Thursday, December 07, 2017 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 28 Sep 2017 01.51 PM

ആരോഗ്യകരമായ ശരീരത്തിന്...

uploads/news/2017/09/150650/Weeklyhelth2809173.jpg

വ്യായാമവും, പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങളും കഴിച്ചാല്‍ ആരോഗ്യകരമായ ശരീരം കിട്ടണമെന്നില്ല. തെറ്റായ ഭക്ഷണശീലങ്ങളും മറ്റും ശരീരത്തിനെ കാര്‍ന്നു തിന്നുന്നു.

നിങ്ങളുടെ ഉറക്കം, ശീലങ്ങള്‍, ഇഷ്ടങ്ങള്‍ എല്ലാം തന്നെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ ചെയ്യുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരില്ല.

1. വൈകുന്നേരം ആറ് മണിക്ക് ശേഷം വലിച്ചു വാരി ഭക്ഷണം കഴിക്കാതിരിക്കുക. ലഘുവായി മാത്രം ഭക്ഷണം കഴിക്കുക.

2. വെള്ളം ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ വെള്ളം കുടിക്കുന്നതിനും ചില സമയങ്ങളുണ്ട്. പകല്‍ സമയം ധാരാളം വെള്ളം കുടിക്കുക. രാത്രിയില്‍ കുറച്ച് വെള്ളം മാത്രം കുടിക്കുക.

3. നല്ല വിശ്രമം കിട്ടുന്ന മാര്‍ഗമാണ് ഉറക്കം. കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും ശരീരത്തിന് ദോഷം ചെയ്യും. ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ സമയം രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ്.

4. മരുന്നിനൊപ്പം ഒരിക്കലും തണുത്ത വെള്ളം കുടിക്കരുത്. മരുന്ന് കഴിച്ചതിനുശേഷം ഉടന്‍ പോയി കിടക്കരുത്. അത് ശരീരത്തിന് ദോഷമാണ്.

5. ദിവസവും രാവിലെ പത്തുമിനിറ്റെങ്കിലും നടക്കുക.

Ads by Google
Ads by Google
TRENDING NOW