Thursday, December 14, 2017 Last Updated 57 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 02.43 PM

കോടതിക്കുള്ളില്‍ പോലീസ് യൂണിഫോമില്‍ കുഞ്ഞിനു മുലയൂട്ടുന്ന ഒരു അമ്മ; വൈറലായി ഒരു ചിത്രം

uploads/news/2017/09/151026/1.jpg

സെന്‍ട്രല്‍ ചൈനയിലെ ഷാന്‍സി ജിന്‍സോങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോര്‍ട്ടില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനു ഹൃദയങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ചര്‍ച്ചയാകുന്നത്. പൊലീസ് യൂണിഫോമില്‍ കുഞ്ഞിനു മുലയൂട്ടുന്ന ഒരു അമ്മയുടെ ചിത്രമാണത്. എന്നാല്‍ ആ അമ്മ പാലൂട്ടുന്നത് സ്വന്തം കുഞ്ഞിനല്ല. കോടതിയില്‍ വിചാരണ നേരിടുന്ന ഒരു സ്ത്രീയുടെ കുഞ്ഞിനാണ്.

നാലുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചാണ് തട്ടിപ്പുകേസില്‍ പ്രതിയായ യുവതി വിചാരണയ്ക്കായി കോടതിയ്ക്കുള്ളില്‍ പ്രവേശിച്ചത്. അമ്മ പോയി കഴിഞ്ഞ ശേഷം കുഞ്ഞ് കരയാന്‍ തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ പൊലീസ് ഉദ്യോഗസ്ഥര്‍ കുഴങ്ങി. അപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയായ ഹവോലിന വന്നത്. കുഞ്ഞിന്റെ അമ്മയുടെ അനുവാദം വാങ്ങിയ ശേഷം കോടതി വരാന്തയുടെ ഒഴിഞ്ഞ മൂലയിലിരുന്ന് അവര്‍ ആ കുഞ്ഞിനെ മുലയൂട്ടി. സംഭവത്തെക്കുറിച്ച് ഹവോലിന പറയുന്നതിങ്ങനെ. ഞാനും ഈ അടുത്ത് അമ്മയായ ഒരു സ്ത്രീയാണ്. എന്നാലാവും വിധം കുഞ്ഞിനെ സ്വാന്തനപ്പെടുത്തണം എന്ന ചിന്ത മാത്രമേ അപ്പോഴെന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. സഹപ്രവര്‍ത്തകയായ പൊലീസ് ഉദ്യോഗസ്ഥ ചിത്രങ്ങള്‍ പകര്‍ത്തുകയും കോടതി ഈ ചിത്രങ്ങള്‍ ഒഫിഷ്യല്‍ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്.

സംഭവമറിഞ്ഞ് അഭിനന്ദിക്കാനെത്തുന്നവരോട് ഹവോ ലിന പറയുന്നതിങ്ങനെ; എന്റെ സ്ഥാനത്ത് വേറെ ഏതൊരു പൊലീസ് ഉദ്യോഗസ്ഥ ആയിരുന്നെങ്കിലും ഇതു തന്നെ ചെയ്യുമായിരുന്നു. ഞാനും ഒരമ്മയാണ്. നാളെ എന്റെ കുഞ്ഞിനരുകില്‍ ഞാനില്ലാത്ത ഒരവസ്ഥയുണ്ടായാല്‍ ആ കുഞ്ഞിനെ സഹായിക്കാനും ഇതുപോലെ ആരെങ്കിലുമുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തന്റെ കുഞ്ഞിനു വേണ്ടി സഹായം ചെയ്ത പൊലീസ് ഉദ്യോഗസ്ഥയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല എന്നാണ് വിചാരണ നേരിട്ട അമ്മയും പ്രതികരിച്ചത്.

Ads by Google
Saturday 30 Sep 2017 02.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW