Tuesday, September 11, 2018 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Sep 2017 12.05 PM

തമിഴില്‍ മലയാളി ഏറ്റുമുട്ടല്‍; നയന്‍താരയ്ക്ക് വെല്ലുവിളിയായി തലൈവി ഒവിയ

uploads/news/2017/09/149932/oviya.jpg

മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ നായികമാര്‍ക്കൊക്കെ എന്നും വലിയ പിന്തുണയും സ്‌നേഹവുമാണ് തമിഴ് മക്കള്‍ നല്‍കിയിട്ടുള്ളത്്. പലപ്പോഴും മലയാളത്തില്‍ നിന്നു പോലും ലഭിക്കാത്തത്ര അവസരങ്ങള്‍ നല്‍കി വന്‍ താരങ്ങളാക്കി ഇവരെ മാറ്റുന്നതും തമിഴ് സിനിമ തന്നെ. ശാലിനി, അസിന്‍, നയന്‍താര, നസ്രിയ, നിത്യാ മേനോന്‍ തുടങ്ങിയവര്‍ വലിയ ഉദാഹരണം. അതില്‍ ഇന്നും നമ്പര്‍ വണ്‍ ആയി തുടരുകയാണ് നയന്‍സ്. എന്നാലിപ്പോള്‍ നയന്‍താരയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് യുവ മലയാളി താരം ഓവിയ.

സിനിമയില്‍ എത്തിയിട്ട് ഏറെ വര്‍ഷങ്ങളായെങ്കിലും, തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചെങ്കിലും വലിയ ശ്രദ്ധയൊന്നും ലഭിച്ചിരുന്നില്ല തൃശ്ശൂരുകാരി ഒവിയയ്ക്ക്. പക്ഷേ ബിഗ് ബോസ് റിയാലിറ്റി ഷോ ഒവിയയുടെ ജീവിതം തന്നെ മാറ്റിയിരിക്കുകയാണ്. ഇന്ന് നടി ഒവിയ തമിഴര്‍ക്ക് 'തലൈവി ഒവിയ'യാണ്. ഒവിയ ആര്‍മി എന്ന പേരില്‍ വന്‍ ഫാന്‍സ് അസ്സോസ്സിയേഷനും പിന്തുണയായുണ്ട്. തമിഴില്‍ ഈ ഒവിയ തരംഗം മത്സരമാകുന്നത് നയന്‍താരയ്ക്കാണ്. നയന്‍സിന്റെ സ്റ്റാര്‍ വാല്യുവിനൊപ്പം ഉടന്‍ തന്നെ ഒവിയ എത്തുമെന്നാണ് സമീപ സംഭവങ്ങള്‍ നല്‍കുന്ന സൂചന.

എത്ര കോടി രൂപ നല്‍കിയും ഒവിയയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ പലരും രംഗത്തെത്തി. വേഷങ്ങള്‍ വാഗ്ദാനം ചെയ്ത് സംവിധായകരും. ഇപ്പോള്‍ തമന്ന, ഹന്‍സിക, ജ്യോതിക എന്നിവര്‍ക്ക് ശേഷം പ്രമുഖ ജ്വല്ലറി-വസ്ത്ര ശൃംഖലയായ ശരവണ സ്‌റ്റോഴ്‌സുമായി ഒവിയ കരാര്‍ ഒപ്പിട്ടു. ഒന്നരക്കോടി രൂപയാണ് പരസ്യത്തില്‍ അഭിനയിക്കാന്‍ മാത്രം പ്രതിഫലമായി നല്‍കിയത്. മൂന്നു കോടി രൂപ പരസ്യത്തിനായി പ്രതിഫലം വാങ്ങിയ നയന്‍സിനെ ഉടന്‍ തന്നെ ഒവിയ കടത്തിവെട്ടുമെന്ന് വ്യക്തമായി കഴിഞ്ഞു.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ആരവുമായുള്ള പ്രണയത്തെത്തുടര്‍ന്ന് സ്വയം പിന്മാറിയ ഒവിയ നൂറാം എപ്പിസോഡില്‍ എത്തുമെന്ന് പറഞ്ഞതോടെ ആരാധകര്‍ വീണ്ടും ആവേശത്തിലാണ്. നിരവധി അവസരങ്ങളുമായി സിനിമയുടെ തിരക്കിലുമാണ് ഒവിയ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW