Monday, October 02, 2017 Last Updated 48 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Sep 2017 01.57 AM

മാംഗ്ലൂര്‍ റിഫൈനറിയില്‍ 189 അപ്രന്റിസ്‌

പൊതുമേഖലാ സ്‌ഥാപനമായ ഓയില്‍ ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ കോര്‍പറേഷനു കീഴിലുള്ള മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ്‌ പെട്രോകെമിക്കല്‍സ്‌ ലിമിറ്റഡ്‌ വിവിധ വിഷയങ്ങളില്‍ ഗ്രാജ്വേറ്റ്‌/ടെക്‌നീഷ്യന്‍ അപ്രന്റിസ്‌ ട്രെയിനി ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 189 ഒഴിവുകളുണ്ട്‌. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്‌ടോബര്‍ ഏഴ്‌.

ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ഷിപ്പ്‌ - വിഭാഗങ്ങള്‍: കെമിക്കല്‍ എന്‍ജിനീയറിങ്‌, സിവില്‍ എന്‍ജിനീയറിങ്‌, ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്‌, ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌, ഇന്‍സ്‌ട്രമെന്റേഷന്‍ എന്‍ജിനീയറിങ്‌, മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്‌ ബിരുദം.
സ്‌റ്റൈപ്പന്‍ഡ്‌: പ്രതിമാസം 10000 രൂപ.
ടെക്‌നീഷ്യന്‍ അപ്രന്റിസ്‌ഷിപ്പ്‌ - വിഭാഗങ്ങള്‍: കെമിക്കല്‍ എന്‍ജിനീയറിങ്‌, സിവില്‍ എന്‍ജിനീയറിങ്‌, ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്‌, ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌, ഇന്‍സ്‌ട്രമെന്റേഷന്‍ ടെക്‌നോളജി എന്‍ജിനീയറിങ്‌, മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌, കൊമേഴ്‌സ്യല്‍ പ്രാക്‌ടീസ്‌.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്‌ ഡിപ്ലോമ. കൊമേഴ്‌സ്യല്‍ പ്രാക്‌ടീസ്‌: കൊമേഴ്‌സ്യല്‍ പ്രാക്‌ടീസില്‍ ഡിപ്ലോമ.

സ്‌റ്റൈപ്പന്റ്‌: പ്രതിമാസം 7100 രൂപ. യോഗ്യതാ പരീക്ഷയ്‌ക്കു മൊത്തം കുറഞ്ഞത്‌ 55% മാര്‍ക്ക്‌ (റൗണ്ട്‌ ഓഫ്‌ ചെയ്യാതെ) നേടിയിരിക്കണം. ഒ.ബി.സി.ക്കാര്‍ക്ക്‌ മൊത്തം കുറഞ്ഞത്‌ 45% മാര്‍ക്കും എസ്‌.സി./എസ്‌.ടി./ഭിന്നശേഷിക്കാര്‍ക്ക്‌ കുറഞ്ഞത്‌ 40% മാര്‍ക്കും വേണം.
2015, 2016, 2017 വര്‍ഷങ്ങളില്‍ യോഗ്യതാപരീക്ഷ ജയിച്ചവര്‍ക്കാണ്‌ അപ്രന്റിസ്‌ഷിപ്പിന്‌ അവസരം. 2017 ഒക്‌ടോബര്‍ ഏഴിനകം യോഗ്യത നേടിയിരിക്കണം.
1961-ലെ അപ്രന്റിസ്‌ ആക്‌ട്/1973 അപ്രന്റിസ്‌ അമന്‍മെന്‍ഡ്‌ ആക്‌ട് പ്രകാരം പരിശീലനം ലഭിച്ചവരോ നിലവില്‍ പരിശീലനം നേടുന്നവരോ അപേക്ഷിക്കാന്‍ അര്‍ഹരല്ല. ഒരുവര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാന്‍ പാടുള്ളതല്ല. യോഗ്യതാപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരും മാര്‍ക്ക്‌ ഷീറ്റ്‌, ബിരുദ/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തവരും അപേക്ഷിക്കാന്‍ അയോഗ്യരാണ്‌.

തെരഞ്ഞെടുപ്പ്‌: എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. മാംഗ്ലൂരില്‍ എഴുത്തുപരീക്ഷ നടത്തും.

അപേക്ഷിക്കേണ്ട വിധം: www.mrpl.co.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കരുത്‌. അപേക്ഷിക്കേണ്ട വിധം ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ കാണുക.

Ads by Google
Advertisement
Wednesday 27 Sep 2017 01.57 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW