Monday, October 02, 2017 Last Updated 47 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Sep 2017 03.11 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/09/149967/Weeklyjokes2609171.jpg

സുമ ശാന്തയോട്:
എന്റെ ഭര്‍ത്താവിന് പൂക്കളോടെന്ത് ഇഷ്ടമാണെന്നോ... ജീവനാ...
ശാന്ത: അത് നിനക്കെങ്ങനെ മനസിലായി?
സുമ: ഉറക്കത്തില്‍ റോസീ, ലില്ലീ, ഡെയ്‌സീ... എന്നൊക്കെപ്പറഞ്ഞാ എന്നെ ചുംബിക്കുന്നത്.
- ശ്രീകുമാര്‍, കാരാട്ടുപാറ

****
മദ്യപനായ കള്ളനോട് എസ്.ഐ:
ഈ പുതുവര്‍ഷം തുടങ്ങിയതില്‍പ്പിന്നെ നീ നാലാം തവണയാണ് വെള്ളി ആഭരണങ്ങള്‍ മോഷ്ടിച്ചതിന്റെ പേരില്‍ അറസ്റ്റിലാവുന്നത്.
കള്ളന്‍: ഇതെന്റെ മോഷണത്തിന്റെ സില്‍വര്‍ജൂബിലി വര്‍ഷമാ...
- ഉമേഷ്, കൊല്ലം

****

ആശ്രമത്തിലെത്തിയ ഭക്ത സ്വാമിയുടെ ശിഷ്യനോട്:
സ്വാമിയെ ഒന്നു മുഖം കാണിക്കണമായിരുന്നു.
ശിഷ്യന്‍: രണ്ടു മുഖം കണ്ടതിന്റെ പേരില്‍ സ്വാമി ഇപ്പോ അകത്താ...
- കൃഷ്ണദാസ്, തൃശൂര്‍

****

അമ്പലത്തില്‍ പോകുന്ന സുഹൃത്തിനോട് വാസു:
ഇന്നെന്താ പതിവില്ലാതെ ക്ഷേത്രദര്‍ശനത്തിന്?
സുഹൃത്ത്: എന്റെ മോളെ ഫേസ്ബുക്കില്‍നിന്നും വാട്‌സാപ്പില്‍നിന്നും കാത്തുകൊള്ളാന്‍ വേണ്ടി ഒരു വഴിപാടുണ്ട്.
- ഗോപി, നേമം

****

uploads/news/2017/09/149967/Weeklyjokes2609172.jpg

മുതലാളി ഡ്രൈവറോട്:
നീയിന്നു വരില്ലയെന്നു പറഞ്ഞിട്ട്?
ഡ്രൈവര്‍: മാഡം പറഞ്ഞു വരാന്‍.
മുതലാളി: നീ വരികയോ നില്‍ക്കുകയോ എന്തുവേണമെങ്കിലും ആയിക്കോ... പക്ഷേ 'മാഡം' എന്ന ആ വിളി വേണ്ട. പേരു വിളിച്ചാമതി. എനിക്കു വയ്യ കേസു കളിക്കാന്‍.
- ജോജി കെ. പാറപ്പുറം

*****

മാജിക്‌ഷോ കാണാന്‍ വന്ന ഒരാള്‍ ഷോ കഴിഞ്ഞ് മജീഷ്യനോട്:
സാറേ... എന്റെ കൈയിലിരിക്കുന്ന ഈ തൂവാല വല്ല കമ്പോ കല്ലോ ആക്കിത്തരാവോ?
മജീഷ്യന്‍: എന്തിനാ?
ആള്‍: വീട്ടിലേക്കു പോണ വഴിമുഴുവന്‍ തെരുവുപട്ടികളാ... അതുകൊണ്ടാ...
- റഫീക്ക്, മലപ്പുറം

****

ദിനംപ്രതി പെട്രോള്‍വില കൂടുന്നു എന്നറിഞ്ഞ സാജു ബൈക്കുമായി പെട്രോള്‍ പമ്പിലെത്തി.
സെയില്‍സ്മാന്‍: എത്ര രൂപയ്ക്കാ?
സാജു: പത്തുരൂപയ്ക്ക് ഒന്ന് സ്‌പ്രേ ചെയ്താ മതി. ഈ കുന്തം ഒന്നു കത്തിച്ചുകളയാനാ...
- ജയന്‍, മൂവാറ്റുപുഴ

*****

uploads/news/2017/09/149967/Weeklyjokes2609173.jpg

വാസു രാജുവിനോട്:
ബന്ധുവിന് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോയ നീ അവിടിരുന്ന് മദ്യപിച്ചു എന്നു കേട്ടല്ലോ...
രാജു: അത് അവിടത്തെ നേഴ്‌സ് പറഞ്ഞിട്ടാ... ചൂടാണെങ്കില്‍ വീശിക്കോളാന്‍.
- മണി, തൃപ്പയാര്‍

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW