Thursday, March 22, 2018 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 29 Sep 2017 06.31 PM

42 വര്‍ഷം പുഷ്പ്പങ്ങള്‍ വച്ചു പ്രാര്‍ത്ഥിച്ച മകന്റെ ശവക്കല്ലറ തുറന്നു നോക്കിയ അമ്മ ആ വിവരമറിഞ്ഞ് ഞെട്ടി

uploads/news/2017/09/150946/dead-bodyy.gif

എഡിന്‍ബര്‍ഗ്: തോരാത്ത കണ്ണീരും പുക്കളുമായി ലിഡിയ റീഡ് എന്ന അമ്മ ആഴ്ചയിലൊരിക്കല്‍ സ്‌കോട്ട്‌ലന്‍ഡിലെ സോട്ടന്‍ സെമിത്തേരിയിലെത്തുമായിരുന്നു. െകെയിലെടുത്തു ലാളിക്കും മുമ്പു മറഞ്ഞ കുരുന്നിന്റെ ഓര്‍മയുമായി. പക്ഷേ, നാല്‍പ്പത്തി രണ്ടുവര്‍ഷമായി റീഡിന്റെ ഹൃദയത്തില്‍ ഒരു വിങ്ങലുണ്ട്. 1975-ല്‍ അടക്കിയതു തന്റെ കരുന്നിനെയല്ലെന്ന സംശയം. ശവപ്പെട്ടിയില്‍ കുട്ടിയുടെ പൊടിയെങ്കിലുമുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഈ അമ്മ ആഗ്രഹിച്ചു. കുഴി തുറക്കാനുള്ള അനുമതിക്കായുള്ള പോരാട്ടത്തിലായിരുന്നു റീഡ്. ഒരു പാര്‍ലമെന്റംഗത്തിന്റെ സഹായത്തോടെ ഒടുവില്‍ കുഴി മാന്തിയപ്പോള്‍ സംശയത്തിന് ഉത്തരമായി. കുഴിയില്‍ പൊടിഞ്ഞ ശവപ്പെട്ടിയും അക്ഷരത്തെറ്റോടെ എഴുതിയ മകന്‍ ഗാരി പാറ്റന്റെ പേരുള്ള ബോര്‍ഡും ചെറിയകുരിശും മാത്രം.

കുഞ്ഞിന്റെ പൊടിപോലുമില്ല. ശരീരാവശിഷ്ടമോ അസ്ഥിയോ ഒന്നും കിട്ടിയില്ല. ഫോറന്‍സിക് വിദഗ്ധര്‍ തീര്‍ത്തു പറഞ്ഞു. ഈ കുഴിയില്‍ കുഞ്ഞിനെ അടക്കിയിട്ടില്ല. ഇതു കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. അറുപത്തിയെട്ടു കാരിയായ റീഡിന്റെ മനസിനെ ഇതു വീണ്ടും ഉലയ്ക്കുന്നു. അതിനാല്‍ തന്റെ കുഞ്ഞിന് എന്തു സംഭവിച്ചെന്ന് അറിയാതെ ഈ അമ്മ അടങ്ങിയിരിക്കില്ല. മരിച്ച നവജാതശിശുക്കളുടെ ആന്തരാവയവങ്ങള്‍ െവെദ്യപരിശോധനയ്ക്കു െകെമാറുന്ന വന്‍ മാഫിയയിലേക്കു വിരല്‍ചൂണ്ടുന്ന സംഭവമാണിത്. തന്റെ മകന്‍ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നതായി ഇവര്‍ ഇപ്പോള്‍ വിശ്വസിക്കുന്നു.

അവിശ്വസനീയമായ കഥയിങ്ങനെ: ഗാരിയുണ്ടായപ്പോള്‍ ഇരുപത്തിയാറാം വയസില്‍ രണ്ടു കുട്ടികളുടെ അമ്മയായിതുന്നു റീഡ്. ഗര്‍ഭം 34 ആഴ്ച പിന്നിട്ടപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്നു കുട്ടിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റി. ഇടയ്ക്ക് കുരുന്നിനെ കാണാന്‍ പോകുമായിരുന്നു. ഇളംെകെപിടിച്ചു ചുംബിക്കും. ആറുദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അന്നനാളത്തില്‍ ശസ്ത്രക്രിയ നടത്തണമെന്നും മറ്റൊരു ആശുപ്രതിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനു അവര്‍ സമ്മതം മൂളി. പിന്നീട് കുട്ടിയുടെ സ്ഥിതി വഷളായെന്നായിരുന്നു വിവരം. തകര്‍ന്ന മനസോടെ കുഞ്ഞിനെ കാണാന്‍ പോയപ്പോള്‍ വെന്റിലേറ്ററിലായിരുന്നു. പിന്നീട് കുഞ്ഞു മരിച്ചെന്ന വിവരമാണു കാത്തിരുന്നത്. ഒടുവില്‍ മൃതദേഹം കാണാന്‍ അമ്മ പോയി. സംസ്‌കാരത്തിനു പ്രത്യേക ഏജന്‍സിയെയാണ് ഏല്‍പ്പിച്ചത്.

കുട്ടിക്ക് ഉടുപ്പും കൊന്തയും മറ്റുമായി പോയെങ്കിലും ഇതു ധരിപ്പിക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല, വലുപ്പത്തിലും മുടിയുടെ നിറത്തിലുമെല്ലാം ആ കുട്ടി തന്റേതാണെന്ന് അംഗീകരിക്കാന്‍ റീഡ് തയാറല്ലായിരുന്നു. പിന്നീട് പെട്ടി ചുമന്നേപ്പാള്‍ തെല്ലും ഭാരമില്ലായിരുന്നു. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖവിലയ്‌ക്കെടുത്തില്ല. മനോവിഷമം കൊണ്ടുള്ള തോന്നലെന്ന് എല്ലാവരും പറഞ്ഞു. എന്നിട്ടും കുഞ്ഞിന്റെ ഹൃദയസ്പന്ദനം തിരിച്ചറിഞ്ഞ അമ്മ പ്രാര്‍ഥിക്കാന്‍ പതിവായി സെമിത്തേരിയിലെത്തി. സത്യം വെളിപ്പെടുത്തിത്തരാന്‍ മുട്ടിപ്പായി െദെവത്തോടു പ്രാര്‍ഥിച്ചു. ഇതിനാണ് ഒടുവില്‍ ഉത്തരം കിട്ടിയത്. കുട്ടിയെ ഈ കുഴിയില്‍ അടക്കിയിട്ടില്ല. ഇത് എല്ലാവരും അംഗീകരിക്കുമ്പോഴും മകനെയോര്‍ത്ത് റീഡ് വിതുമ്പുന്നു.

Ads by Google
Friday 29 Sep 2017 06.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW