Monday, May 21, 2018 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 03.37 PM

''നാരകം നട്ടാല്‍ നാരിക്കെന്താണ് കുഴപ്പം എന്ന്?'

uploads/news/2017/09/151033/Weeklyvijayamathram300917.jpg

നാരകം നട്ടിടം എന്ന ഒരു ചൊല്ലുള്ളത് കുപ്രസിദ്ധമാണ്. വാസ്തുപരിഹാരത്തില്‍ പല വീടുകളില്‍ ചെല്ലുമ്പോള്‍ സ്ത്രീകള്‍ പൊതുവായി ചോദിക്കുന്ന
ചോദ്യമാണ് ''നാരകം നട്ടാല്‍ നാരിക്കെന്താണ് കുഴപ്പം എന്ന്?'
'
നാരകം നട്ടാല്‍ നാരിക്ക് കേട് എന്നല്ലാ, നാരകം നട്ടയാള്‍ നാടുവിടും'' എന്നായിരുന്നു ആദ്യം പറഞ്ഞുകേട്ടിരുന്നത്. വായ്‌മൊഴിയായി കേട്ട് പറഞ്ഞുപറഞ്ഞ് ഇപ്രകാരമായി എന്നുമാത്രം.

നാരകത്തിന്റെ ഫലം, നാരങ്ങായുടെ ഗുണം എന്നിവയെക്കുറിച്ച് നമുക്കാര്‍ക്കും സംശയമൊന്നുമില്ല. നാരകം നട്ടുകഴിഞ്ഞ് വളരെ കാലതാമസമെടുത്താണ് നാരകം വളരുന്നത്, കായ്ക്കുന്നത് അതിലും താമസിച്ചാണ്.

വര്‍ത്തമാനകാലത്ത് പെട്ടെന്ന് കായ്ക്കുന്ന വൃക്ഷങ്ങള്‍ വികസിപ്പിച്ചതിനാല്‍ ഇപ്പോള്‍ അപ്രകാരം പറയാനും വയ്യ. പണ്ടുകാലങ്ങളില്‍ നാരകം നട്ടയാളിന്റെ ജീവിതം അവസാനിച്ചുകഴിഞ്ഞാണ് നാരകം കായ്ച്ചുതുടങ്ങിയിരുന്നത്.

അതിനാല്‍ നട്ടയാളിന് നാരകത്തിന്റെ ഫലം അനുഭവിക്കാന്‍ സാധിക്കാറില്ലായിരുന്നു. നട്ട വ്യക്തി നാട്ടില്‍നിന്ന് നാടുവിട്ടുപോകുമെന്ന് പറയാനിടയാക്കിയത് ഇതിനാലാണ്.

നാരകത്തില്‍ നിന്ന് നാരങ്ങാ അടര്‍ത്താന്‍ പോകുന്ന വ്യക്തിയുടെ ശരീരത്ത് മുള്ളുകള്‍ തറയ്ക്കാതെ തരമില്ല. ബുദ്ധിമുട്ടുതന്നെയാണ് ആ പ്രവൃത്തി. നാര
കത്തിെന്റ വില്ലന്‍ പരിവേഷം മാറുന്നത് പിന്നെ എങ്ങനെ?

പ്രസൂന്‍ സുഗതന്‍

Ads by Google
Ads by Google
Loading...
TRENDING NOW