Friday, December 15, 2017 Last Updated 23 Min 50 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
ഡോ. പി.ബി. രാജേഷ്
Wednesday 27 Sep 2017 02.41 PM

താല്‍ക്കാലിക വീടിനും വാസ്തു നോക്കണം

uploads/news/2017/09/150324/Weeklyvasthu270917.jpg

പലരുടെയും ധാരണ സ്വന്തമായി വീട് നിര്‍മിക്കുമ്പോള്‍ വാസ്തു നോക്കിയാല്‍ പോരെ കമ്പനി തരുന്ന ക്വാര്‍ട്ടേഴ്‌സിനും മറ്റും വാസ്തു നോക്കേണ്ട കാര്യമുണ്ടോ? എന്നാകും.

വാടക വീടായാലും ക്വാര്‍ട്ടേഴ്‌സായാലും നമ്മള്‍ താമസിക്കുന്ന വീടിനൊക്കെ വാസ്തു നോക്കുകതന്നെ വേണം. താമസിക്കുന്നവര്‍ക്കെല്ലാം നല്ലതുവരുന്ന വീടുകളും അല്ലാത്ത വീടും കാണും. നിങ്ങള്‍ക്ക് താമസിച്ചിട്ട് ദോഷമാണെങ്കില്‍ എത്രയും പെട്ടെന്ന് അവിടെ നിന്നും താമസം മാറ്റുകയാണ് വേണ്ടത്.

കിടപ്പുമുറി തെക്കുകിഴക്കും വടക്കുകിഴക്കും അരുത്. കിടപ്പുമുറിയില്‍ ഭക്ഷണം സൂക്ഷിച്ചുവയ്ക്കരുത്. അവിടെയിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാന്‍ പാടില്ല. ഇനി മുറികള്‍ അങ്ങനെയാണ് വരുന്നതെങ്കില്‍ ആ മുറിയില്‍ പരമാവധി പടിഞ്ഞാറു ഭാഗത്തേക്ക് നീക്കി കട്ടിലിടുക.

കുളിമുറിയിലും ബെഡ്‌റൂമിലും പഴയ വസ്ത്രങ്ങളും മുഷിഞ്ഞവസ്ത്രങ്ങളും അധികം കൂട്ടിവയ്ക്കുകയോ തൂക്കിയിടുകയും ചെയ്യരുത്. അടുക്കളയില്‍ കിഴക്കോട്ട് തിരിഞ്ഞുനിന്ന് കത്തിക്കുന്ന രീതിയില്‍ വേണം അടുപ്പുവയ്ക്കാന്‍. ഒരിക്കലും തെക്കോട്ടു തിരിഞ്ഞു കത്തിക്കരുത്.

Ads by Google
TRENDING NOW