Wednesday, July 11, 2018 Last Updated 46 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 03.09 PM

ദോസ്ത് പ്ലസുമായി അശോക് ലെയ്‌ലാന്‍ഡ്; വില 5.68 ലക്ഷം രൂപ

ashok leyland, ashok leyland dost plus,

ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയില്‍ പുതിയ ദോസ്ത് പ്ലസുമായി (ദോസ്ത്+) അശോക് ലെയ്ലാന്‍ഡ് എത്തി. അശോക് ലെയ്ലാന്‍ഡ് ദോസ്ത് പ്ലസ് 5,68,360 രൂപ ആരംഭവിലയിലാണ് അവതരിച്ചിരിക്കുന്നത് (എക്സ്ഷോറൂം ബംഗളൂരു). വിദേശ നിര്‍മ്മാതാക്കളുടെ കടന്നു കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ചെറുവാണിജ്യ വാഹന ശ്രേണിയിലെ ആധിപത്യം ഉറപ്പ് വരുത്താനുള്ള അശോക് ലെയ്ലാന്‍ഡിന്റെ ശ്രമമാണ് പുതിയ ദോസ്ത് പ്ലസ്.

വാണിജ്യ വാഹന വിപണിയിലും മത്സരം കനത്ത സാഹചര്യത്തിലാണ് ദോസ്തിന്റെ മികവേറിയ പതിപ്പ്, ദോസ്ത് പ്ലസുമായി അശോക് ലെയ്ലാന്‍ഡ് എത്തിയിരിക്കുന്നത്. 60 bhp കരുത്തും 170 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ TDCR എഞ്ചിനിലാണ് പുതിയ ദോസ്ത് പ്ലസ് ഒരുങ്ങുന്നത്. പുതിയ ദോസ്ത് പ്ലസ് ബെസ്റ്റ്-ക്ലാസ്-ഇന്ധനക്ഷമതയാണ് കാഴ്ചവെക്കുകയെന്നാണ് കമ്പനിയുടെ വാദം.

ദോസ്ത് പ്ലസിന് ദോസ്തിനെക്കാളും 18 ശതമാനം അധിക ഭാരം വഹിക്കാന്‍ സാധിക്കുമെന്ന് അശോക് ലെയ്ലാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അമിത ഭാരം താങ്ങുന്നതിനായി കൂടുതല്‍ ലീഫ് സ്പ്രിങ്ങുകളും പുതിയ ദോസ്ത് പ്ലസില്‍ ഇടംപിടിച്ചിട്ടുണ്ട്.

Ads by Google
Saturday 30 Sep 2017 03.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW