Sunday, June 30, 2019 Last Updated 53 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Sep 2017 03.23 PM

സുന്ദരിയാവാന്‍ ഗാഡ്ജറ്റുകള്‍

uploads/news/2017/09/150337/beautygadgets.jpg

മുഖസൗന്ദര്യം ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നതാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് പുറമേ ഹാനികരമല്ലാത്ത ചില ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെയും സൗന്ദര്യം വീണ്ടെടുക്കാം...

ജോലിത്തിരക്കു കാരണം സൗന്ദര്യത്തെക്കുറിച്ചൊക്കെ ആലോചിച്ചിട്ടു മാസങ്ങളായി. എന്നെക്കാള്‍ 10 വയസ്സിന് മൂത്തതാ പ്രസന്ന മാഡം, പക്ഷേ അവരെക്കണ്ടാല്‍ എന്റെ അനിയത്തിയാണെന്നു തോന്നും.

എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനിവിടെ ആരാ ഉള്ളത്? ദീപ പരാതിപ്പെട്ടി തുറന്നപ്പോള്‍ വിവേക് അതു കേള്‍ക്കാത്ത മട്ടില്‍ മൊബൈലിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ഇടയ്ക്ക് ഓണ്‍ലൈനിലുള്ള ബ്യൂട്ടി ഗാഡ്ജറ്റുകളിലേക്ക് കണ്ണൊന്നു പാളി. ദീപയുടെ പരാതി കുറയ്ക്കാനുള്ള എന്തെങ്കിലുമൊന്ന് ഇതിലുണ്ടാകുമോ?... ഇങ്ങനെ ചിന്തിക്കുന്ന ചില ഭര്‍ത്താക്കന്മാരെങ്കിലുമുണ്ടെങ്കില്‍, ഭാര്യയുടെ സൗന്ദര്യം നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കന്ന പങ്കാളിയാണെങ്കില്‍, അവര്‍ക്കായി ചില ബ്യൂട്ടി ഗാഡ്ജറ്റുകളിതാ...
.

നെയില്‍ പോളിഷ് റിംഗ്


പലപ്പോഴും നെയില്‍ പോളിഷിടുന്നത് വലിയൊരു തലവേദനയാണ്. നെയില്‍ പോളിഷ് എവിടെ വയ്ക്കും, നഖത്തില്‍ എങ്ങനെ ഇടുമെന്നൊക്കെ ആശങ്കപ്പെടുന്നവരാണധികവും. നെയില്‍ പോളിഷ് ബോട്ടില്‍ റിംഗ് അതിനൊരു പരിഹാരമാണ്. വിരലുകള്‍ കയറ്റിയിടാനുള്ള ചെറിയ റിംഗുകളും, ബോട്ടില്‍ വയ്ക്കാനുള്ള സ്ലോട്ടും ഇതിലുണ്ട്. ഒരു കൈ സ്വതന്ത്രമാക്കി വളരെ വേഗത്തില്‍, ഭംഗിയായി നെയില്‍ പോളിഷിടാന്‍ ഈ ഉത്പന്നം സഹായിക്കും.

ഇറേസിംഗ് പെന്‍


രാവിലത്തെ തിരക്കിനിടയില്‍ ഐ ലൈനര്‍ വരയ്ക്കുന്നത് തെറ്റിപ്പോയാല്‍ പിന്നത്തെ കാര്യം പറയാനുണ്ടോ ? ഐ ലൈനര്‍ മുഴുവന്‍ തുടയ്ക്കാനാണെങ്കില്‍ കുഴപ്പമില്ല, പക്ഷേ അധികമായി വരച്ച ഭാഗം മാത്രം തുടച്ചു മാറ്റുന്നത് ഇടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. ഇറേസിംഗ് പെന്‍ അവിടെയാണ് സഹായമാകുന്നത്.

ഇതിന്റെ കൂര്‍ത്ത അറ്റം കൊണ്ട് ഏറ്റവും കൃത്യമായി ഐ ലൈനര്‍ ലെവലാക്കാം. അല്‍പ്പം വളഞ്ഞിരിക്കുന്ന ഭാഗം കൊണ്ട് ഐ ലൈനര്‍ വരയ്ക്കുന്ന കര്‍വ് ഭാഗവും കൃത്യമാക്കാം. നഖങ്ങളില്‍ നെയില്‍ പോളിഷിടുമ്പോള്‍ വശങ്ങളിലേക്ക് പടര്‍ന്നാല്‍ ഇറേസിംഗ് പെന്‍ ഉപയോഗിച്ച് തുടയ്ക്കാം.

uploads/news/2017/09/150337/beautygadgets1.jpg

ഫെയ്‌സ് സ്ലിമ്മര്‍


വലിഞ്ഞു തൂങ്ങിയ മുഖം സൗന്ദര്യത്തിന് പലപ്പോഴും വിലങ്ങു തടിയാണ്. അതു മാറ്റാനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഫെയ്‌സ് സ്ലിമ്മര്‍. വായ്ക്കുള്ളില്‍ വയ്ക്കാവുന്ന ഒരു തരം സിലിക്കോണ്‍ ഉത്പന്നമാണ്. ഇത് വയ്ക്കുമ്പോള്‍ മുഖം കോമാളിയെപ്പോലെയാകും, ചുണ്ടുകള്‍ തടിക്കും. പക്ഷേ ഇതിനുള്ളില്‍ ചെറിയ സ്പ്രിങുകള്‍ മുഖപേശികള്‍ക്ക് നല്ല വ്യായാമം നല്‍കും.

മൂന്നു മിനിറ്റോളം ഇത് വായ്ക്കുള്ളില്‍ വച്ച് പ്രയാസമുള്ള വാക്കുകള്‍ ഉച്ചരിക്കുക, മുഖം കൊണ്ട് വ്യായാമം ചെയ്യുക. എല്ലാ ദിവസവും ഇതു ചെയ്യുകയാണെങ്കില്‍ കവിളുകള്‍ കൂടുന്നത് തടയും. കമ്പ്യൂട്ടര്‍, ടി.വി, മൊബൈല്‍ എന്നിവ കാണുമ്പോള്‍ ഇത് ഉപയോഗിക്കുക.

പ്ലാസ്റ്റിക് റോളര്‍ ബോള്‍ മസാജറും മുഖത്തിന് നല്ല വ്യായാമം നല്‍കും. നെറ്റിയില്‍ കുറുകെ വരുന്ന വരകള്‍, കഴുത്തിലെ വരകള്‍, ഇരട്ടത്താടി എന്നിവ ഇല്ലാതാക്കാനും രക്തയോട്ടം കൂട്ടാനും മസിലുകള്‍ക്ക് ആയാസം വരാനുമിത് സഹായിക്കുന്നു. രണ്ടു വശങ്ങളിലുമുള്ള റോളര്‍ കവിളുകളിലും, ഒറ്റയ്ക്കുള്ള റോളര്‍ താടിയിലും നെറ്റിക്കും, കണ്ണിനു ചുറ്റും ഉപയോഗിക്കാം. 4000 രൂപ മുതലാണിതിന്റെ വില.

ബ്ലെന്‍ഡര്‍ സ്‌പോഞ്ച് കേസ്


എയര്‍ബ്രഷിന്റെ അഭാവത്തില്‍ മേക്കപ്പിന് ശേഷം ഫിനിഷിംഗ് നല്‍കുന്നതാണ് ബ്യൂട്ടി ബ്ലെന്‍ഡര്‍. യാത്രയ്ക്കിടയിലും മറ്റും ഇതു കൊണ്ടു നടക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്. എന്നാല്‍ ബ്ലെന്‍ഡര്‍ കൊണ്ടുനടക്കാനുള്ള കെയ്‌സാണ് ഇപ്പോള്‍ മേക്കപ്പിലെ പ്രധാന താരം. കെയ്‌സിന്റെ ഒരു വശത്തുള്ള ബ്രീത്തബിള്‍ വെന്റ് ഉണങ്ങിക്കഴിയുമ്പോള്‍ ഇതിന്റെ സാന്ദ്രത നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു, കൂടാതെ അണുവിമുക്തിയും നല്‍കുന്നു.

ഫെയ്‌സ് എക്‌സര്‍സൈസ് മാസ്‌ക്


മുഖത്തെ ചുളിവുകളും വരകളുമൊക്കെ പ്രായം ഇരട്ടിയായി തോന്നിപ്പിക്കും. ഫെയ്‌സ് എക്‌സര്‍സൈസ് മാസ്‌കിലൂടെ ഇത് പരിഹരിക്കാം. കവിളുകള്‍ക്കും ചുണ്ടിനും ചുറ്റുമുള്ള വരകള്‍ പ്രായമേറുന്നതിന്റെ ലക്ഷണങ്ങളാണ്.

ഇത് മാറ്റാന്‍ ഫെയ്‌സ് എക്‌സര്‍സൈസ് മാസ്‌ക് ദിവസവും പത്തു മിനിറ്റ് മുഖത്ത് വയ്ക്കുക. മുഖപേശികള്‍ക്ക് വ്യായാമം നല്‍കുന്ന എല്ലാക്കാര്യങ്ങളും ചെയ്യുക. സംസാരിക്കാനും ആഹാരം കഴിക്കാനുമൊക്കെ ശ്രമിക്കുക. മസിലുകള്‍ക്ക് വ്യായാമം നല്‍കുന്നതിലൂടെ യൗവ്വനം തിരികെ കിട്ടും. 5000 രൂപ മുതല്‍ ലഭിക്കും.

മേക്കപ്പ് റിമൂവല്‍ ടവ്വല്‍


മേക്കപ്പ് ഇടുന്നതിലും ബുദ്ധിമുട്ടാണ് അത് തുടച്ചു കളയുന്നത്. ഇടുന്ന മേക്കപ്പ് എത്ര വ്യാപ്തമുള്ളതാണോ അത്ര തന്നെ ബുദ്ധിമുട്ടാണ് അത് തുടച്ചു മാറ്റുന്നത്. എന്നാല്‍ ഈ മേക്കപ്പ് റിമൂവല്‍ ടവ്വല്‍ അതിനു സഹായിക്കും. ഈ ടവ്വലില്‍ കുറച്ചു വെള്ളമൊഴിച്ച ശേഷം മേക്കപ്പിട്ട ഭാഗം തുടയ്ക്കുക. ഒരംശം പോലും അവശേഷിക്കാതെ വളരെ വേഗത്തില്‍ മേക്കപ്പ് ഇല്ലാതാക്കാം.

ഡെര്‍മറോളര്‍


മുഖചര്‍മ്മത്തിന് തിളക്കം കിട്ടുന്ന ഒരു ചെറിയ ഗാഡ്ജറ്റാണിത്. രോമകൂപങ്ങളുടെ വലിപ്പം കുറയ്ക്കാനും, പ്രായത്തിനനുസരിച്ചുണ്ടാവുന്ന മുഖക്കുരു കുറയ്ക്കാനും, പ്രായാധിക്യം തോന്നിപ്പിക്കുന്ന ചുളിവുകളും വരകളുമൊക്കെ ഇല്ലാതാക്കാനും, ചര്‍മ്മം മൃദുവാകാനും, പുതിയ കോശങ്ങള്‍ ഉണ്ടാകാനും ഇത് സഹായിക്കുന്നു.

നീണ്ട സ്റ്റിക്കില്‍ മൃദുവായ ചെറിയ മുള്ളുകളാല്‍ ചുറ്റപ്പെട്ട ഒരു ചക്രമുണ്ടാകും, മുഖം മുഴുവന്‍ അതുകൊണ്ട് മസാജ് ചെയ്യണം. മുഖചര്‍മ്മത്തിലേക്ക് ഈ മുള്ളുകള്‍ പതിയുമ്പോള്‍ അവിടേക്ക് രക്തയോട്ടം കൂടും. അങ്ങനെ ഓക്‌സിജന്‍ അവിടേക്ക് കൂടുതലായി വരുകയും ചര്‍മ്മത്തിന് സൗന്ദര്യം ലഭിക്കുകയും ചെയ്യും.

Wednesday 27 Sep 2017 03.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW