Friday, December 08, 2017 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 11.19 AM

മെൽബൺ ഷേപ്പാർട്ടൻ മലയാളീ അസോസിയേഷൻ (shema) ഓണാഘോഷം നടത്തി

uploads/news/2017/09/150980/aust300917a.jpg

മെൽബൺ: ഷേപ്പാർട്ടൻ മലയാളീ അസോസിയേഷൻ (shema) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 9, ശനിയാഴ്ച സെന്റ് അഗസ്റ്റിൻ പള്ളി ഹാളിൽ നടത്തപ്പെട്ടു. വിവിധ തരം മത്സരങ്ങൾ, ഓണക്കഥ, ഓണപ്പാട്ട്, തിരുവാതിര കളി, ചെണ്ടമേളം, വടംവലി എന്നിവ നടത്തപ്പെട്ടു.

മനോഹരമായ ഓണപ്പൂക്കളം ഉണ്ടായിരുന്നു. മാവേലിയായി വേഷമിട്ട അനീഷ്‌ അത് മികവുറ്റതാക്കി. ഓണത്തോടനുബന്ധിച്ചു ബാഡ്മിന്റൺ ടൂർണമെന്റും ഉണ്ടായിരുന്നു. സമ്മാന വിതരണവും ഉണ്ടായിരുന്നു.

വിഭവ സമൃദ്ധമായ ഓണ സദ്യയോട്‌ കൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു. പരിപാടികൾക്ക് സ്മിജോ, ജിജോയ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Saturday 30 Sep 2017 11.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW