Sunday, December 17, 2017 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Sep 2017 02.38 PM

നിത്യയൗവ്വനം കൊതിക്കുന്ന നായകന്‍

uploads/news/2017/09/150322/Weeklynetcafe270917.jpg

അസാധാരണമായ കഥാപാത്രങ്ങള്‍ പോലും അനായാസമായി അഭിനയിച്ചുഫലിപ്പിക്കുന്ന തമിഴകത്തിന്റെ സ്വന്തം നടനാണ് ചിയാന്‍ വിക്രം. നടനെന്നതിലുപരി ഗായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും വെന്നിക്കൊടി പാടിച്ച വിക്രത്തെ പ്രായഭേദമെന്യേ ഏവരും സ്‌നേഹിക്കുന്നു.

ഡബ്ബ് ചെയ്യുവാനേറെ ഇഷ്ടം


സിനിമയില്‍ വന്നകാലം മുതല്‍ അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് തന്റെ ശബ്ദം തന്നെയാണ് വിക്രം നല്‍കിപ്പോരുന്നത്. വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയും ചെയ്യേണ്ട ജോലിയാണ് ഡബ്ബിംഗെന്നും താനതിനെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ചിയാന്‍ പറയുന്നു.

സ്വന്തം കഥാപാത്രത്തിന് മാത്രമല്ല, സഹപ്രവര്‍ത്തകന്‍ കൂടിയായ അജിത്തിനും വിക്രം ഡബ്ബ് ചെയ്തിട്ടുണ്ട്. താന്‍ സിനിമയില്‍ വന്ന സമയത്താണ് അജിത്ത് ചിത്രത്തിന് ശബ്ദം നല്‍കിയതെന്ന് ഒരു ഇന്റര്‍വ്യൂവില്‍ വിക്രം പറയുകയുണ്ടായി. ഇതിന് പുറമെ അബ്ബാസ്, പ്രഭുദേവ തുടങ്ങിയ താരങ്ങള്‍ക്കും വിക്രം തന്റെ ശബ്ദം നല്‍കിയിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമിന്റെ പേരിടീല്‍


സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താരമായിരുന്നു ചിയാന്‍. എന്നാല്‍ അധികം താമസിയാതെ ഇദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ വരികയും മനോഹരമായ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫോട്ടോഗ്രഫിയോട് വിക്രത്തിന് പണ്ടുമുതലേ താല്‍പര്യമുണ്ടായിരുന്നു.

ആ താല്‍പര്യം തന്നെയാണ് ഒരുപാട് ചിത്രങ്ങളെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിക്രമെടുത്ത ചിത്രങ്ങള്‍ പലതും പുറത്ത് കാണിക്കാതെ സൂക്ഷിച്ചുവെച്ചിരുന്നു. എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം ആ ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിച്ചു.

ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ വെല്ലുവിളി ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ പേരിടുന്നതായിരുന്നു. ചിയാന്‍ എന്ന പേരാണ് ആദ്യമിടാനുദ്ദേശിച്ചത്, എന്നാല്‍ ആ പേര് ആരോ തട്ടിയെടുത്തു.

ചിയാന്‍ വിക്രം എന്നിടാമെന്ന് ആലോചിച്ചപ്പോള്‍ ആ പേരും ആരോ കൊണ്ടുപോയി. ഒടുവില്‍ രണ്ടും കല്‍പിച്ച് അദ്ദേഹം ഇട്ട പേരാണ് 'ദി റിയല്‍ ചിയാന്‍'.

വീണ്ടും മലയാളത്തിലേക്ക്


മമ്മൂട്ടി, സുരേഷ്‌ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ട വിക്രത്തിന് കേരളമെന്ന നാടും മലയാളഭാഷയും ഏറെ പ്രിയപ്പെട്ടതാണ്. പോരാത്തതിന് ജീവിതസഖിയും മലയാളിയാണ്.

കഴിവുള്ള ധാരാളം ടെക്‌നീഷ്യന്മാര്‍ മലയാളത്തിലുണ്ടെന്നും തനിക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ വന്നാല്‍ വീണ്ടും മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുമെന്നും ചിയാന്‍ പറയുന്നു.

uploads/news/2017/09/150322/Weeklynetcafe270917a.jpg

നിത്യയൗവ്വനം കൊതിക്കുന്ന നായകന്‍


രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് വിക്രം സിനിമ ചെയ്യുന്നത്. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ വെല്ലുവിളി നിറഞ്ഞതുമാണ്. കഥാപാത്രങ്ങള്‍ക്കുവേണ്ടി ലുക്കില്‍ വ്യത്യസ്തതകള്‍ വരുത്താറുണ്ടെങ്കിലും കാഴ്ചയില്‍ എപ്പോഴും യൗവ്വനയുക്തനാണ് ഇദ്ദേഹം.

കോളേജ് പെണ്‍കുട്ടികളുടെ ഹീറോയായി തിളങ്ങിനില്‍ക്കുമ്പോഴാണ് ചിയാന്‍ തന്റെ മകളുടെ വിവാഹനിശ്ചയം ആഘോഷപൂര്‍വ്വം നടത്തിയത്. അദ്ദേഹത്തിന് ഇത്രയും മുതിര്‍ന്ന മകളുണ്ടെന്ന് അപ്പോഴാണ് ആരാധകര്‍ പോലും അറിയുന്നത്.

വിക്രമിന്റെ ഭാര്യ ഷൈലജയെയോ മക്കളെയോ ഒരിക്കല്‍ പോലും സിനിമാലോകത്തുള്ളവരും ആരാധകരും കണ്ടിട്ടില്ല. താരകുടുംബത്തിന്റെ പരിവേഷം കാണിച്ചാല്‍ ഒരുപക്ഷെ അവരുടെ സ്വാതന്ത്ര്യം പോകുമെന്ന് ഭയക്കുന്നതിനാലാണ് അവര്‍ എവിടെയും വരാത്തതെന്നാണ് നായകന്റെ വാദം.

ആരാധകരെ നിരാശപ്പെടുത്തില്ല


ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് നൈറ്റില്‍ ഒരിക്കല്‍ ഗസ്റ്റായെത്തിയത് വിക്രമായിരുന്നു. കേരളത്തില്‍ എത്തിയ അതിഥി താരത്തെ സന്തോഷിപ്പിക്കാനായി അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം കോര്‍ത്തിണക്കി ഗായകര്‍ പാടാന്‍ തുടങ്ങി.

അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനെത്തിയവരും കാണികളുമായി എണ്ണിയാലൊടുങ്ങാത്ത ആളുകള്‍, പെട്ടെന്നു കാണികള്‍ക്കിടയില്‍ നിന്ന് ഒരു പയ്യന്‍ വിക്രത്തിനടുത്തെത്തി. ആ പയ്യന് സംസാരിക്കാന്‍ അവസരം കൊടുക്കാതെ അടുത്തിരിക്കുന്ന മലയാളിതാരങ്ങള്‍ അവനെ പിടിച്ചുതള്ളി.

എന്നാല്‍ പെട്ടെന്ന് തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റുവന്ന വിക്രം ആ പയ്യനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു. അവന്റെ ആവശ്യം കേട്ടപാടെ ചിയാന്‍ ആ പയ്യന്റെ മൊബൈല്‍ വാങ്ങി ഇരുവരും നില്‍ക്കുന്ന സെല്‍ഫിയെടുത്തു.

തന്റെ ഇഷ്ടതാരത്തിനൊപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന ആഗ്രഹവുമായി വന്ന ആ ചെറുപ്പക്കാരനെ അകറ്റി നിര്‍ത്തിയ മലയാളിതാരങ്ങള്‍ക്കുള്ള മറുപടികൂടിയായിരുന്നു താരത്തിന്റെ ആ സെല്‍ഫി.

തന്നെ സ്‌നേഹിക്കുന്ന ആരാധകരെ വിഷമിപ്പിക്കാന്‍ വിക്രം അന്നുമിന്നും തയ്യാറല്ല. എല്ലാവരെയും സ്‌നേഹിക്കാനുള്ള തുറന്ന മനസ് തന്നെയാണ് വിക്രത്തെ റിയല്‍ ഹീറോയാക്കി മാറ്റി
യതും.

ദേവിന റെജി

Ads by Google
TRENDING NOW