Monday, July 02, 2018 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Sep 2017 02.48 PM

ഒരു ഡോക്ടര്‍ കുടുംബം

നെച്ചുപ്പാടം കുടുംബത്തിലെ ഏറ്റവും മൂത്ത ആണ്‍തരിയും ഡോക്ടറും സംരംഭകനുമൊക്കെയായ ഡോ. തോമസ് പൗലോസ് നെച്ചുപ്പാടത്തിന്റെ വിശേഷങ്ങളിലേക്ക്...
uploads/news/2017/09/149964/Drthomasnenjupadam.jpg

52 വര്‍ഷം മുന്‍പ് ഡോ. കെ. ടി പൗലോസാണ് നെച്ചുപ്പാടംവീട്ടില്‍ ആദ്യമായി ബി.ഡി.എസ് പഠിച്ച് ദന്തഡോക്ടറായത്. ഡോക്ടര്‍ക്ക് നാല് മക്കള്‍.

നാല് മക്കളും അവരുടെ ജീവിതപങ്കാളികളും ഡന്റിസ്റ്റുമാരാണ്. കൊച്ചി, കോലഞ്ചേരി ക്ലിനിക്കുകളിലൂടെയാണ് പൗലോസ് ഡോക്ടറും മക്കളും ദന്തചികിത്സ തുടരുന്നത്.

പൗലോസ് ഡോക്ടറുടെ മൂത്തമകന്‍ ഡോ. തോമസ് ബിസിനസ് രംഗത്തും ദന്തസംരക്ഷണരംഗത്തും ഒരുപോലെ ശോഭിക്കുന്ന വ്യക്തികൂടിയാണ്.

ഡന്റല്‍ ടൂറിസം എന്ന ആശയത്തെ ഉള്‍പ്പെടുത്തി ബിസിനസ് രംഗത്ത് വലിയ സാധ്യതകള്‍ പരിചയപ്പെടുത്തിയ യുവ സംരംഭകനായ ഡോ. തോമസ് നെച്ചുപ്പാടത്തിന്റെ കുടുംബവിശേഷങ്ങളിലേക്ക്.

ഒരു കുടുംബത്തിലെ എല്ലാവരും ദന്ത ഡോക്ടര്‍മാര്‍. എങ്ങനെയാണിത് സംഭവിച്ചത്?


കുടുംബത്തിലെ ആദ്യത്തെ ഡോക്ടര്‍ ഡാഡിയാണ്. ഡാഡിക്കിപ്പോള്‍ 75 വയസായി. 52 വര്‍ഷത്തെ എക്‌സ്പീരിയന്‍സുണ്ട്. ചെറുപ്പകാലംമുതലേ ഡാഡിയെ മാതൃകയാക്കിയാണ് ഞങ്ങള്‍ വളര്‍ന്നത്.

1965 മുതല്‍ കോലഞ്ചേരിയില്‍ ഞങ്ങള്‍ക്ക് ക്ലിനിക്കുണ്ട്. ക്ലിനിക്കിനടുത്തുതന്നെയാണ് ഞങ്ങളുടെ സ്‌കൂളും.

ക്ലാസ് കഴിഞ്ഞു ഞങ്ങള്‍ സഹോദരങ്ങളെല്ലാം നേരെ ക്ലിനിക്കിലേക്കായിരിക്കും വരുന്നത്. അവിടുത്തെ ഉപകരണങ്ങളും മറ്റുമെടുത്തൊക്കെയാണ് ഞങ്ങളുടെ കളികളും മറ്റും.

അതുപോലെ വരുന്ന പേഷ്യന്‍സുമായിട്ടുള്ള ഇടപെടല്‍, അവരൊക്കെ ഡാഡിയെക്കുറിച്ച് പറയുന്നത് ഇതൊക്കെ ഞങ്ങളെ വളരെ സ്വാധീനിച്ചിട്ടുണ്ട്.

വലുതാകുമ്പോള്‍ എന്താവാനാണ് ആഗ്രഹമെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞങ്ങള്‍ നാലും ഒരുപോലെ പറയും ഓര്‍ത്തഡോണ്‍ഡിസ്റ്റ് ആയാല്‍ മതിയെന്ന്. ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ ചേച്ചിമാര്‍ രണ്ടും ബി.ഡി.എസിന് ചേര്‍ന്നു.

മക്കളുടെ കാര്യത്തില്‍ അച്ഛനും അതേ ആഗ്രഹം തന്നെയായിരുന്നോ?


ചേച്ചിമാര്‍ രണ്ട്‌പേരും ദന്ത ഡോക്ടര്‍മാരാണ്. അതുകൊണ്ടുതന്നെ ഡാഡി എന്നോട് ചോദിച്ചിട്ടുണ്ട്. നിനക്കെങ്കിലും എം.ബി.ബി.എസിന് ചേര്‍ന്നുകൂടേ??എന്ന്. പക്ഷേ എനിക്ക് അതിന് താല്‍പര്യമില്ല. ചെറുപ്പംമുതലേ ഡാഡിയെപ്പോലെയാകാനായിരുന്നല്ലോ ആഗ്രഹം.

പിന്നെ എം.ബി.ബി.എസിന് ചേരാതിരിക്കാന്‍ ഞാന്‍ കണ്ടുപിടിച്ച ഒരു കാരണമുണ്ട്. എന്റെ മൂത്ത ചേച്ചിയെ വിവാഹം കഴിച്ചിരിക്കുന്നത് ഒരു എം.ബി.ബി.എസ് ഡോക്ടറാണ്. അദ്ദേഹം പള്‍മണോളജിസ്റ്റാണ്. അന്ന് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലാണ് അദ്ദേഹം.

അവരുടെ വിവാഹം കഴിഞ്ഞ അന്നുമുതല്‍ വീട്ടിലെ ഫോണിന് റസ്റ്റില്ല. കാരണം എക്സ്റ്റെന്‍ഷന്‍ ഫോണാണ് വീട്ടിലുള്ളത്. രാത്രിയൊക്കെ ഡോക്ടര്‍ക്ക് ആശുപത്രിയില്‍നിന്ന് ഫോണ്‍ വരുമ്പോള്‍ ശബ്ദംകേട്ട് ഞങ്ങളും ചാടിയെഴുന്നേല്‍ക്കും. കിടന്നുറങ്ങാന്‍ പറ്റില്ല. രാത്രിയിലെല്ലാം ഡോക്ടര്‍ക്ക് ഫോണ്‍ വരും.

ഈ അനുഭവം ഉണ്ടായിരുന്നതുകൊണ്ട് എം.ബി.ബി.എസ് ആഗ്രഹം ഞാനങ്ങ് ഉപേക്ഷിച്ചു. ബി.ഡി.എസിന് ചേര്‍ന്നപ്പോള്‍ പഠനമൊക്കെ എളുപ്പമായി തോന്നി.

ഡാഡി എക്സ്പീരിയന്‍സ്ഡ് ഡോക്ടറായതുകൊണ്ട് അതിനെക്കാള്‍ മികച്ചതായി എന്തെങ്കിലും ചെയ്താലേ കാര്യമുള്ളൂ എന്നുതോന്നി അങ്ങനെയാണ് ഡന്റല്‍ ടൂറിസം എന്ന ആശയത്തിലേക്ക് വരുന്നത്.

ഡോ.കെ.ടി. പൗലോസിനെക്കുറിച്ച്?


എന്റെ ഡാഡി കെ.ടി. പൗലോസ് കേരളത്തില്‍ പ്രൈവറ്റ് ക്ലിനിക്ക് തുടങ്ങിയ ആദ്യത്തെ ഓര്‍ത്തഡോണ്ടിസ്റ്റാണ്. ഡാഡിയുടെ അടുത്ത് ദൂരദേശങ്ങളില്‍നിന്നുപോലും ആളുകള്‍ ചികിത്സയ്ക്കായി വരാറുണ്ട്.

കേരളത്തിലെ എല്ലാ സ്ഥലങ്ങളില്‍നിന്നുള്ള ആളുകളും ഡന്റല്‍ ട്രീറ്റ്മെന്റിന് വന്നിരുന്നത് ഞങ്ങളുടെ ക്ലിനിക്കിലാണ്. ഡാഡിക്ക് സമൂഹത്തില്‍നിന്ന് കിട്ടിയ ബഹുമാനമൊക്കെ കണ്ടാണ് മക്കളായ ഞങ്ങളും വളര്‍ന്നത്.

ജോലിയിലെന്നപോലെ വീട്ടിലും വളരെ സ്ട്രിക്ടായിരുന്നു ഡാഡി. ഇപ്പോഴും മെഡിക്കല്‍ സൈഡിലെ എന്ത് സംശയവും ഡാഡിയോടാണ് ഞങ്ങള്‍ ചോദിക്കുന്നത്.

Ads by Google
Loading...
TRENDING NOW