Wednesday, December 13, 2017 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Sep 2017 11.04 AM

ബീഹാറിലെ ഈ വിദ്യാര്‍ത്ഥി ലിംക ബുക്ക്‌സ് ഓഫ് റെക്കോര്‍ഡില്‍ ഇടം പറ്റി: അതിന്റെ കാരണം ഇതാണ്

Bihar, Economics In Bihar,

പാറ്റ്‌ന: ഒന്നോ രണ്ടോ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഠനം തുടരുവാന്‍ മടിക്കുന്നവര്‍ രാജ്കുമാറിനെ പറ്റി അറിഞ്ഞികിരിക്കണം. തന്റെ 98-ാം വയസില്‍ സാമ്പത്തീക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം എന്നൊരു ബാലികയറാമലയാണ് ഈ ബീഹാര്‍ സ്വദേശി കയറിയത്. പാറ്റ്‌നയിലുള്ള നളന്ദ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് രാജ്കുമാര്‍ ബിരുദാനന്തരബിരുദം നേടിയത്.

എക്കണോമിക്‌സില്‍ എംഎ എടുക്കണമെന്ന ആവശ്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഈ മുത്തശ്ശന്റെ ആഗ്രഹത്തിന് എതിര് നിന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ ഒരു വിദ്യാര്‍ത്ഥിയുടെ കാര്യക്ഷമതയോടെ എന്നും പുലര്‍ച്ചയ്ക്ക് എഴുനേറ്റ് പഠിക്കുമായിരുന്നുവെന്നും പരീക്ഷാകാലത്ത് അതിരാവിലെ തന്നെ എഴുന്നേറ്റ് പഠനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Bihar, Economics In Bihar,

2016ലാണ് ഫസ്റ്റ് ഇയര്‍ പരീക്ഷയും 2017ല്‍ സെക്കന്റ് ഇയര്‍ പരീക്ഷയും അദ്ദേഹം എഴുതി. എന്നാല്‍ വിദ്യാര്‍ത്ഥി മുത്തശ്ശന്‍ ഇംഗ്ലീഷില്‍ തന്നെ പരീക്ഷ പൂര്‍ത്തിയാക്കുകയും രണ്ട് ഡസണ്‍ ഷീറ്റുകള്‍ ഉപയോഗിക്കുകയും ചെയ്തതായി സര്‍വകലാശാല പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

ഇതിനോടകം ബിരുദാനന്തര ബിരുദത്തിന് അപേക്ഷ നല്‍കിയ പ്രായം കൂടിയ ആളെന്നനിലയില്‍ രാജ് കുമാര്‍ ലിംക ബുക്കില്‍ ഇടംപിടിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ബറേലിയാണ് രാജ്കുമാര്‍ ജനിച്ചത്. 1938ല്‍ അദ്ദേഹം ബിരുദം നേടുകയും 1940ല്‍ നിയമത്തില്‍ ബിരുദം നേടുകയും ചെയ്തു.

Ads by Google
Wednesday 27 Sep 2017 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW