Monday, October 02, 2017 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 29 Sep 2017 05.42 PM

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണ്ണവും പണവുമായി ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം യുവതി പോയി, കേസ് കൊടുത്തപ്പോള്‍ യുവതി ചെയ്തത് ഇങ്ങനെ

uploads/news/2017/09/150945/lvere.gif

തലശ്ശേശരി: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം നാടുവിട്ട യുവതി കോടതി മുമ്പാകെ കീഴടങ്ങി. ധര്‍മ്മടം പാലയാട്ടെ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ അരുണ്‍ കുമാറിന്റെ ഭാര്യ പാറപ്രം സ്വദേശിനി ശില്‍പ്പയാണ്‌ തലശ്ശേരി അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി മുമ്പാകെ ഹാജരായത്‌. യുവതിയെ സ്വന്തം ഇഷ്‌ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു. അണ്ടല്ലൂര്‍ സ്വദേശിയായ രൂപേഷിന്റെ കൂടെയാണ്‌ ശില്‍പ്പ നാടുവിട്ടത്‌.

മൂന്നു മാസം മുന്‍പ്‌ ഇവര്‍ രഹസ്യമായി വിവാഹം നടത്തിയിരുന്നു. തലശ്ശേരിയിലെ ഒരു സ്വകാര്യ ലാബില്‍ ജീവനക്കാരിയായിരുന്നു യുവതി. ശില്‍പ്പയുടെ ഭര്‍ത്താവ്‌ അരുണിന്റെ സുഹൃത്ത്‌ കൂടിയാണ്‌ രൂപേഷ്‌. ഭര്‍തൃ വീട്ടില്‍ നിന്നും 20 പവന്‍ സ്വര്‍ണ്ണവും പണവുമായാണ്‌ ശില്‍പ്പ കാമുകനോടൊപ്പം പോയത്‌. ഇവ തിരിച്ചു ലഭിക്കുന്നതിനായി അരുണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. മൂന്നാഴ്‌ച മുന്‍പാണ്‌ ശില്‍പ്പയെ കാണാനില്ലെന്ന്‌ അനില്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്‌.

Ads by Google
Advertisement
Friday 29 Sep 2017 05.42 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW