Sunday, December 10, 2017 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 12.11 PM

പയ്യോളി എക്‌സ്പ്രസാകാന്‍ പ്രിയങ്ക ചോപ്രാ: 100 കോടി ചിലവില്‍ 'പി.ടി ഉഷ' വെള്ളിത്തിരയുടെ ട്രാക്കിലേയ്ക്ക്

Priyanka Chopra,  PT Usha, Biopic

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ വനിതാ സ്പ്രിന്റ് ഇതിഹാസം പി.ടി ഉഷയുടെ ത്രസിപ്പിക്കുന്ന കുതിപ്പ് വെള്ളിത്തിരയുടെ ട്രാക്കിലേയ്ക്ക്.. മലയാളത്തിനു പുറമെ ഹിന്ദിയിലും, ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായി അണിഞ്ഞൊരുങ്ങുന്ന ഈ ട്രാക്ക് ജീവിതത്തില്‍ പയ്യോളി എക്‌സ്പ്രസ് ആകുന്നത് ബോളിവുഡ് നായിക പ്രിയങ്ക ചോപ്രയാണ്.

പി.ടി. ഉഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകയായ രേവതി വര്‍മ്മയാണ്. എ.ആര്‍ റഹ്ാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് പയ്യന്നൂര്‍ സ്വദേശി ഡോ. സജീഷ് സര്‍ഗം തിരക്കഥ ഒരുക്കുന്നു. നൂറു കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്.

ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ സെക്കന്‍ഡില്‍ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിന് വെങ്കല മെഡല്‍ നഷ്ടപ്പെട്ട ഉഷ ഇന്ത്യയ്ക്കു വേണ്ടി ട്രാക്കില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മെഡല്‍ നേടുന്ന വനിതാ താരമാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മാത്രം അഞ്ച് സ്വര്‍ണ്ണവും ഒരു വെങ്കലവും, ഏഷ്യന്‍ ഗെയിംസില്‍ നാലു സ്വര്‍ണ്ണവും, ഒരു വെള്ളിയും ഉഷ നേടിയിട്ടുണ്ട്.

അര്‍ജുന അവാര്‍ഡും, പത്മശ്രീയും നല്‍കി രാജ്യം ആദരിച്ച ഉഷ അഞ്ചു തവണ ഏറ്റവും മികച്ച അത്‌ലറ്റിനുള്ള ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്.

2014 ല്‍ ബോക്‌സിംഗ് താരം മേരി കോം ആയി വെള്ളിത്തിരയില്‍ എത്തിയ പ്രിയങ്ക ഇതു രണ്ടാം തവണയാണ് ഒരു കായികതാരത്തിന് ജീവന്‍ പകരുന്നത്.

Ads by Google
Ads by Google
TRENDING NOW