Monday, October 02, 2017 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Sep 2017 01.57 AM

എന്‍.ടി.സിയില്‍ 48 മാനേജ്‌മെന്റ്‌ ട്രെയിനി ഒഴിവുകള്‍

uploads/news/2017/09/150153/c3.jpg

കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ നാഷണല്‍ ടെക്‌സ്റ്റൈല്‍ കോര്‍പറഷന്‍ (എന്‍.ടി.സി.) മാനേജ്‌മെന്റ്‌ ട്രെയിനികളുടെ അപേക്ഷ ക്ഷണിച്ചു. 48 ഒഴിവുകളുണ്ട്‌.
തൃശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, മാഹി എന്നിവയുള്‍പ്പെടെ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ടി.സി. മില്ലുകളിലായിരിക്കും നിയമനം.

തസ്‌തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍:

1. മാനേജ്‌മെന്റ്‌ ട്രെയിനി (ടെക്‌സ്റ്റൈല്‍)-10 യോഗ്യത: ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയില്‍ എന്‍ജിനീയറിംഗ്‌ ബിരുദം. ടെക്‌സ്റ്റൈല്‍ എന്‍ജിനീയറിംഗ്‌ ആന്‍ഡ്‌ ഫൈബര്‍ സയന്‍സില്‍ സാധുവായ ഗേറ്റ്‌ 2017 സ്‌കോര്‍ നേടിയിരിക്കണം.

2 മാനേജ്‌മെന്റ്‌ ട്രെയിനി (ഫിനാന്‍സ്‌) 38 യോഗ്യത: സി.എ./സി.എം.എ.
പ്രായപരിധി (രണ്ട്‌ തസ്‌തികകള്‍ക്കും): 30 വയസില്‍ കൂടരുത്‌. എസ്‌.സി., എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക്‌ മൂന്നും വര്‍ഷത്തെ പ്രായ ഇളവുണ്ട്‌. അംഗപരിമിതര്‍, വിമുക്‌ത ഭടര്‍ എന്നിവര്‍ക്ക്‌ ചട്ടപ്രകാരമുള്ള ഇളവു ലഭിക്കും.
അപേക്ഷാഫീസ്‌ : 300 രൂപ. National Textile Corporation Lt.d, New Delhi എന്ന പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ് എടുത്ത്‌ അപേക്ഷയ്‌ക്കൊപ്പം വെയ്‌ക്കണം. ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റിന്റെ പിറകില്‍ ഉദ്യോഗാര്‍ഥിയുടെ പേര്‌, വിലാസം, അപേക്ഷിച്ച തസ്‌തിക, ഗേറ്റ്‌ രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. എസ്‌.സി., എസ്‌.ടി. വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും അപേക്ഷാഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.ntclt.dorg എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോറത്തിന്റെ മാതൃക ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്ത്‌ പൂരിപ്പിച്ച്‌ ഒപ്പിട്ട്‌ പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫീസ്‌ അടച്ചതിന്റെ ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റും സഹിതം സെപ്‌റ്റംബര്‍ 30-നു ലഭിക്കാത്തക്കവിധം സാധാരണ തപാലില്‍ അയയ്‌ക്കണം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം: National Textile Corporation Lt,d Post Bag No. 7 (Seven), Lohdi Roa dHea dPost Office, New Delhi, Pin: 110003.

Ads by Google
Advertisement
Wednesday 27 Sep 2017 01.57 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW