Saturday, November 17, 2018 Last Updated 15 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Sep 2017 07.57 AM

യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും ഫാന്റം ഷാജി ചാടി രക്ഷപ്പെട്ട സംഭവം ആസൂത്രിതം ; ഭര്‍ത്താവ് ഉപേക്ഷിച്ച കല്ലമ്പലം സ്വദേശിനിയെയും കാണാനില്ല

uploads/news/2017/09/149885/fantom.jpg

കൊല്ലം: എറണാകുളം പിറവം കോടതിയില്‍ ഹാജരാക്കിയശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോകവേ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ട ഫാന്റം ഷാജി ഉടന്‍ പിടിയിലാകുമെന്ന് പോലീസ്. ഇയാളും കാമുകിയും താമസിക്കുന്ന സ്ഥലത്തെക്കുറിച്ചു സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ വര്‍ക്കല പള്ളിക്കല്‍ മടവൂര്‍ അയണിക്കാട്ടുകോണം സജിന മന്‍സിലില്‍ ഫാന്റം ഷാജിയെന്ന ഷാജി (30) ഒരാഴ്ചമുമ്പ് രാത്രി ഏഴോടെയാണ് എസ്.എന്‍ കോളജിന് സമീപം ഹരിദ്വാര്‍- കൊച്ചുവേളി എക്‌സ്പ്രസില്‍നിന്നു ചാടി രക്ഷപ്പെട്ടത്. അന്നുതന്നെ കല്ലമ്പലം സ്വദേശിയായ യുവതിയേയും കാണാതായിരുന്നു.

കാമുകിയേയും കൂട്ടിയുള്ള രക്ഷപ്പെടല്‍ ആസൂത്രിതമായിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാകുന്നതിനു മുമ്പാണു ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ ഷാജി പരിചയപ്പെട്ടത്. സെന്‍ട്രല്‍ ജയിലില്‍ യുവതി ഷാജിയെ സന്ദര്‍ശിച്ചിരുന്നതായും പോലീസ് കണ്ടെത്തി. കഴിഞ്ഞദിവസം ഇവരുടെ വീട് കൊല്ലം പോലീസ് പരിശോധിച്ചിരുന്നു. രണ്ടു കുട്ടികളുടെ മാതാവായ യുവതി കുട്ടികളെ ഒപ്പം കൂട്ടാതെയാണു ഷാജിക്കൊപ്പം പോയത്.

ഷാജിയെ പിറവം കോടതിയില്‍ ഹാജരാക്കിയ ദിവസം ഇയാളെ കാണാന്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയിരുന്നതായും ഇവരില്‍ ചിലര്‍ ഫാന്റവും പോലീസുകാരും സഞ്ചരിച്ച ട്രെയിനില്‍ കയറിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ ഷാജിയെ രക്ഷപ്പെടുത്താന്‍ ആസൂത്രിത നീക്കം നടന്നതായി പോലീസ് സംശയിക്കുന്നു.

കൊല്ലം സ്‌റ്റേഷനില്‍ നിന്നു വേഗതകുറച്ച് ട്രെയിന്‍ നീങ്ങിതുടങ്ങിയപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്നു പറഞ്ഞാണു രക്ഷപ്പെടാന്‍ പദ്ധതിയിട്ടത്. ഷാജിയേയും മറ്റൊരു കേസിലെ പ്രതിയേയും ബന്ധിച്ചിരുന്ന വിലങ്ങ് പോലീസുകാര്‍ അഴിച്ചപ്പോള്‍ ശൗചാലയത്തിനു സമീപത്തെ വാതില്‍ വഴി പുറത്തേക്കു ചാടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ഉടന്‍ അപായചങ്ങല വലിച്ചെങ്കിലും ട്രെയിന്‍ നിന്നതു ഒന്നര കിലോമീറ്ററോളം ദൂരെ ഇരവിപുരം സ്‌റ്റേഷന് സമീപമാണ്. കടയ്ക്കല്‍, തൊടുപുഴ, െവെക്കം, പിറവം തുടങ്ങി നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ ഷാജിക്കെതിരേ നിരവധി മോഷണ കേസുകളുണ്ട്.

Ads by Google
Tuesday 26 Sep 2017 07.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW