Tuesday, July 03, 2018 Last Updated 18 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Sep 2017 02.43 PM

ഫേവറേറ്റ് ഹീറോ ജയറാമേട്ടനാണ്, ഗര്‍ഭിണിയായിരുന്ന സമയത്ത് അമ്മ ഏറ്റവുമധികം കണ്ടിരുന്നത് ജയറാമേട്ടന്റെ സിനിമയായിരുന്നു: ആ നടി പറയുന്നു

uploads/news/2017/09/150328/CiniINWSaranyaaanad.jpg

വളരെ കുറച്ച് സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് ശരണ്യാ ആനന്ദ്. 1971 ബിയോണ്ട് ബോര്‍ഡര്‍, അച്ചായന്‍സ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്കു ശേഷം കാപ്പിച്ചീനോ എന്ന സിനിമയിലൂടെ വീണ്ടും മലയാളികള്‍ക്കു മുന്നില്‍ എത്തുകയാണ് ശരണ്യ.

മലയാളത്തിലെ പുത്തന്‍ നായികമാര്‍ക്കിടയിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ അവവതരിപ്പിച്ച് മുന്‍നിരയിലേക്ക് എത്തുന്ന ശരണ്യാ ആനന്ദിന്റെ വിശേഷങ്ങളിലേക്ക്...

സിനിമയിലേക്ക്?


ചെറുപ്പം മുതലുള്ള ആഗ്രഹമാണ് നടിയാവുക എന്നത്. ഞാന്‍ വളരുന്നതിനൊപ്പം ആ മോഹവും വളര്‍ന്നു വലുതായി. ഇപ്പോള്‍ അഭിനയം എന്നതല്ലാത്ത മറ്റൊരു ആഗ്രഹവുമില്ല എന്ന സ്ഥിതിയാണിപ്പോള്‍. അടൂരാണ് വീട്. എന്നാല്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ഗുജറാത്തിലാണ്.

വെക്കേഷന്‍ സമയത്ത് കേരളത്തില്‍ വരുമെന്നല്ലാതെ അന്നൊന്നും ഇവിടവുമായി യാതൊരു ബന്ധവുമില്ലായിരുന്നു.

ആദ്യമായി അഭിനയിക്കണമെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷനായിരുന്നു. അവരെ പറഞ്ഞു മനസ്സിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ കാര്യത്തിനും സപ്പോര്‍ട്ട് അവരാണ്.

കൊറിയോഗ്രാഫറായി തുടക്കം?


ഞാന്‍ ഡാന്‍സ് പഠിച്ചിട്ടില്ല. ചെറുപ്പത്തില്‍ ടി.വി.യില്‍ വരാറുള്ള ഡാന്‍സ് പെര്‍ഫോമന്‍സുകളെല്ലാം കാണും. എന്നിട്ട് അതുപോലെ ചെയ്തു പഠിക്കും. സിനിമാ മേഖലയിലേക്ക് എങ്ങനെ എത്തുമെന്ന് അറിയാതിരിക്കുമ്പോഴാണ് എന്നിലെ ഡാന്‍സറെ ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം എന്നു ചിന്തിക്കുന്നത്.

അങ്ങനെ അഭിനയത്തിലേക്ക് എത്താനുള്ള കുറുക്കുവഴി എന്ന നിലയിലാണ് അസിസ്റ്റന്റ് കോറിയോഗ്രാഫറായി തുടക്കമിടുന്നത്. അതുവഴി സിനിമയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചു. ശ്രീതിത് മാസ്റ്റര്‍ക്കൊപ്പമാണ് ആദ്യം വര്‍ക്ക് ചെയ്തത്.

uploads/news/2017/09/150328/CiniINWSaranyaaanad3.jpg

971 ബിയോണ്ട് ബോര്‍ഡറിലൂടെ ക്യാമറയ്ക്കു മുന്നിലേക്ക്?


മലയാളികളായി ജനിച്ച ഏതൊരാള്‍ക്കുമുള്ള ആഗ്രഹമാണ് ലാലേട്ടനെ നേരിട്ടുകാണുക എന്നത്. ആദ്യസിനിമയില്‍ തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് വലിയൊരു കാര്യമാണ്.

ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് മഹേന്ദ്ര സ്‌കോര്‍പിയോയുടെ ആഡില്‍ മോഡലായി ചെയ്തിട്ടുണ്ട്. മാത്രമല്ല ചില ടെലിവിഷന്‍ ചാനലുകളില്‍ ആങ്കറായിട്ടുണ്ട്.

ഒരിക്കല്‍ യാദൃച്ഛികമായി സാറിനെ കണ്ടു സംസാരിക്കാന്‍ അവസരം ലഭിച്ചു. ആ സമയത്താണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ താല്പര്യമുണ്ടെന്ന് അറിയിക്കുന്നത്. അതോര്‍ത്ത് വച്ചതുപോലെയാണ് 1971-ലേക്ക് സാര്‍ എന്നെ ക്ഷണിച്ചത്.

അച്ചായന്‍സിലൂടെ വീണ്ടും?


ജയറാമേട്ടന്‍, ഉണ്ണിമുകുന്ദന്‍, അമലാ പോള്‍ എന്നിവര്‍ക്കൊപ്പം കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകനായ കണ്ണന്‍ ചേട്ടന്‍ അച്ചായന്‍സില്‍ ശിവദ അഭിനയിച്ച കഥാപാത്രത്തിലേക്കാണ് എന്നെ വിളച്ചത്.

എന്നാല്‍ കാപ്പിച്ചീനോ എന്ന സിനിമയുടെ ഷൂട്ടിലായിരുന്നതിനാല്‍ എന്നെ ഫോണില്‍ കിട്ടിയില്ല. നിന്റെ ലൈഫിലെ വലിയൊരു നഷ്ടമാണ് അതെന്നും കണ്ണന്‍ ചേട്ടന്‍ പിന്നീട് എന്നോടു പറഞ്ഞു.

ചെറിയ വിഷമം തോന്നിയെങ്കിലും അതെനിക്ക് വിധിച്ചിട്ടില്ല എന്ന് ആശ്വസിച്ചു. പിന്നീട് കണ്ണന്‍ ചേട്ടന്‍ അതിലെ ഫ്രണ്ട് ഓഫീസ് ഗേളിന്റെ വേഷത്തിനായി വീണ്ടും വിളിക്കുകയായിരുന്നു. ആ കഥാപാത്രത്തെ നന്നായി ബൂസ്റ്റ് ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

എന്റെ ഫേവറേറ്റ് ഹീറോയിനാണ് അമലാ പോള്‍. അവരുടെ കൂടെ അഭിനയിക്കുക എന്നു പറയുന്നത് ഒരു ഭാഗ്യമായിട്ടാണ് കാണുന്നത്. അതുപോലെ ജയറാമേട്ടനും. എന്നെ ഗര്‍ഭിണിയായിരുന്ന സമയത്ത് എന്റെ അമ്മ ഏറ്റവുമധികം കണ്ടിരുന്നത് ജയറാമേട്ടന്റെ സിനിമയായിരുന്നു. ഞാന്‍ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അമ്മ ഇക്കാര്യം എന്നോട് പറയുന്നത്.

പിന്നെയും ജയറാമിനൊപ്പം ആകാശമിഠായിയില്‍?


അച്ചായന്‍സില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ് ആകാശമിഠായി. അദ്ദേഹത്തോടൊപ്പം നമ്മള്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്. എന്റെ ലക്കി സ്റ്റാറാണ് അദ്ദേഹമെന്നു തോന്നുന്നു. നമുക്കു വേണ്ട എല്ലാ സപ്പോര്‍ട്ടും അദ്ദേഹം നല്‍കാറുണ്ട്. ഇനിയപ്പോള്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
uploads/news/2017/09/150328/CiniINWSaranyaaanad3a.jpg

തുടക്കത്തില്‍ തന്നെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം?


അതൊരു വലിയ ഭാഗ്യമാണ്. താരങ്ങള്‍ മാത്രമല്ല. മികച്ച സംവിധായകര്‍, ക്യാമറാമാന്‍ എന്നിങ്ങനെ എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അതുപോലെ നഷ്ടപ്പെട്ടുപോയ അവസരങ്ങളുമുണ്ട്. ഹാപ്പി വെഡ്ഡിംഗില്‍ അവസരം ലഭിച്ചതാണ്. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് അതില്‍ അഭിനയിക്കാന്‍ പറ്റിയില്ല.

അന്യഭാഷാ ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടോ?


ഞാന്‍ നായികയായി ഒരു തമിഴ് സിനിമ ചെയ്തിരുന്നു. മലയാളം, തമിഴ് എന്നീ ഭാഷകളിലായിട്ടാണ് ഇതൊരുങ്ങുന്നത്. അജ്മല്‍ അമീര്‍ നായകനാകുന്ന സിനിമയുടെ പേര് വ്യൂഹം എന്നാണ് സിനിമയെ ഒരുപാട് സ്‌നേഹിച്ച് അഭിനയത്തിലേക്ക് എത്താനാഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ഇതില്‍ ചെയ്തിരിക്കുന്നത്.

പുതിയ സിനിമകള്‍?


ക്യാപ്പിച്ചീനോ ഉടന്‍ റിലീസാകും. കുറെയധികം സിനിമകള്‍ വരുന്നുണ്ട്. മിക്കവാറും അടുത്ത സിനിമയും ജയറാമേട്ടന് ഒപ്പമാകാനാണ് സാധ്യത.

മറക്കാനാവാത്ത അനുഭവം?


ഞാന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒന്നാണ് നൃത്തം. ദുബായിലെ ഫിലിം അവാര്‍ഡില്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. അവിടെവച്ച് മാധുരി ദീക്ഷിത്തിനെ കാണാനും അവരുടെ അനുഗ്രഹം വാങ്ങാനും സാധിച്ചത് വളരെ വലിയൊരു കാര്യമാണ്.

സ്‌ക്രിപ്റ്റ് റൈറ്റിംഗിലും താല്പര്യമുണ്ടെന്നു കേട്ടിട്ടുണ്ടല്ലോ?


അഭിനയിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് എഴുത്തിനോട് താല്പര്യം തോന്നിത്തുടങ്ങുന്നത്. ഇതിന്റെ അഭിപ്രായമറിയാന്‍ ഒരു തിരക്കഥാകൃത്തിനോട് കഥ പറഞ്ഞു. മുഴുവന്‍ കഥയും കേട്ടിട്ട് അദ്ദേഹമെന്നോട് പറഞ്ഞു നിനക്ക് ഒരു കഥ നന്നായി അവതരിപ്പിക്കാന്‍ അറിയാം എന്നാണ്. എഴുത്തുംകൂടി പരീക്ഷിക്കണമെന്നാണ് ആഗ്രഹം.

കുടുംബം?


അച്ഛന്‍ ആനന്ദ് രാഘവന്‍, അമ്മ അമൃത, അനുജത്തി ദിവ്യ, അച്ഛന് ബിസിനസ്സായിരുന്നു. അനുജത്തി ബി.എസ്്‌സി. ഫോറന്‍സിക്ക് പഠിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW