Tuesday, October 31, 2017 Last Updated 38 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 28 Sep 2017 03.55 PM

പ്രവാസികള്‍ക്ക് പിന്‍വലിച്ച നോട്ടുകള്‍ മാറ്റാന്‍ വീണ്ടും അവസരമില്ല

uploads/news/2017/09/150673/prvsinew280917a.jpg

നയോര്‍ക്ക്-ഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ വംശജര്‍ക്കും ഇനി അവസരം നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇതിനുള്ള അവസരം നല്‍കിയില്ല. ഇനി ആര്‍ക്കും അസാധുവാക്കിയ നോട്ടുകള്‍ മാറിവാങ്ങാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ അവസരം നല്‍കില്ലെന്ന് സുഷമാ സ്വരാജ് അസന്നിഗ്ദ്ധമായി പറഞ്ഞു.

വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജരുടെ പക്കല്‍ ഏകദേശം 7,500 കോടിയോളം വരുന്ന 1000, 500 രൂപ നോട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്. ഈ പണം തങ്ങള്‍ എന്തുചെയ്യുമെന്ന ചോദ്യത്തിനാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രവാസികളില്‍ പലര്‍ക്കും ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തത് പ്രശ്‌നമാകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്‍ ആര്‍ ഐ ബാങ്ക് അക്കൗണ്ടുകള്‍ക്ക്് ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്നും സുഷമാ സ്വരാജ് അറിയിച്ചു.

ജോര്‍ജ് ജോണ്‍

Ads by Google
Advertisement
Advertisement
Thursday 28 Sep 2017 03.55 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW