Saturday, January 19, 2019 Last Updated 48 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 08.05 PM

ഇന്ത്യന്‍ ടീമിലെ ‘ഡെത്ത് ഓവര്‍’ ബോളര്‍മാര്‍ ആരൊക്കെയാണെന്ന് സ്മിത്ത് പറയുന്നു

Jasprit Bumrah, Bhuvneshwar Kumar

ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയെയും ഭുവനേശ്വര്‍ കുമാറിനെയും പുകഴ്ത്തി ഓസീസ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ‘ഡെത്ത് ഓവര്‍’ ബോളര്‍മാര്‍ ബുംറയും ഭുവിയുമാണെന്നാണ് സ്മിത്തിന്റെ അഭിപ്രായം.

ബാറ്റ്‌സ്മാന്‍മാര്‍ പന്തുകള്‍ തിരഞ്ഞെടുക്കുന്നതില്‍ വരുത്തിയ പിഴവാണ് ഓസ്‌ട്രേലിയയുടെ തുടര്‍ തോല്‍വികള്‍ക്കു കാരണമെന്ന് സ്മിത്ത് മല്‍സരശേഷം അഭിപ്രായപ്പെട്ടു. ഒപ്പം, ഇന്ത്യന്‍ ബോളര്‍മാരുടെ മികച്ച ബോളിങ്ങും ഓസീസിനെ വലച്ചു. എന്റെ അഭിപ്രായത്തില്‍ ഇപ്പോഴുള്ള ഏറ്റവും മികച്ച രണ്ട് ‘ഡെത്ത് ഓവര്‍’ ബോളര്‍മാര്‍ ഇന്ത്യയുടെ ബുംറയും ഭുവനേശ്വറുമാണ്, സ്മിത്ത് പറഞ്ഞു.

ഇനി വിജയവഴിയിലേക്കു തിരിച്ചെത്താന്‍ ഞങ്ങള്‍ ഏറെ അദ്ധ്വാനിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കു ഇത്തവണയും മികച്ച സ്‌കോറിനു വേണ്ട അടിത്തറയിടാന്‍ സാധിച്ചിരുന്നു. 38-ാം ഓവര്‍ വരെ കാര്യങ്ങള്‍ ഞങ്ങളുടെ വഴിക്കായിരുന്നു. അതേസമയം, തുടര്‍ന്നങ്ങോട്ട് ഇതേ താളം നിലനിര്‍ത്താന്‍ തങ്ങള്‍ക്കായില്ലെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.

Ads by Google
Monday 25 Sep 2017 08.05 PM
Ads by Google
Loading...
LATEST NEWS
TRENDING NOW