്.പി അറിയിച്ചു.
murder

തൃശൂര്‍: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജേഷിന്റെ കൊലയ്ക്ക് പിന്നില്‍ റിയല്‍എസ്‌റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി യതീഷ് ചന്ദ്ര. രാജേഷിനെ തട്ടിക്കൊണ്ടുവന്ന ശേഷമാണ് കൊല നടത്തിയത്. നാലു പേര്‍ ഇതിനകം അറസ്റ്റിലായി. രണ്ടു പേര്‍ കൂടി ഇനി പിടിയിലായകാനുണ്ട്. ജോണി, രഞ്ജിത് എന്നിവര്‍ക്കെതിരെ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡിനു ശേഷം അറസ്റ്റു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എസ്.പി അറിയിച്ചു.

ശാസ്ത്രീയവും ഫോറന്‍സിക് തെളിവുകള്‍ എല്ലാം സ്വീകരിച്ചുവരികയാണ്. 24 മണിക്കൂറിനുള്ളില്‍ നാല് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമാണ്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ കുറിച്ച് ഉയര്‍ന്ന ആരോപണവും പോലീസ് അന്വേഷിക്കും. ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കുമെന്നും റൂറല്‍ എസ്.പി അറിയിച്ചു.

തൃശുര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കൊലപാതകം അന്വേഷിക്കും. ചാലക്കുടി ഡി.വൈ.എസ്.പി സാക്ഷിയാകാനുള്ള സാഹചര്യം പരിഗണിച്ചാണ് സി.ബി.ഐയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഷംസുദ്ദീനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. പുതുക്കാട് സി.ഐയും സംഘത്തിലുണ്ടാകും.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW