Wednesday, July 04, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 28 Sep 2017 02.27 PM

വിദ്യാരംഭം നടത്തുമ്പോള്‍

''വിദ്യാരംഭമെന്നത് വരുംതലമുറയെ വാര്‍ത്തെടുക്കുന്ന മൂശ യാണെന്നതാണ് സത്യം. കാരണം ബാല്യത്തിലെ വിദ്യാ ഗുണം ജീവിതകാലം മുഴുവന്‍ ഒരു വ്യക്തിയുടെ സ്വഭാവവിശേഷങ്ങ ളുടെ ആധാരമാകുന്നു. നവരാത്രിക്കാലത്ത് പ്രത്യേ കിച്ച് വിജയദശമി ദിവസമാണ് നാം വിദ്യാരംഭത്തിനുവേണ്ടി ഏറ്റ വുമധികം ഉപയോഗിക്കുന്നത്.''
uploads/news/2017/09/150655/joythi280917a.jpg

മറ്റൊരു നവരാത്രിയാഘോഷംകൂടി വന്നുചേരുകയാണ്. ഭാരതത്തിന്റെ ദേശീയാഘോഷങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് ആയുധപൂജയെന്നുകൂടി അറിയപ്പെടുന്ന വിജയദശമിദിനം. മൂഢതയുടെ മേല്‍ പ്രജ്ഞനേടുന്ന വിജയം. തിന്മയുടെ മീതെ നന്മ നേടുന്ന വിജയം. നാം ഇത് സമുചിതമായി ആചരിച്ചുവരുന്നു.

അന്ധകാരത്തിന്റെയും അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും പ്രതീകമായ ആസുരശക്തികളുടെ മേല്‍ ജ്ഞാനസ്വരൂപിണിയും കാരുണ്യപൂര്‍ണ്ണയുമായ പരാശക്തി- സാക്ഷാല്‍ പ്രകൃതി- നേടുന്ന ജയം തന്നെയാണ് വിജയദശമിയുടെ പ്രാധാന്യം.

നമ്മുടെ ഭാവിവാഗ്ദാനമായ കുട്ടികളെ ഒരു പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്നതിന് ഒരു ഉത്തമ ിനവും മുഹൂര്‍ത്തവും ഉണ്ടാകണമെന്നത് ആചാര്യന്മാര്‍ പണ്ടേ നിശ്ചയിച്ച കാര്യമാണ്. അങ്ങനെയുള്ള വിദ്യാരംഭ മുഹൂര്‍ത്തങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് വിജയദശമി. പ്രകാശപൂര്‍ണ്ണമായ ഒരു നിമിഷത്തില്‍ തികച്ചും നൂതനമായൊരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത് എന്തുകൊണ്ടും വരുംതലമുറയ്ക്ക് ഏറ്റവും ഉത്തമമായിരിക്കുമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. മാനവസമൂഹത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കുന്ന ദിവസമാണ് വി
ജയദശമി.

കഥകളുടെ പശ്ചാത്തലം നിരവധിയുണ്ടെങ്കിലും ഏറ്റവും പ്രധാനമായി വിദ്യ പകര്‍ന്നു നല്‍കുന്നതിന്റെ ആരംഭരീതികള്‍ വളരെ ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്നു. വിദ്യാരംഭമെന്ന ക്രിയയില്‍ നാം ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും അടങ്ങുന്നു.

വളരെ പ്രാചീനകാലത്ത് അപൂര്‍വ്വമായ ചില ആചാരാനുഷ്ഠാനങ്ങളുടെ അകമ്പടിയോടെ വിദ്യാരംഭ പ്രക്രിയ നടന്നുപോന്നിരുന്നു. ഈ വിധത്തില്‍ സമൂഹത്തിലെ മറ്റെല്ലാ ആചാരാനുഷ്ഠാനങ്ങളേക്കാള്‍ പ്രാധാന്യത്തോടെ ഋഷിമാര്‍ വിദ്യാരംഭക്രിയ നടത്തിയിരുന്നതിന് ഒരു കാരണമുണ്ട്.

വിദ്യാരംഭമെന്നത് വരുംതലമുറയെ വാര്‍ത്തെടുക്കുന്ന മൂശയാണെന്നതാണ് സത്യം. കാരണം ബാല്യത്തിലെ വിദ്യാഗുണം ജീവിതകാലം മുഴുവന്‍ ഒരു വ്യക്തിയുടെ സ്വഭാവവിശേഷങ്ങളുടെ
ആധാരമാകുന്നു.

നവരാത്രിക്കാലത്ത് പ്രത്യേകിച്ച് വിജയദശമി ദിവസമാണ് നാം വിദ്യാരംഭത്തിനുവേണ്ടി ഏറ്റവുമധികം ഉപയോഗിക്കുന്നത്.അതിവിപുലമായ രീതിയിലാണ് ഇക്കാലത്ത് വിദ്യാരംഭം നടത്താറുളളത്. പേരുകേട്ട മഹാക്ഷേത്രങ്ങളില്‍ എഴുത്തു നടത്തുന്നതിന് വലിയ തിരക്ക് അനുഭവപ്പെടുന്നു.

കൂടാതെ വലിയ സ്ഥാപനങ്ങള്‍, പത്രമോഫീസുകള്‍, സാമുദായിക സംഘടനാ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിദ്യാരംഭം നടക്കാറുണ്ട്. സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്.

ഇന്നത്തെ കലികാലത്തില്‍ സത്യത്തെയും ധര്‍മ്മത്തെയും പുനഃസ്ഥാപിക്കേണ്ടത് വിദ്യയാണ്. ശുദ്ധവിദ്യയെന്നത് ആത്യന്തികമായി ആത്മതത്ത്വം തന്നെയാണ്. ഈ ആത്മതത്ത്വമറിയുന്നവര്‍ പ്രപഞ്ചരഹസ്യമറിയുന്നു. അവന്‍ എല്ലാമറിയുന്നു. യഥാര്‍ത്ഥത്തില്‍ ആരാണ് വിദ്വാനെന്ന് മഹാമണ്ഡിതനായിരുന്ന കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു.

''കലാ വിദ്യാ നിപുണനെ വിദ്വാനെന്നു പറഞ്ഞിടാ,
ശ്രീ വിദ്യാവേദിയെ മാത്രം വിദ്വാനെന്നുര ചെയ്തീടാം.''
കലകളിലോ, സാഹിത്യത്തിലോ, ശാസ്ത്രങ്ങളിലോ മാത്രം അറിവുള്ളവനല്ല; വിദ്വാന്‍. മറിച്ച് മഹാമന്ത്രമായ ശ്രീവിദ്യയുടേയും തത്ത്വമറിഞ്ഞവനാണ് വിദ്വാന്‍. എല്ലാ അറിവുകളും അവനിലേക്ക് തനിയെ വന്നുചേരുന്നു.

ഒരു മനുഷ്യശരീരത്തില്‍ നട്ടെല്ലിനുള്ളിലൂടെ താഴേക്കു വരുന്ന മഹാനാഡിയാണ് സുഷുമ്‌ന. അതിന് ഇടതും വലതുമായി രണ്ടു സാങ്കല്‍പിക ചൈതന്യ പ്രവാഹനാഡികളുണ്ട്. 'ഇഡ, പിംഗള' എന്ന് അറിയപ്പെടുന്നു. ഈ സുഷുമ്‌നനാഡിയില്‍ ആറ് ആധാരചക്രങ്ങള്‍ അഥവാ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. 'മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ' ഇവയാണ് ഈ ചക്രങ്ങള്‍. മൂലാധാനം നട്ടെല്ലിന്റെ ചുവട്ടില്‍ സ്ഥിതി ചെയ്യുന്നു. സ്വാധിഷ്ഠാനം പൊക്കിളിന്റെ പിന്നിലായി വരുന്നു. മണിപൂരക ചക്രം ഉദരമധ്യഭാഗത്താണ്.

അനാഹതം ഹൃദയ സ്ഥാനത്തും, വിശുദ്ധി തൊണ്ടയുടെ സ്ഥാനത്തും ആജ്ഞാചക്രം പുരികങ്ങളുടെ നടുവില്‍ മൂന്നാം കണ്ണെന്ന സ്ഥാനത്തുമായി നിലകൊള്ളുന്നു. ഇതിനെല്ലാമുപരി നിറുകയില്‍ ഏഴാമതു ചക്രമായ സഹസ്രാരപത്മം സ്ഥിതി ചെയ്യുന്നു. ഇഡ, പിംഗള സുഷുമ്‌ന എന്നീ നാഡികളുടെയും ആധാരചക്രങ്ങളുടേയും ചൈതന്യപ്രവാഹഗതിയാണ് ഒരു വ്യക്തിയുടെ സമഗ്രജീവിതത്തെ നിയന്ത്രിക്കുന്നത്.

സാധകനായിത്തീരുന്ന ഒരു വ്യക്തിക്ക് നാഡികളെയും ചക്രങ്ങളെയും ചൈതന്യമയമാക്കുവാന്‍ അപൂര്‍വ്വമായ തന്ത്രയോഗമാര്‍ഗ്ഗങ്ങള്‍ ഋഷിമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു വിദ്യാരംഭം നടത്തുമ്പോള്‍ അവരുടെ ഇഡ പിംഗള നാഡികളെയും ആധാര ചക്രങ്ങളെയും പ്രത്യേകം മന്ത്രന്യാസത്തിലൂടെ ജാഗരണം പ്രാപിപ്പിക്കേണ്ടതുണ്ട്.

അതിനെത്തുടര്‍ന്ന് കാതുകളില്‍ ശ്രീവിദ്യാമന്ത്രമുച്ചരിച്ച് മനോജാഗരണം ചെയ്യണം. മഹാമുദ്രയിലൂടെ സഹസ്രാര പത്മത്തിലേക്ക് ശക്തി പ്രദീക്ഷ നല്‍കണം. നാവില്‍ തൂലികാഗ്രം തേനില്‍മുക്കി പ്രണവരചന നടത്തണം, തുടര്‍ന്ന് അക്ഷരദീക്ഷ (അക്ഷരങ്ങള്‍ എഴുതുന്ന ക്രിയ) ചെയ്യുക. ഇങ്ങനെയാണ് യഥാര്‍ത്ഥ വിദ്യാരംഭക്രിയ.

ശ്രീവിദ്യാമന്ത്രേപാസകനായ ആചാര്യന്‍ ഇങ്ങനെ മഹാവിദ്യാദീക്ഷയിലൂടെ വിദ്യാരംഭം ചെയ്യുന്ന രീതിക്ക് ഹംസദീക്ഷ എന്നു പറയുന്നു. ഈ വിധം വിദ്യനേടുന്ന കുട്ടി മഹാശാസ്ത്രജ്ഞനോ, പണ്ഡിതനോ, കലാകാരനോ ആയിത്തീരും. ഇങ്ങനെയുള്ളവര്‍ ലോകപ്രശസ്തരായിത്തീരുന്നു.

ഇവര്‍ നേടിയ വിദ്യാമൃതം ഇവര്‍ക്കു സര്‍വ്വൈശ്വര്യപ്രാപ്തി നല്‍കുന്നു. ഇവര്‍ വളര്‍ന്നുവരുമ്പോള്‍ സകല കാര്യങ്ങളിലും അസാധാരണമായ സാമര്‍ത്ഥ്യം വച്ചുപുലര്‍ത്തുന്നു. ഈവിധം വിദ്യാദീക്ഷ ലഭിക്കുന്നവര്‍ക്ക് അവരുടെ ഷഡ്ചക്രങ്ങളിലും ജ്ഞാനദീപം സ്വയമേവ തെളിയുന്നതാണ്. ഓരോരോ ചക്രങ്ങളിലൂടെയും സഞ്ചരിക്കുന്ന പ്രാണശക്തി സഹസ്രാരപത്മത്തിലെത്തുമ്പോള്‍ അമൃതധാരയുണ്ടാകുന്നു. ഇത് ആ വ്യക്തിക്ക് ദീര്‍ഘദര്‍ശന കഴിവുകളും അത്യന്തസൂക്ഷ്മബുദ്ധിയും പ്രദാനം ചെയ്യുന്നു. അയാള്‍ ഏതുകാര്യത്തിലും അതിസമര്‍ത്ഥനായി
രിക്കും.

സര്‍വ്വസാധാരണമായ രീതിയില്‍ വെറുതെ അക്ഷര മെഴുത്തുമാത്രം നടത്തി വിദ്യാരംഭം ചെയ്യുമ്പോള്‍ വിശേഷിച്ചുള്ള ഗുണമൊന്നും തന്നെ അവരില്‍ ഉണര്‍വ്വാകുന്നില്ല. എങ്കിലും ജന്മനാ ഉത്തമയോഗമുളളവര്‍ നല്ല രീതിയില്‍, നല്ലനിലയില്‍ എത്താറുണ്ട്. വിശിഷ്യയോഗമുള്ളവര്‍ക്കു മാത്രം ഇങ്ങനെയൊരു ഗുണാനുഭവം കൈവരുന്നു. എന്നാല്‍ ശ്രീവിദ്യാതത്ത്വമനുസരിച്ച് വിശാലമായി അക്ഷരദീക്ഷ ലഭിക്കുന്നവര്‍ക്ക്, ജാതകയോഗമെന്തുതന്നെയായാലും ജീവിതത്തില്‍ അതിഗംഭീരമായ ഉയര്‍ച്ചയും പ്രശസ്തിയും കൈവരുന്നതാണ്.

ദീര്‍ഘകാലമായി 'സിദ്ധവിദ്യാരഹസ്യം' എന്ന പേരില്‍ അറിയപ്പെടുന്ന ഈ തത്ത്വം മനസ്സിലാക്കിയിട്ടുള്ളവര്‍ സ്വകുടുംബത്തിലെ ശിശുക്കളെ ശ്രീവിദ്യാ ഉപാസകരെക്കൊണ്ടു തന്നെ വിദ്യാരംഭം ചെയ്യിച്ചു വരുന്നു.

നമ്മുടെ സമൂഹത്തിലെ അതിപ്രശസ്ത സാഹിത്യനായകരും കലാനിപുണരും പണ്ഡിതരുമായിട്ടുള്ളവര്‍ പലരും ഇപ്രകാരം ശ്രീവിദ്യോപാസകരാല്‍ വിദ്യാരംഭം ചെയ്യപ്പെട്ടവരാണ്. സമ
സ്തവിദ്യയും കലാപരമായ കഴിവും മാത്രമല്ല; സകല ഐശ്വര്യസമൃദ്ധിയും അവരിലും കുടുംബത്തിലും വിളങ്ങുന്നതാണ്.

മഹാത്രിപുരസുന്ദരിയുടെ ചൈതന്യാംശങ്ങള്‍ ഓരോ ഊര്‍ജ്ജചക്രത്തിലും വിന്യസിക്കുകയും ഉള്ളിന്റെയുള്ളില്‍ ലയിച്ചുചേരുകയും ചെയ്യുന്നു. വിദ്യാമന്ത്രത്താല്‍ വലിയ ജ്ഞാനവും ആനന്ദവും ധനവും ഒരു വ്യക്തിക്കു പ്രാപ്തമാകുന്നു.

ആയതിനാല്‍ ഈ വരുന്ന നവരാത്രിക്കാലത്തെ വിദ്യാരംഭ ദിനത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും വിശിഷ്ടമായ വിദ്യാരംഭം തന്നെ നടത്താന്‍ ശ്രമിക്കേണ്ടതാണ്. സ്വന്തം കുഞ്ഞുങ്ങള്‍ മഹാജ്ഞാനികളും കലാസാഹിത്യ-ശാസ്ത്രവിജയങ്ങളില്‍ അതിസമര്‍ത്ഥരുമായിത്തീരുവാന്‍ ഇടവരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു!

അനില്‍ പെരുന്ന
മൊ: 9847531232

Ads by Google
Ads by Google
Loading...
TRENDING NOW