Tuesday, December 12, 2017 Last Updated 7 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 12.04 PM

സൗദിയിലെ വിദേശികൾ അയച്ച പണത്തിൽ 770 കോടി റിയാലിന്റെ കുറവ്

uploads/news/2017/09/150998/gulf300917b.jpg

റിയാദ് : 2017 ആദ്യത്തെ എട്ടു മാസത്തിനിടെ സൗദിയിലെ വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ ഏഴര ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലത്ത് വിദേശികളുടെ റെമിറ്റൻസ് 9,484 കോടി റിയാലാണ്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശികളുടെ റെമിറ്റൻസ് 10,259 കോടി റിയാലായിരുന്നു. ഏകദേശം 770 കോടി റിയാലിന്റെ കുറവാണ് റെമിറ്റൻസിലുണ്ടായത്. ഈ വർഷം റെമിറ്റൻസിൽ 7.55 ശതമാനത്തിന്റെ കുറവുണ്ടായി.

വാർഷിക അടിസ്ഥാനത്തിലെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ റെമിറ്റൻസ് 2.3 ശതമാനം കുറഞ്ഞു. ഓഗസ്റ്റിൽ വിദേശികളുടെ റെമിറ്റൻസ് 1,254 കോടി റിയാലായിരുന്നു. 2016 ഓഗസ്റ്റിൽ ഇത് 1,284 കോടിയായിരുന്നു. ഏകദേശം 30 കോടി റിയാലിന്റെ കുറവാണ് കഴിഞ്ഞ മാസം വിദേശികളുടെ റെമിറ്റൻസിൽ രേഖപ്പെടുത്തിയത്.

എന്നാൽ മാസാന്ത കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ റെമിറ്റൻസിൽ 11 ശതമാനം വർധനവുണ്ടായി. ജൂലൈയിൽ റെമിറ്റൻസ് 1,128 കോടി റിയാലായിരുന്നു. ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം റെമിറ്റൻസിൽ 125 കോടിയോളം റിയാലിന്റെ വർധനവുണ്ടായി.

ജൂണിൽ വിദേശികളുടെ റെമിറ്റൻസ് വലിയ തോതിൽ കുറഞ്ഞിരുന്നു. മാസാന്ത അടിസ്ഥാനത്തിലെ കണക്കുകൾ പ്രകാരം ജൂണിൽ റെമിറ്റൻസ് 20 ശതമാനവും വർഷാന്ത കണക്കുകളുടെ അടിസ്ഥാനത്തിൽ ജൂണിൽ റെമിറ്റൻസ് 43.2 ശതമാനവും കുറഞ്ഞിരുന്നു. ജൂണിൽ റെമിറ്റൻസിലുണ്ടായ കുറവ് സർവകാല റെക്കോർഡ് ആണ്.

2016 ജൂണിൽ വിദേശികൾ 1,580 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചത് സർവകാല റെക്കോർഡ് ആയിരുന്നു. കഴിഞ്ഞ കൊല്ലം റെമിറ്റൻസിൽ മൂന്നു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2016 ൽ റെമിറ്റൻസിൽ ഏകദേശം 500 കോടിയോളം റിയാലിന്റെ കുറവുണ്ടായി. 2005 മുതൽ 2015 വരെ തുടർച്ചയായി പതിനൊന്നു വർഷം വർധിച്ച ശേഷമാണ് കഴിഞ്ഞ കൊല്ലം റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തിയത്.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Saturday 30 Sep 2017 12.04 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW