Thursday, July 19, 2018 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 28 Sep 2017 03.10 PM

കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ഇതിനെക്കുറിച്ച് അറിയാം, പ്രണയത്തെക്കുറിച്ച് പറയാതെ പറഞ്ഞ് തപ്സി

uploads/news/2017/09/150666/CiniINWThapsi.jpg

സോഫ്റ്റ്‌വെയര്‍ മേഖലയില്‍നിന്ന് മോഡലിങ്ങിലൂടെ സിനിമയിലേക്ക് ചേക്കേറിയ നടിയാണ് തപ്‌സി പാനു. 'ജുമ്മുണ്ടി നാദം' എന്ന തെലുങ്ക് സിനിമയിലെ നായികയായി അരങ്ങേറിയ തപ്‌സിക്ക് 2016-ലെ 'പിങ്ക്' എന്ന ഹിന്ദി ചിത്രം ബ്രേക്കായി.

? സിനിമയിലേക്ക് വരുന്നതിന് വീട്ടില്‍ നിന്നുള്ള പിന്തുണ എത്രത്തോളമുണ്ടായിരുന്നു.


ഠ ആദ്യം അവര്‍ എന്റെ ഇഷ്ടത്തെ അംഗീകരിച്ചില്ലെങ്കിലും പതിയെ എല്ലാം സ്വീകരിക്കുകയായിരുന്നു. എന്റെ പഠിപ്പ് മുടങ്ങുമോ, ഭാവിജീവിതം എങ്ങനെയാകുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു അമ്മയ്ക്ക്. എന്നാല്‍ ഇപ്പോള്‍ അമ്മയാണ് എന്നെ കൂടുതലും സപ്പോര്‍ട്ട് ചെയ്യുന്നത്.

? ആദ്യം തമിഴ് സിനിമാ ലോകം തെരഞ്ഞെടുത്തു. ഇപ്പോള്‍ കൂടുതല്‍ സിനിമകളും ഹിന്ദിയാണല്ലോ. സിനിമയ്ക്ക് ഭാഷകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ.


ഠ ഞാന്‍ ഒരിക്കലും തമിഴ്, ഹിന്ദി, എന്ന രീതിയില്‍ സിനിമ തെരഞ്ഞെടുത്തില്ല. മറിച്ച് അവരാണ് എന്നെ തെരഞ്ഞെടുത്തത്. ഞാന്‍ അഭിനയിക്കാന്‍ തയാറായ സമയത്ത് എനിക്ക് നല്ല ഓഫറുകള്‍ വന്നത് തമിഴില്‍നിന്നാണ്. അതുകൊണ്ട് തമിഴില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു എന്നേയുള്ളൂ.

? വരുണ്‍ ധവാന്റെ കൂടെ അഭിനയിക്കുകയുണ്ടായി. വരുണില്‍ ഇന്നോ മറ്റ് നടന്മാരോട് അടുത്തുനിന്നോ എന്തെങ്കിലും മോശമായ അനുഭവം ഉണ്ടായിട്ടുണ്ടോ...


ഠ ഒരിക്കലുമില്ല. വരുണ്‍ ഒരിക്കലും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഞങ്ങള്‍ തമ്മില്‍ നല്ലൊരു ഇക്വേഷന്‍ ഉണ്ടായിരുന്നു. അത് സിനിമയുടെ പ്രെമോഷന്‍ സമയത്ത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. സീനുകള്‍ നന്നാകാന്‍ ഞങ്ങള്‍ പരസ്പരം നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്.

? ജൂഡാ-2 ന്റെ ചിത്രീകരണസമയത്ത് ജാക്വിലിനും തപ്‌സിയും ഒരുമിച്ച് കണ്ടിട്ടില്ലാന്നും നിങ്ങള്‍ നല്ല സൗഹൃദത്തില്‍ അല്ലാന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഠ ഞാനും കേട്ടു ഇത്തരത്തില്‍ കുറെ വാര്‍ത്തകള്‍. എനിക്കും ജാക്വിലിനും പല സമയത്തായിരുന്നു ഷൂട്ടിങ്. സെറ്റില്‍ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നില്ല. അതുകൊണ്ടാവാം ഇങ്ങനെ ഓരോ വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഞങ്ങള്‍ പുറത്തുവച്ച് പരസ്പരം കാണാറുണ്ട്. സംസാരിക്കാറുണ്ട്. എന്റെ നല്ല സുഹൃത്താണ് ജാക്വലിന്‍.
uploads/news/2017/09/150666/CiniINWThapsi1.jpg

? റണ്ണിങ്ങ് ശാന്തി ഡോട്ട് കോം സിനിമ ഒളിച്ചോട്ടത്തെക്കുറിച്ചാണല്ലോ പറയുന്നത്. വ്യക്തിജീവിതത്തില്‍ അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ.


ഠ നിര്‍ഭാഗ്യവശാല്‍ ഇല്ല. എനിക്ക് തോന്നുന്നത് ഒളിച്ചോട്ടം ഒരു സാഹസികത നിറഞ്ഞതാണെന്നാണ്. അല്ലെ? ഇന്ത്യയില്‍ ഇത് ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ദാമ്പത്യജീവിതത്തില്‍ പല കാരണങ്ങളാലും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന മതം, ജാതകം ഇതൊരു സാധാരണ തീമാണ് ഞങ്ങള്‍ അത് കുറച്ച് തമാശ കലര്‍ത്തി പറഞ്ഞിരിക്കുന്നു.

? നിങ്ങളുടെ പ്രിയപ്പെട്ട ശാന്തി (വിവാഹം, പ്രണയം, കേന്ദ്രമാക്കിയ) സിനിമ.


ഠ ദില്‍വാലെ ദുല്‍ ഹനിയ ലേ ജായേങ്കെ

? നിങ്ങളുടെ റിലേഷന്‍ഷിപ്പ്. സ്റ്റാറ്റസ്.


ഠ ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷം നിറഞ്ഞ ഒരു ബന്ധത്തിലാണ്. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ നാളെ അതായിരിക്കും ബ്രേക്കിങ് വാര്‍ത്ത. അങ്ങനെ ഒരു വാര്‍ത്തയില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്നില്ല എന്നു കരുതി.

ഇത് ഞാന്‍ എല്ലാരിലും നിന്ന് ഒളിപ്പിച്ചുവയ്ക്കുന്നു എന്ന് അര്‍ത്ഥമില്ല, എന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ഇതിനെക്കുറിച്ച് അറിയാം. സമയമാകുമ്പോള്‍ ഞാന്‍ അത് എന്റെ ആരാധകരോട് പങ്കുവയ്ക്കുന്നതായിരിക്കും.

? തപ്‌സിയെക്കുറിച്ച് ആരാധകര്‍ അറിയാന്‍ ആഗ്രഹിക്കുന്നത്.


ഠ ലോകം എന്നെ കാണുന്നത് വളരെ സീരിയസായ ബോള്‍ഡായ ഒരാളായിട്ടാണ്. ഞാന്‍ ചെയ്ത കഥപാത്രങ്ങള്‍ കൊണ്ടാകാം അങ്ങനെ. ഒരു പരിധിവരെ ഞാന്‍ സ്‌ട്രോങ്ങാണ്.

എന്നാല്‍ എന്റെ കൂടെ വര്‍ക്ക് ചെയ്തവര്‍ക്ക് അറിയാം എന്റെ സെന്‍സര്‍ ഓഫ് ഹ്യൂമര്‍ എത്രത്തോളം ഉണ്ടെന്ന്. ഞാന്‍ സ്‌ട്രോങ്ങാണ്. അതോടൊപ്പം സിമ്പിളുമാണ്, തമാശക്കാരിയുമാണ്.

- അശ്വതി കൃഷ്ണ

Ads by Google
Ads by Google
Loading...
TRENDING NOW