Sunday, January 14, 2018 Last Updated 17 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 03.21 PM

സൗദി അറേബ്യയില്‍ പീഡനം തടയാന്‍ കര്‍ശന നിയമത്തിന് രാജാവിന്റെ നിര്‍ദേശം.

പീഡനം വ്യക്തികളിലും കുടുംബത്തിലും സമൂഹത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഇത് വിരുദ്ധമാണ്.
uploads/news/2017/09/151032/kinG_salman.jpg

റിയാദ് : സൗദി അറേബ്യയില്‍ പീഡനം തടയുന്നതിന് കര്‍ശന വ്യവസ്ഥകളോടെ നിയമം നിര്‍മിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 60 -ദിവസത്തിനകം കരടു നിയമം സമര്‍പ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന് രാജാവ് നിര്‍ദേശം നല്‍കിയത്.

പീഡനം വ്യക്തികളിലും കുടുംബത്തിലും സമൂഹത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഇത് വിരുദ്ധമാണ്. ഇത്തരം ചെയ്തികള്‍ തടയുന്നതിനും പീഡകരെ നിലക്കുനിര്‍ത്തുന്നതിനും പീഡനം കുറ്റകരമാക്കുകയും കുറ്റവാളികള്‍ക്കുള്ള ശിക്ഷകള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന നിയമം നിര്‍മിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് കര്‍ശന നിയമം തയാറാക്കി അറുപതു ദിവസത്തിനകം സമര്‍പ്പിക്കുന്നതിന് ഉത്തരവിടുന്നതെന്ന് രാജകല്‍പന പറഞ്ഞു.

-ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Saturday 30 Sep 2017 03.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW